'പ്രമുഖ സംവിധായകനെ ഭീഷണിപ്പെടുത്തി ആൻ മരിയ ഫ്ലാറ്റ് വാങ്ങി, അനധികൃത പണം അക്കൗണ്ടിൽ, ഭൂലോക വൃത്തികെട്ടവൻ'
തന്റെ പഴയ സുഹൃത്തുക്കളായിരുന്ന ആൻ മരിയയ്ക്കും ദിയ സനയ്ക്കും മുൻ ഭർത്താവ് ഫിറോസ് ഖാനുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സജ്ന നൂർ. താൻ പണം ചോദിച്ച് റസൂൽ പൂക്കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രമുഖ സംവിധായകനെ ഭീഷണിപ്പെടുത്തി പണം തട്ടി ഫ്ലാറ്റ് വാങ്ങിയത് ആൻ മരിയയാണെന്നും സജ്ന നൂർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സജ്ന നൂറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ദിയ സനയും ആൻ മരിയയും എടുത്ത് ഇട്ടിട്ടുള്ള കാര്യങ്ങളാണ് പുറത്ത് വന്നത്. ആൻ മരിയയെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് കോടി രൂപ ഞാൻ റസൂലിക്കയെ ഭീഷണിപ്പെടുത്തി വാങ്ങിച്ചുവെന്ന തരത്തിൽ എല്ലാം പ്രചരിക്കുന്നുണ്ട്. എന്റെ വീട് ഇപ്പോഴും ജപ്തിയായി കിടക്കുകയാണ്. 25 ലക്ഷം രൂപയാണ് അടക്കാനുള്ളത്.

ഞാൻ റസൂലിക്കയെ പണം ചോദിക്കുന്ന വോയ്സ് ഒന്നും പുറത്ത് വന്നിട്ടില്ല. അങ്ങനെ ഒരു കാര്യം ചെയ്തെങ്കിൽ അല്ലേ പുറത്ത് വരൂ. ദേഷ്യത്തിന് ചിലപ്പോൾ പറയുമായിരിക്കാം. റസൂലിക്കയുമായുള്ള ബന്ധം ഞാൻ നിഷേധിക്കുന്നില്ലല്ലോ. പിന്നെ എന്തിന് ബ്ലാക്ക് മെയിൽ ചെയ്യണം. ഞാനും റസൂലിക്കയും തമ്മിൽ വാക്ക് തർക്കമാണ് നടന്നത്.
ഞങ്ങൾ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയൊന്നും ഞാൻ പകർത്തി സൂക്ഷിച്ചിട്ടുമില്ല. എന്തിന് ഞാൻ അത് ചെയ്യണം. അത് മാത്രമല്ല ഞാൻ കാരണം പണം ചിലവാക്കേണ്ടി വന്നുവെന്ന് റസൂലിക്ക എവിടെ എങ്കിലും വന്ന് പറഞ്ഞിട്ടുണ്ടോ?. മൂന്ന് കോടിയുടെ കാര്യം ചാനലുകൾ നൽകിയത് ആൻ മരിയയും ദിയയുമാണ്. ആൻ മരിയ പ്രമുഖനായ ഒരു ഡയറക്ടറിനെ ഭീഷണിപ്പെടുത്തി ഒന്നര കോടി, രണ്ട് കോടി രൂപയുടെ ഫ്ലാറ്റ് മേടിച്ചു.
മാത്രമല്ല അറുപത്, എഴുപത് ലക്ഷം രൂപ പുള്ളിക്കാരിയുടെ അക്കൗണ്ടിൽ എഫ്ഡിയായി ഇട്ടിട്ടുണ്ട്. മാത്രമല്ല ഇപ്പോഴും അദ്ദേഹത്തെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം സംവിധായകനും നിർമാതാവുമാണ്. പേര് പറയാൻ പറ്റില്ല. നാട്ടിൽ വന്നപ്പോൾ അദ്ദേഹം സുഹൃത്തുക്കളെല്ലാം പറഞ്ഞതിന്റെ പേരിൽ ആൻ മരിയയുമായി ഒരു ഹോട്ടലിൽ വന്നു.
അവിടെ വെച്ച് താൻ ഗർഭിണിയാണെന്ന് ആൻ മരിയ അയാളെ ഭീഷണിപ്പെടുത്തി. കുറച്ച് നാളുകൾക്ക് മുമ്പ് കൊച്ചിയിൽ ഒരാൾ ഭിക്ഷാടനം ചെയ്യുന്ന വീഡിയോ മറുനാടൻ തന്നെ പുറത്ത് വിട്ടിരുന്നു. അത് ആൻ മരിയയുടെ അച്ഛനാണ്. അങ്ങനെയുള്ളപ്പോൾ എങ്ങനെ ഇവൾ ഒന്നര രണ്ട് കോടിയുടെ ഫ്ലാറ്റ് വാങ്ങി. അക്കൗണ്ട് നിറച്ച് പണം വരും?.

ഇതൊക്കെ എന്നെ കൊണ്ട് ഇവർ പറയിപ്പിക്കുകയാണ്. ഒന്നും ഞാൻ ചെയ്തിട്ടുള്ളതല്ല. ഇവരെല്ലാമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ശേഷം അത് എന്റെ മേൽ ആരോപിക്കും. ഞാൻ റസൂൽ പൂക്കുട്ടിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾ തെളിവ് കൊണ്ടുവരൂ. ഞങ്ങളെ ക്രൂശിച്ചതും വലിച്ച് കീറാൻ ഇട്ട് കൊടുത്തവരും ഇവരെല്ലാമാണ്. ദിയയുടെ പേരിൽ ഞാൻ കേസ് ഫയൽ ചെയ്തു. ആൻ മരിയ ഇപ്പോഴും അയാളെ ഭീഷണിപ്പെടുത്തുന്നു.
പല അനധികൃത പണവും ആൻ മരിയയുടെ അക്കൗണ്ടിൽ വരുന്നുണ്ട്. ഇവളുമാരെപ്പോലെ പത്തും പതിനഞ്ചും ആൾക്കാർക്കൊപ്പം ഞാൻ പോകുന്നില്ല. ഒരാളിൽ ഒതുങ്ങി നിൽക്കുകയാണ്. റസൂലിന്റെ കാര്യങ്ങൾ ഫിറോസിന് നേരത്തെ അറിയാം. അയാളിൽ നിന്നും 25 ലക്ഷം വാങ്ങി കടം വീട്ടി വീട് തന്റെ പേരിൽ എഴുതി തരാൻ പറഞ്ഞയാളാണ് ഫിറോസ് ഖാൻ.
അന്ന് അവന് നാണം ഇല്ലായിരുന്നോ?. ഭൂലോക വൃത്തികെട്ടവനാണ്. ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും അവന് കുഴപ്പമില്ല. പണം കിട്ടിയാൽ മതി എന്നും സജ്ന നൂർ പറയുന്നു. ഫിറോസുമായി സജ്നയുടെ രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും നടിക്കുണ്ട്.


Click it and Unblock the Notifications


