നിങ്ങൾക്കറിയുന്നവരായിരിക്കും ഇതിന് പിന്നിൽ, എന്നെക്കുറിച്ചും പ്രചരിപ്പിച്ചു; ഗ്ലാമി ഗംഗയോട് സായ് കൃഷ്ണ
യൂട്യൂബർ ഗ്ലാമി ഗംഗ കഴിഞ്ഞ ദിവസമാണ് തന്റെ വരനെ വ്യൂവേർസിന് പരിചയപ്പെടുത്തിയത്. വിഷ്ണു എന്നാണ് വരന്റെ പേര്. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിഷ്ണുവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വാദങ്ങൾ വന്നു. ഇതിനെതിരെ ഗ്ലാമി ഗംഗ പ്രതികരിക്കുകയുമുണ്ടായി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് യൂട്യബർ സായ് കൃഷ്ണ.
അവർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുന്നവരാണെന്നും അനാവശ്യമായി സ്വകാര്യ ജീവിതം ചർച്ചയാക്കേണ്ടെന്നും സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എനിക്ക് മനസിലായത് പരസ്പര ബഹുമാനം അവർ തമ്മിലുണ്ട്. പരസ്പരം കംപാനിയനാണ്. അങ്ങനെയായിരിക്കണം പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത്. ഡിവോഴ്സ് ആയത് കൊണ്ടെന്താണ്. ഒരു റിലേഷൻഷിപ്പിൽ ഓക്കെ അല്ലെങ്കിൽ ബന്ധം പിരിയുക. ഏത് പ്രായത്തിലാണെങ്കിലും പറ്റുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുക.

ഗ്ലാമിയുടെയും ഭാവി വരന്റെയും പേഴ്സണൽ ലെെഫിലേക്ക് കടന്ന് കയറുന്ന ഫേക്ക് പ്രൊഫെെലുകൾ ഒക്കെ ഫ്രണ്ട്സ് സർക്കിളിൽ നിന്ന് തെറ്റിപ്പോയവരോ, കുടുംബക്കാരോ നാട്ടുകാരോ ഒക്കെ തന്നെയായിരിക്കുമെന്നും സായ് കൃഷ്ണ പറഞ്ഞു. ഈ പയ്യന്റെ പേഴ്സണൽ ലെെഫിൽ നടന്ന കാര്യങ്ങൾ ഈ പയ്യന് മാത്രം അറിയുന്നതാണ്. അതവർ സോഷ്യൽ മീഡിയയിൽ റിവീൽ ചെയ്തിരുന്നില്ല. അപ്പോൾ അവന്റെ ജീവിതത്തിലെ കാര്യങ്ങൾ കമന്റായി വരുന്നതിന് പിന്നിൽ ക്ലോസ് ആയി അറിയുന്നവരായിരിക്കും. അങ്ങനെ ചെയ്യുന്നവരുണ്ട്.
ഇത് ഞാൻ ബിഗ് ബോസിൽ പോയപ്പോൾ അനുഭവിച്ച പ്രശ്നങ്ങളാണ്. നമ്മൾ ഡൗൺ ആകുന്ന സമയത്തോ നന്നാകുന്ന സമയത്തോ മോശം കാര്യങ്ങൾ നമ്മളെക്കുറിച്ച് പറയും. ഞാൻ ബിഗ് ബോസിൽ പോയ സമയത്ത് അതിഭീകരമായി എന്നെക്കുറിച്ച് എഴുതി. അവരുടെ എഴുത്തിന്റെ പാറ്റേൺ ഏറെക്കുറെ അവർ സംസാരിക്കുന്ന രീതി പോലെ തന്നെയായിരുന്നു. ഒന്ന് രണ്ട് പേരെ എന്റെ ജിമ്മിൽ നിന്ന് തന്നെ കിട്ടി. ഞാനങ്ങനെ കുറച്ച് പേരെ എന്റെ ലെെഫിൽ നിന്ന് മാറ്റിയെന്നും സായ് കൃഷ്ണ പറയുന്നു.
ബിഗ് ബോസ് മലയാളം ആറാം സീസണിലാണ് സായ് കൃഷ്ണ മത്സരാർത്ഥിയായെത്തിയത്. സായ് കൃഷ്ണയ്ക്ക് ഈ ഷോ പക്ഷെ മോശം ഇമേജിന് കാരണമായി. റിയാക്ഷൻ വ്ലോഗ് ചെയ്യുമ്പോഴുള്ള മിടുക്ക് ബിഗ് ബോസിൽ കണ്ടില്ലെന്ന് വ്യാപകമായി അഭിപ്രായങ്ങൾ വന്നു. ഒറ്റയ്ക്ക് ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കുന്നയാൾക്ക് അത്ര മിടുക്ക് ശരിക്കും ഇല്ലല്ലോയെന്ന് പരിഹാസങ്ങളും വന്നു. ആറാം സീസണിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട മത്സരാർത്ഥികളിൽ ഒരാളാണ് സായ് കൃഷ്ണ. എന്നാൽ താൻ ബിഗ് ബോസിന്റെ തന്ത്രത്തിൽ വീഴാതിരിക്കുകയായിരുന്നു എന്നാണ് സായ് കൃഷ്ണ പറഞ്ഞ വാദം.


Click it and Unblock the Notifications











