എന്ത് ഗതികേടാടേയെന്ന് തോന്നി, അന്നേ കാളിദാസ് അഭിനയം നിർത്തണമായിരുന്നു, ലുക്കുണ്ടായതുകൊണ്ട് കാര്യമില്ലല്ലോ!
കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ സിനിമയാണ് ജയറാം-കാളിദാസ് കോമ്പോയിൽ എത്തിയ ആശകൾ ആയിരം. ആശ ശരത്ത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത സിനിമ ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സംവിധാനം ചെയ്തത്. ജൂഡ് ആന്റണി ജോസഫായിരുന്നു സിനിമയുടെ ക്രിയേറ്റിവ് ഡയറക്‌ടർ. ഏറെ പ്രതീക്ഷയോടെയാണ് ടിക്കറ്റെടുത്തതെന്നും എന്നാൽ ബിലോ ആവറേജ് അനുഭവമായിരുന്നു സിനിമ സമ്മാനിച്ചതെന്നും മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറയുന്നു.
കാളിദാസിന്റെ പ്രകടനത്തിന് സിനിമയുടെ ഒടിടി റിലീസിനുശേഷം ട്രോൾ കിട്ടാൻ സാധ്യതയുള്ളതായും സായ് കൃഷ്ണ പറയുന്നു. വർഷങ്ങൾക്കുശേഷം ജയറാമും മകൻ കാളിദാസും ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയാണ് ആശകൾ ആയിരം. കഴിഞ്ഞ ആഴ്ച ഇറങ്ങിയ സിനിമയാണ് ആശകൾ ആയിരം.

ഞങ്ങൾ ഈ ആഴ്ചയാണ് കണ്ടത്. ഒരുപാട് ആശകളുമായാണ് കാണാൻ പോയത്. പോസിറ്റീവ് റിവ്യൂസും കമന്റ്സും നിരവധി കണ്ടിരുന്നു. പക്ഷെ ബിലോ ആവറേജ് പടം. ജയറാമിന് ഈ സിനിമയിലെ റോൾ വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒന്നാണ്. സാധാരണക്കാരൻ, നെക്സ്റ്റ് ഡോർ അച്ഛൻ റോൾ എല്ലാം ചെയ്യാൻ ഇയാൾ ബെസ്റ്റാണ്.
മുഴുവനായും സിനിമയിൽ നിന്നും വിട്ടുനിന്നിട്ടൊന്നുമില്ലല്ലോ. മലയാളത്തിൽ ജയറാമിന് നല്ലൊരു സിനിമ കിട്ടിയിരുന്നില്ലെന്ന് മാത്രം. ഒരു നോർമൽ ഐറ്റം ഇപ്പോൾ കിട്ടി. അയാൾ അത് ചെയ്തു. സ്റ്റോറി ലൈൻ ഇംപ്രസീവല്ല. നറേഷൻ ഇംപ്രസീവല്ല. പ്രഡിക്ടബിൾ ആയിരുന്നു. മൊത്തത്തിൽ നോക്കിയാൽ ബിലോ ആവറേജ് ഫീൽ ഗുഡ് പടമെന്ന് വിശേഷിപ്പിക്കാം. അച്ഛൻ-മകൻ കോമ്പോ കാണാനുള്ള ക്യൂരിയോസിറ്റി ഉണ്ടായിരുന്നു.
ബാലതാരമായി അഭിനയിച്ച് കാളിദാസിന് അഭിനയം നിർത്താമായിരുന്നു. ഇതിൽ ചടപ്പിച്ചു വെറുപ്പിച്ചു. ആശ ശരത്ത്-ജയറാം കോമ്പോ വർക്കായിട്ടുണ്ട്. അവർക്കിടയിൽ കാളിദാസ് വരുമ്പോൾ കഞ്ഞിയിൽ കല്ലിട്ടതുപോലെയാണ്. അവർക്ക് മുന്നിൽ പെർഫോമൻസിന്റെ കാര്യത്തിൽ കാളിദാസിന്റെ ഗ്രാഫ് താഴ്ന്ന് നിന്നു. അച്ഛനൊപ്പം അഴിഞ്ഞാടാൻ നോക്കിയപ്പോൾ കാളിദാസിന്റെ കയ്യിൽ നിന്നും പോയതാണോയെന്നും അറിയില്ല.
സിനിമാ മോഹം കൊണ്ടുനടക്കുന്ന മകനും മകന്റെ കരിയറിനെ കുറിച്ച് ആശങ്കപ്പെടുന്ന അച്ഛനും അച്ഛനും മകനും എന്ത് ചെയ്താലും കുഴപ്പമില്ല ഞാനുണ്ടല്ലോയെന്ന് പറഞ്ഞ് ബോൾഡായി നിൽക്കുന്ന ഒരു അമ്മ ഇതാണ് പ്ലോട്ട്. ജയറാമിനും ആശ ശരത്തിനും ശേഷം സിനിമയിൽ നല്ല പ്രകടനം കാഴ്ചവെച്ചത് ഷറഫുദ്ദീനാണ്. ഈ സിനിമയിൽ വേണ്ടിയിരുന്നില്ലെന്ന് തോന്നിയ മറ്റൊരു കാര്യം പഴയ പടത്തിലെ റഫറൻസുകൾ വെച്ചു എന്നതാണ്.

അത് ട്രാക്ഷനും ചിരിയും കൊണ്ടുവരാനാണ് ഇവർ ഉൾപ്പെടുത്തിയതെന്ന് മനസിലായി. ഞാൻ ചിരിച്ചു. പക്ഷെ അത് കഷ്ടം എന്ത് ഗതികേടാടേയെന്ന് തോന്നി ചിരിച്ചതാണ്. ക്ലൈമാക്സിൽ കാളിദാസ് ജയറാം ചെയ്ത് വെച്ചത് വളരെ മോശമായിരുന്നു. ഈ സിനിമ ഒടിടിയിൽ വന്ന് കഴിയുമ്പോൾ കാളിദാസിന് ഏറ്റവും കൂടുതൽ ട്രോൾ കിട്ടുക ആ സീനിന്റെ പേരിലാകും. ഹെവി സീനായിരുന്നു.
കാളിദാസിന് എടുത്താൽ പൊങ്ങാത്ത ഐറ്റമായിരുന്നു. എഴുത്തിലോ കഥ പറച്ചിലിലോ ഒന്നും പ്രേക്ഷകനെ പിടിച്ചിരുത്താൻ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം പ്രെഡിക്ടബിൾ ആയിരുന്നു. ഡയലോഗ് പോലും നമുക്ക് പ്രെഡിക്ട് ചെയ്യാൻ പറ്റും. ലോ ലവൻ സാധനമായിരുന്നു. കാളിദാസ് ജയറാമിന്റെ ഭാഗത്തേക്ക് നോക്കാനെ തോന്നിയില്ല. കാളിദാസിനെ കാണാൻ ലുക്കുണ്ടായിരുന്നു.
പക്ഷെ അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ജയറാം കാളിദാസുമായി മത്സരിച്ചു. മകനാണെന്ന് കരുതി വിട്ടുകൊടുത്തതേയില്ലെന്നും സായ് കൃഷ്ണ പറയുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.


Click it and Unblock the Notifications











