രഹസ്യമായി ചെയ്യേണ്ടത് അങ്ങനെ! ഞാനൊരു തെറ്റും ചെയ്തിട്ടില്ല! എന്റെ ഇഷ്ടം പോലെ ജീവിക്കുന്നു: രേണു സുധി

രേണുവിനൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് സജിന.
രേണു സുധിയെ സ്നേഹിക്കുന്ന ഒരുപാടുപേർ ഇപ്പോൾ കുറച്ചു നെഗറ്റീവായിട്ടുണ്ട്. രേണുവിന്റെ കുറച്ചു റീൽസും, വീഡിയോയും, ഒക്കെ കണ്ടിട്ട്,, അവർ എനിക്ക് നേരിട്ടും വാട്സാപ്പ് വഴിയും, മെസഞ്ചർ വഴിയും, ധാരാളം കമന്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. അതുപോലെ ഇപ്പോഴും രേണുവിനെ സ്നേഹിക്കുന്നവരും എനിക്ക് കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. രേണുവിനെ കൈവിടല്ലേ, അവൾ, പാവമാണ് എന്നൊക്കെ പറഞ്ഞ്. പിന്നെന്ത് കൊണ്ട് വീഡിയോ ഒന്നും ഇട്ടില്ല എന്നും പറഞ്ഞ് ചോദിച്ചു. ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.

എങ്ങനെ ബാധിച്ചാലും വേണ്ടില്ല! എനിക്കിത് പറയാതിരിക്കാനാവില്ല! സങ്കട വാര്‍ത്ത പങ്കുവെച്ച് നിഹാല്‍ പിള്ള
എങ്ങനെ ബാധിച്ചാലും വേണ്ടില്ല! എനിക്കിത് പറയാതിരിക്കാനാവില്ല! സങ്കട വാര്‍ത്ത പങ്കുവെച്ച് നിഹാല്‍ പിള്ള

ഫ്രണ്ടായാലും, ആരായാലും തെറ്റ് എന്ന് തോന്നുന്നതിനെ തെറ്റെന്ന് തന്നെ പറയും. എന്നിട്ട് പറഞ്ഞു തിരുത്താൻ ഒരവസരം കൊടുക്കും. അത് അവർ അക്സപറ്റ് ചെയ്ത് മുന്നോട്ട് പോയാൽ കൂടെ ഉണ്ടാവും. ഇല്ലങ്കിൽ തള്ളിക്കളയുമെന്ന്. ആ പറഞ്ഞതിൽ ഞാൻ ഉറച്ചു തന്നെ നിൽക്കുന്നു. പിന്നെ നിങ്ങളുടെ എല്ലാവരുടയും ചോദ്യത്തിനും, സംശയത്തിനും ഉള്ള ഉത്തരം തരേണ്ടത് ഞാനല്ല. അത് രേണുവാണ്. ഞാൻ നിങ്ങൾ പറഞ്ഞ ചോദ്യങ്ങളെല്ലാം ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരങ്ങൾ രേണു തന്നെ പറഞ്ഞിട്ടുമുണ്ട്. അത് കേട്ട് നിങ്ങൾ തന്നെ വിലയിരുത്തിക്കോളൂ എന്നും സജിന കുറിച്ചിരുന്നു.

Sajeena with Renu sudhi
Photo Credit: Sajeena / Facebook

നെഗറ്റീവ് പറയുന്ന കുറേ വ്‌ളോഗേഴ്‌സുണ്ടെന്ന് അറിയാം. അതൊന്നും ഞാന്‍ കാണാറില്ല. കേള്‍ക്കാറുമില്ല. സജിന ചേച്ചി പറയുമ്പോള്‍ അവരുടെ വീഡിയോ കാണും. ഞാന്‍ അത് എഡിറ്റ് ചെയ്യാനോ, ഭീഷണിപ്പെടുത്താനോ, ഒന്നിനും പോവുന്നില്ല. എന്റെ ഇഷ്ടത്തിന് ഞാന്‍ ജീവിക്കുന്നു. എന്റെ ജോലിയും ചെയ്യുന്നു. ഞാന്‍ എല്ലാവരുടെയും വീഡിയോ ഇരുന്ന് കാണുന്ന ആളല്ല. എന്റെ കാര്യം തീരുമാനിക്കുന്നത് വ്‌ളോഗേഴ്‌സല്ലേ, അത് അങ്ങനെ തന്നെയിരിക്കട്ടെ. ദയാവധം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സജിന ചേച്ചിയെ ആദ്യം കാണുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. രേണുവിന്റെ കാര്യങ്ങള്‍ വ്യക്തമായി എനിക്കറിയാം. രേണുവിന് വേണ്ടിയല്ല ഞാന്‍ വീഡിയോ ചെയ്യുന്നത്. ഇന്നുവരെ രേണു എന്നോട് വീഡിയോ ചെയ്യാന്‍ പറഞ്ഞിട്ടില്ല.

