'കണ്ണീരും ഒലിപ്പിക്കുന്ന സ്നേഹവും, സുധി ജീവിച്ചിരുന്നപ്പോൾ ഇവൾ കാണിച്ചത്, ഇക്കാണുന്നതൊന്നുമല്ല ലക്ഷ്മി'

രേണു സുധിയെ സാമ്പത്തികമായി മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ സഹായിച്ചത് വലിയ വാർത്തയായിരുന്നു. അതിനുശേഷം സായിയെ പരി​ഹസിച്ച് അവതാരക ലക്ഷ്മി നക്ഷത്ര രം​ഗത്ത് എത്തിയിരുന്നു. രേണുവിനെ വെച്ച് ചെയ്ത വീഡിയോകളിൽ നിന്നും കിട്ടിയ തുകയിൽ നിന്നും ഒരു തുക രേണുവിന് കൊടുത്തു എന്നൊക്കെ ചിലർ പറയുന്നത് കേട്ടപ്പോൾ ചിരിയാണ് വന്നത് എന്നാണ് സായിയുടെ പേര് പ‌രാമർശിക്കാതെ ലക്ഷ്മി പറഞ്ഞത്. ഇപ്പോഴിതാ ലക്ഷ്മിയുടെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സായ് കൃഷ്ണ.

ഈ കാണുന്നതും കാണിക്കുന്നതുമല്ല യഥാർത്ഥ ലക്ഷ്മി നക്ഷത്രയെന്ന് സുധിയുടെ സർക്കിളിൽ ഉള്ളവർ അന്നേ തന്നോട് പറഞ്ഞിരുന്നുവെന്ന് സായ് കൃഷ്ണ പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഫസ്റ്റ് ഞാൻ കണ്ടത് സുധി ചേട്ടനെ കുറിച്ച് കരഞ്ഞ് സംസാരിക്കുന്ന ലക്ഷ്മി നക്ഷത്രയുടെ വീ‍ഡിയോയാണ്.

Lakshmi Nakshathra Sai Krishna

ഒടുക്കത്തെ കരച്ചിലാണ്. കമന്റ് ബോക്സ് പോലും ലക്ഷ്മിക്ക് എതിരായിരുന്നു. അന്ന് ഞാൻ ആ വീഡിയോയെ വിമർശിച്ചിരുന്നില്ല. ലക്ഷ്മി ചെയ്ത കൊല്ലം സുധി-രേണു കണ്ടന്റുകളുടെ തുടക്കം ഇവിടെയാണ്. ല​ക്ഷ്മിയുടേയും സുധിയുടേയും സർക്കിളിലുള്ള ഒരുപാട് പേരെ എനിക്ക് അറിയാം. അന്ന് ഞാൻ ലക്ഷ്മിയെ പിന്തുണച്ച് സംസാരിച്ചപ്പോൾ അവരെല്ലാം എന്നോട് പറഞ്ഞത് നിനക്ക് അവളെ അറിയില്ല. ഞങ്ങളൊക്കെ സുധിയുടെ സുഹൃത്തുക്കളാണ്.

ലക്ഷ്മി കാണിക്കുന്ന കണ്ണീരും ഒലിപ്പിക്കുന്ന സ്നേഹവും ഒന്നുമല്ല സുധി ജീവിച്ചിരുന്നപ്പോൾ ഇവൾ കാണിച്ചിരുന്നത്. ഇക്കാണുന്നതൊന്നും അല്ല ഇവൾ. സുധിയെ ഒരുപാട് സഹായിച്ച ഒപ്പം നിന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. ലക്ഷ്മിയെപ്പോലെ ഞങ്ങൾക്കും ക്യാമറയ്ക്ക് മുന്നിൽ വന്ന് സെന്റിമെൻസ് കാണിക്കാമായിരുന്നു.

ലക്ഷ്മിയുടെ ഉദ്ദേശം എന്താണെന്ന് നിനക്ക് മനസിലായിട്ടില്ല മോനെ എന്നാണ് അവർ അന്ന് എന്നോട് പറഞ്ഞത്. പെർഫ്യൂം രേണുവിന് കൊടുത്തതിന്റെ പേരിലല്ല ഞാൻ ലക്ഷ്മിയെ വിമർശിച്ചത്. അക്കാര്യം മാത്രമാണ് ലക്ഷ്മി എന്നെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്. ലക്ഷ്മി ആ വീട്ടിൽ പോയി രേണുവിന്റെ കണ്ണീർ സ്ലോമോഷനിൽ ഷൂട്ട് ചെയ്തു. നാല് ആം​ഗിളിൽ നാല് ക്യാമറ, എഡിറ്റിങ് പാറ്റേൺ, ബീജിയം, രേണു സംസാരിക്കുമ്പോൾ സുധിയുടെ ഫോട്ടോയിലേക്ക് സൂമിങ്.

