രേണുവിന്റെ കണ്ടന്റ് വിറ്റതിൽ നിന്നും ഒരു തുക ചികിത്സയ്ക്ക്, കാൻസറാണെന്ന് ആറാട്ടണ്ണൻ നുണ പറഞ്ഞതുപോലെയല്ല!
രേണു സുധിക്ക് അർബുദം സ്ഥിരീകരിച്ചുവെന്ന വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. ശരീരത്തിൽ വന്നൊരു മുഴയെ രേണു അവഗണിച്ചതിനാലാണ് വർഷങ്ങൾക്കിപ്പുറം അത് കാൻസറായി മാറിയത്. അസുഖം തേർഡ് സ്റ്റേജ് കഴിയാറായി എന്നതുകൊണ്ട് തന്നെ രേണു ചികിത്സയിലാണ്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ രേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രേണുവിന്റെ കണ്ടന്റ് വെച്ച് താൻ സമ്പാദിച്ചതിൽ നിന്നും ഒരു നിശ്ചിത തുക രേണുവിന് ചികിത്സയ്ക്കായി കൈമാറുമെന്ന് സായ് കൃഷ്ണ പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണു സുധിയുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ ഞാൻ 48 ഓളം വീഡിയോകൾ ചെയ്തിട്ടുണ്ട്. അതിൽ വിമർശിച്ചുള്ളതും പിന്തുണച്ചതുമായതടക്കം വീഡിയോകളുണ്ട്.

അതിൽ നിന്നും നല്ലൊരു വരുമാനം യുട്യൂബിൽ വഴി എനിക്ക് കിട്ടിയിട്ടുണ്ട്. രേണു ഇപ്പോൾ ഒരു മെഡിക്കൽ കണ്ടീഷനിലൂടെ കടന്ന് പോവുകയാണ്. ദിയ ചേച്ചി രേണുവിന്റെ അസുഖത്തെ കുറിച്ച് എന്നോട് പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു... ഞാൻ ഒരു തുക അവരുടെ ചികിത്സയ്ക്കായി നൽകാമെന്ന്. അസുഖമായതുകൊണ്ട് തന്നെ ചിലവുകൾ ഒരുപാട് ഉണ്ടാകും.
കാശുണ്ടാക്കാൻ കണ്ടെന്റ് തന്ന വ്യക്തിയായതുകൊണ്ട് ഞാൻ ചെയ്യേണ്ട കാര്യമാണ് അവരെ വെച്ച് നേടിയ വരുമാനത്തിൽ നിന്നും ഒരു നല്ല സംഖ്യ അവർക്ക് നൽകുക എന്നത്. അതിന് ഞാൻ തയ്യാറാണ്. രേണുവിന്റെ കണ്ടന്റ് വെച്ച് വീഡിയോ ക്രിയേറ്റ് ചെയ്ത് വരുമാനം കണ്ടെത്തിയ ഒരുപാട് പേരുണ്ട്. എല്ലാവരും അതിൽ നിന്ന് ഒരു നിശ്ചിത തുക രേണുവിന് നൽകുകയാണെങ്കിൽ ആരുടേയും മുന്നിൽ കൈനീട്ടാതെ ചികിത്സയ്ക്ക് പണം രേണുവിന് കിട്ടും.
സമാധാനപരമായി രേണുവിന് ചികിത്സ തേടാനും പറ്റും. രേണുവിന് ഇങ്ങനൊരു മെഡിക്കൽ കണ്ടീഷനുണ്ടെന്ന് വിശ്വസിക്കാത്ത ഒരുപാട് പേരുണ്ട്. നെഗറ്റീവ് ഇടുന്നവരെ കുറ്റം പറയാനും പറ്റില്ല. കാരണം ഞാൻ അടക്കമുള്ളവർ ചെയ്ത മുൻകാല വീഡിയോകളാണ് രേണുവിന്റെ കമന്റ് ബോക്സിൽ ഇപ്പോൾ നെഗറ്റീവ് കമന്റ്സുകൾ വരുന്നതിന് മറ്റൊരു കാരണം.
നെഗറ്റീവ് കമന്റിടുന്നവരെ ചോദ്യം ചെയ്യാൻ നമുക്ക് കഴിയില്ല. പക്ഷെ ഇനി ഒഴിവാക്കൂവെന്ന് റിക്വസ്റ്റ് ചെയ്യാൻ കഴിയും. രേണുവിന്റെ അസുഖ വിവരം അറിഞ്ഞശേഷം ഞാൻ അവരെ വീഡിയോ ചെയ്തിട്ടില്ല. പക്ഷെ അസുഖ വിവരത്തെ കുറിച്ച് റിപ്പോർട്ടുകൾ പ്രചരിച്ച കാലം മുതൽ അതിന് പിന്നാലെ പോയവരുണ്ട്. രേണുവിന് അസുഖമുണ്ടോയെന്ന് ആുപത്രിയിൽ വിളിച്ച് ചോദിച്ച് വാലറ്റം പിടിച്ച് പോയവർ വരെയുണ്ട്. അവരേയും കുറ്റം പറയാൻ പറ്റില്ല.

എല്ലാവരേയും വിശ്വസിക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴത്തേത്. രോഗമാണെന്നത് കള്ളം പറഞ്ഞ് ചിലർ മുമ്പ് പ്രചരിപ്പിച്ചിട്ടുണ്ടല്ലോ. അതുപോലെ സഹായിച്ചവരെ കുറ്റം പറഞ്ഞിട്ടുള്ളയാളാണ് രേണു. ഈ സംഭവങ്ങളെല്ലാം മനസിൽ ഉള്ളതുകൊണ്ടായിരിക്കണം അസുഖ വിവരം പെട്ടന്ന് പുറത്ത് പറയേണ്ടതില്ലെന്നും അവസ്ഥ ആരും അറിയേണ്ടെന്നും അവർ ചിന്തിച്ചത്. ആറാട്ടണ്ണൻ കാൻസറാണെന്ന് നുണ പറഞ്ഞതുപോലെയല്ല ഇത്.
എനിക്ക് രേണുവിന്റെ കാര്യങ്ങൾ എല്ലാം അറിയാം. രേണു അസുഖത്തെ അതിജീവിച്ച് വരട്ടെ. അതുപോലെ ആരും രേണുവിനെപ്പോലെ ഇരിക്കരുത്. അസുഖമുള്ളതായി തോന്നിയാൽ അടുപ്പമുള്ളവരോട് പറയുകയോ കൃത്യമായി ചികിത്സ തേടുകയോ ചെയ്യണം എന്നും സായ് കൃഷ്ണ പറഞ്ഞു. കേരളത്തിൽ തന്നെയാണ് രേണു ചികിത്സ തേടിയിരിക്കുന്നത്.
15ആം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications


