എയര്‍പോര്‍ട്ടില്‍ ചെക്കിംഗില്ല! സ്വര്‍ണം വേണ്ടവര്‍ വരിക! രേണുവിനെ പിന്തുണച്ച് സജീനയുടെ മറുപടി
ഉദ്ഘാടനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോവാറുണ്ട് രേണു സുധി. ഇതുവരെ പോയത് യുഎഇയിലെ വിവിധ സ്ഥലങ്ങളിലാണ്. ആഗ്രഹിച്ചത് പോലെ ഇനി യുകെ ട്രിപ്പ് വരാനുണ്ടെന്ന് നേരത്തെ രേണു പറഞ്ഞിരുന്നു. ഉദ്ഘാടനങ്ങളിലേക്ക് പോവാനും, പാട്ട് പാടാനും, ഡാന്‍സ് ചെയ്യാനുമൊക്കെ തനിക്ക് ഇഷ്ടമാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സുധിച്ചേട്ടനുണ്ടായിരുന്ന സമയത്ത് തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്നത് സ്വീകരിച്ചില്ല. ഇന്നിപ്പോള്‍ ജീവിതമാര്‍ഗം അഭിനയവും ഉദ്ഘാടനങ്ങളുമാണെന്ന് രേണു വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. നേരത്തെ തന്നെ മനസിലുള്ള കാര്യമായിരുന്നു. എന്നാല്‍ ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. സബ്‌സ്‌ക്രിപ്ഷനിലൂടെയായി രേണുവിന് മികച്ച വരുമാനമാണ് ലഭിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ടാണ് ഇന്‍സ്റ്റഗ്രാമിലെ പേര് മാറ്റിയത്. രേണു സുധി എന്നത് രേഷ്മ പി തങ്കച്ചനാക്കിയതും വിവാദമായിരുന്നു. സുധിച്ചേട്ടനെ മറന്നതോ, മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനോ വേണ്ടിയല്ല അങ്ങനെ ചെയ്തത്. ബ്ലൂ ബാഡ്ജ് ലഭിക്കണമെങ്കില്‍ യഥാര്‍ത്ഥ പേര് നല്‍കണമായിരുന്നു. അങ്ങനെയാണ് അത് മാറ്റിയത്. ഇപ്പോഴത്തെ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ട്. തന്നെയും മക്കളെയും നോക്കുന്നൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം നടന്നേക്കുമെന്നും രേണു പറഞ്ഞിരുന്നു. വിവാഹ ശേഷം പേരിലെ സുധി മാറ്റും. അതുപോലെ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് എന്തായാലും പോവില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

രേണു വിദേശത്തേക്ക് ഇടയ്ക്കിടെ പോവുന്നതിന് പിന്നില്‍ മറ്റ് ചില ഗൂഢ ഉദ്ദേശങ്ങളുണ്ടെന്നായിരുന്നു വ്‌ളോഗറായ ഷെഫീന ബീവിയുടെ കണ്ടെത്തല്‍. ്‌സ്വര്‍ണ്ണക്കടത്താണ് പ്രധാന ലക്ഷ്യമെന്നായിരുന്നു ആരോപണം. ഞാനും എല്ലാവിധ ചെക്കിംഗും കഴിഞ്ഞാണ് വരുന്നത്. എന്റെ പെട്ടികളും ചെക്ക് ചെയ്യുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നറിയില്ല. തെറ്റായ രീതിയില്‍ ഇന്നുവരെ പൈസയുണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കാനും പോവുന്നില്ല. തന്നെക്കുറിച്ചുള്ള വീഡിയോകളൊന്നും താന്‍ കാണാറില്ലെന്നും, മറ്റ് പലരും പറയുമ്പോഴാണ് താന്‍ അതൊക്കെ അറിയുന്നതെന്നുമായിരുന്നു രേണു പറഞ്ഞത്.
രേണുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സജീനയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. കൊച്ചി എയർപോട്ടിലെ കസ്റ്റംസ് ഓഫീസർമാരും പോലീസ് ഏമാൻമാരും എല്ലാം അവിടെ ഊഞ്ഞാലാടാൻ ഇരിക്കുന്നത് കൊണ്ട് , സ്വർണ്ണക്കടത്ത് എളുപ്പമാണ്. ഇന്ന് ഇത്രേ കൊണ്ടുവരാൻ പറ്റിയുള്ളൂ. സോറി ഗയ്സ് അടുത്ത പ്രാവശ്യം നോക്കാം എന്നായിരുന്നു സജീന കുറിച്ചത്.
ഇന്നലത്തെപ്പോലെ അല്ല ഇന്ന് കിരീടം വരെ കൊണ്ടുവന്നിട്ടുണ്ട്. ഇന്നലെ എന്നോട് സ്വർണ്ണം ആവശ്യപെട്ടവർ ഇൻബോക്സിൽ വന്ന് കമന്റിടണേ. ഇപ്രാവശ്യം ഓഫീസർക്ക് കുറച്ചു കൊടുക്കേണ്ടി വന്നു. എന്നാലും സാരമില്ല നാളെ വീണ്ടും കൊണ്ടു വരാമല്ലോ. ഓഫീസർമാർ തമ്മിൽ നല്ല ഊഞ്ഞാലാട്ടം നടക്കുന്നത് കൊണ്ട് പ്രശ്നമില്ല. സ്വർണ്ണം വേണ്ടവർ ലൈക്കും കമന്റും തന്നേ എന്നായിരുന്നു പിന്നീട് പങ്കുവെച്ച കുറിപ്പ്. കാര്യമറിയാതെയാണെന്ന് തോന്നുന്നു ന്യായീകരണം. ഇതെന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. പൊതുവെ ന്യായീകരിക്കലാണല്ലോ പ്രധാന പണി, അതായിരിക്കും അല്ലേ, തുടങ്ങി പോസ്റ്റിന് താഴെയായി വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.


Click it and Unblock the Notifications