ബീജിയത്തിന്റെ ഓവർ ‍ഡോസും ആ വീഡിയോ നിങ്ങൾ ആളുകളിലേക്ക് എത്തിച്ച രീതിയേയുമാണ് ഞാൻ വിമർശിച്ചത്. മോണിറ്റൈസേഷനും ഓൺ ആയിരുന്നു. സുധിയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ സ്വന്തം ചാനലിൽ ഇട്ട് മില്യൺ കണക്കിന് വ്യൂസ് ഉണ്ടാക്കി ലക്ഷ്മി അരി മേടിച്ചു. എന്റെ സുധി ചേട്ടന് എന്ന പേരിൽ ലക്ഷ്മി ഇട്ട വീഡിയോയ്ക്ക് കിട്ടിയത് 3.3 മില്യൺ വ്യൂസ്. മോണിറ്റൈസേഷനും ഓൺ ആയിരുന്നു.

Lakshmi Nakshathra Sai Krishna

അവരുടെ ചാനലിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പുള്ള രണ്ടാമത്തെ വീഡിയോ ഇതാണ്. ആറ്, ഏഴ് വീ‍ഡിയോ സുധിയും രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി ചെയ്തിട്ടുണ്ട്. എല്ലാത്തിനും പത്ത് ലക്ഷത്തിന് മുകളിൽ വ്യൂസും ഉണ്ട്. നല്ലൊരു തുക ലക്ഷ്മി ഇതിൽ നിന്നും സമ്പാദിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ നിങ്ങളും ഞങ്ങളും ചെയ്തത് ഒരേ കാര്യമാണ്. പക്ഷെ ലക്ഷ്മി സംസാരിക്കുമ്പോൾ പറയുന്നത് പെർഫ്യൂം കൊടുത്തതിന് വിമർശമനം കേട്ടു എന്നാണ്.

അതിനല്ല ഞങ്ങൾ ലക്ഷ്മിയെ വിമർശിച്ചത്. റൂട്ട് മാറ്റി വിടരുത്. ഓവർ എക്സ്പ്ലോയിറ്റേഷൻ രേണുവിനേയും സുധിയേയും വെച്ച് നിങ്ങൾ നടത്തി. അത് നേരിട്ട് ആ വീട്ടിൽ പോയിട്ട്. അതിനാണ് വിമർശനം ലഭിച്ചത്. ലക്ഷ്മിയുടെ തുടക്കം ഷിയാസ് കരീമിന്റെ വീട് സന്ദർശിച്ചുകൊണ്ടായിരുന്നു. അന്ന് ഷിയാസ് പറഞ്ഞത് ഞാൻ ഓർക്കുന്നു... എന്റെ പൊന്നളിയാ വൻ സീനായിരുന്നു... കാരണം ലക്ഷ്മിയും ഞാനും കല്യാണം കഴിക്കുമോ എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.

വീട്ടിൽ വരലും തട്ടമിടലും... എല്ലാം. അന്ന് ഷിയാസിന്റെ വീട്ടിൽ പോയ വ്ലോ​ഗിലെ ലക്ഷ്മിയുടെ പാറ്റേൺ ഇതായിരുന്നു. അടുത്തിടെയായി ഉല്ലാസ് പന്തളത്തെ വെച്ച് വ്ലോ​ഗുകൾ ചെയ്യുന്നുണ്ട്. ഒരാളെ സഹായിക്കാൻ ലക്ഷ്മി ചൂസ് ചെയ്യുന്ന മെത്തേഡ് ഇതാണ്. ലക്ഷ്മി ആൾക്കാരെ സഹായിക്കുന്നതിനെ അല്ല അവരുടെ വീഡിയോകളിലെ പാറ്റേണും ആൾക്കാരെ വീഡിയോയിലൂടെ എക്സ്പ്ലോയിറ്റ് ചെയ്യുന്നതിനെയുമാണ് ‍ഞാൻ വിമർശിച്ചത് എന്നും സായ് കൃഷ്ണ വ്യക്തമാക്കി.

Read more about: Renu Sudhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X