അതൊരു റിഫ്രഷ്മെന്റ്! വെള്ളച്ചാട്ടത്തിലെ മസാജിനെക്കുറിച്ച് അരുണിമ! പരിഹാസങ്ങളിൽ തളരില്ലെന്ന് മറുപടി
അതൊരു റിഫ്രഷ്മെന്റ്! വെള്ളച്ചാട്ടത്തിലെ മസാജിനെക്കുറിച്ച് അരുണിമ! പരിഹാസങ്ങളിൽ തളരില്ലെന്ന് മറുപടി

രേണുവിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഞാനാണെന്ന് വ്‌ളോഗേഴ്‌സിന് അറിയും. രേണുവിന് അതറിയില്ല. കാരണം അങ്ങനെ സ്ഥിരമായി എന്റെ വീഡിയോ കാണാറില്ല. ഇപ്പോള്‍ ലേറ്റസ്റ്റ് ചെയ്ത ആല്‍ബത്തെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഒരുപാട് വന്നിരുന്നു, ഞാന്‍ അത് രേണുവിന്റെ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു. രേണു വോയ്‌സ് മെസേജ് നോക്കത്തില്ലല്ലോ, അതാണ് ചേച്ചിക്ക് അയച്ചത്. കട്ട് പറഞ്ഞാലേ രേണുവിന് അഭിനയം വരുള്ളൂ എന്നാണല്ലോ ചിലരൊക്കെ പറയുന്നത്. അതെ, അതും അങ്ങനെയിരിക്കട്ടെ. അക്ഷയ് എനിക്ക് സഹോദരനെപ്പോലെയാണ്. അവനോട് വളരെ കാഷ്വലായി പറഞ്ഞതാണ്. അതില്‍ മോശം കാണുന്നവരോട് എനിക്കൊന്നും പറയാനില്ല. കാണുന്നവരുടെ കണ്ണിലെ കുരു എന്നേ ഞാന്‍ പറയൂ. മാസത്തില്‍ ഇവരല്ലല്ലോ എനിക്ക് പൈസ തരുന്നത്. അതുകൊണ്ട് ഞാനത് കേള്‍ക്കേണ്ട കാര്യമില്ലല്ലോ.

പൊതുവെ ആരോടും അധികം ഫോണില്‍ സംസാരിക്കാറില്ല ഞാന്‍. സമയം കിട്ടുമ്പോള്‍ പാട്ട് കേള്‍ക്കും. റീല്‍സ് പോസ്റ്റ് ചെയ്യും. അതാണ് എന്റെ പരിപാടി. സജിന ചേച്ചി എന്നോട് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും. നെഗറ്റീവ് പറയുന്നവരുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. അവരെ ബോധിപ്പിക്കേണ്ട കാര്യവുമില്ല. രേണുവിനെ നേരില്‍ കാണുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എല്ലാം ചോദിച്ച്, അവള്‍ക്ക് പറയാനുള്ളത് നിങ്ങളെ കാണിക്കാം എന്ന് വിചാരിച്ചു എന്നായിരുന്നു സജിന പറഞ്ഞത്. രേണു എല്ലാം ഇട്ട് കൊടുക്കുന്നതാണ്. മുസ്ലീമിനെ കല്യാണം കഴിക്കുമെന്ന് പറഞ്ഞത് ഇട്ട് കൊടുത്തതാണ്. നെഗറ്റീവിലൂടെ മാത്രമേ പബ്ലിസിറ്റി കിട്ടൂ എന്ന് കരുതരുത്. പോസിറ്റീവാണ് എപ്പോഴും ഹൈലൈറ്റ് ചെയ്യുക.

എനിക്ക് സജഷന്‍സ് വന്നാല്‍ ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഞാനത് സ്വീകരിക്കുകയുള്ളൂ. എന്റെ ഇഷ്ടമല്ലേ, ഞാന്‍ ഇത് ചെയ്യട്ടെ. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നും രേണു പറഞ്ഞിരുന്നു. എങ്ങനെ ജീവിക്കണമെന്നുള്ളത് എന്റെ ഇഷ്ടമാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. രഹസ്യമായി ചെയ്യേണ്ട കാര്യം റൂമെടുത്ത് തന്നെ ചെയ്യും എന്നായിരുന്നു രേണു പറഞ്ഞത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X