കുട്ടികളെ കൊന്ന് അവളും മരിക്കുമെന്ന് പറയുന്നു, ഷാദി പൂർണ്ണമായും തകർന്നിരിക്കുന്നു; ഭാര്യയെ കുറിച്ച് റസൂൽ!

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീ‍ഡിയയിലാകെ ചർച്ച വിഷയമാണ് നടി സജ്ന നൂറും റസൂൽ പൂക്കുട്ടിയും തമ്മിലുള്ള ബന്ധം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും തമ്മിൽ റിലേഷൻഷിപ്പിലാണ്. എന്നാൽ പൊതുസമൂഹം അറിഞ്ഞിരുന്നില്ല. ഈ ബന്ധം മനസിലാക്കിയതുകൊണ്ടാണ് നടനും അവതാരകനുമായ ഫിറോസ് ഖാൻ സജ്നയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതത്രെ.

ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് വേർപിരിഞ്ഞതാണെന്ന് മാത്രമാണ് ഇരുവരും ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാൽ തങ്ങളുടെ ബന്ധം തകരാൻ പ്രധാന കാരണം റസൂലാണെന്ന് അടുത്തിടെയാണ് ഫിറോസ് വെളിപ്പെടുത്തിയത്. സജ്നയാണ് റസൂലുമായി താൻ പ്രണയത്തിലാണെന്ന് ആ​ദ്യം സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്തിയത്.

Rasool Pookkutty

കപ്പിൾ ഫോട്ടോയും പങ്കുവെച്ചിരുന്നു. അന്ന് അത് ചർച്ചയായി മാറിയിരുന്നു. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ​ഗർഭിണിയാണെന്നും കുഞ്ഞിന്റെ പിതാവ് റസൂൽ പൂക്കുട്ടിയാണെന്നും വ്യക്തമാക്കുന്ന മറ്റൊരു പോസ്റ്റുമായി സജ്ന എത്തിയതോടെ വിവാദങ്ങൾക്ക് ചൂടുപിടിച്ചു.

റസൂൽ പൂക്കുട്ടി മൂലം താൻ രണ്ട് തവണ ​ഗർഭിണിയായിയെന്നും ആദ്യത്തെ തവണ അബോർഷൻ സംഭവിച്ചുവെന്നും അടുത്തിടെ സജ്ന തന്നെ പറയുന്ന വോയ്സ് ക്ലിപ്പ് പുറത്ത് വന്നിരുന്നു. സജ്നയുമായുള്ള ബന്ധം പുറംലോകം അറിഞ്ഞതോടെ റസൂൽ പൂക്കുട്ടിയുടെ ദാമ്പത്യവും തകർച്ചയുടെ വക്കിലാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് റസൂൽ. റസൂലിന്റെ ഭാര്യ ഷാദിയ പൂക്കുട്ടി പ്രേക്ഷകർക്കും സുപരിചിതയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ചില അസുഖങ്ങൾ മൂലം ചികിത്സയിലാണ് ഷാദിയ. ഇപ്പോഴിതാ റസൂൽ പൂക്കുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് സജ്നയുടെ സു‍ഹൃത്ത് ആയിരുന്ന മുൻ ബി​ഗ് ബോസ് താരം ദിയ സന. ഇതൊക്കെയാണ് ഇപ്പോൾ റസൂൽ പൂക്കുട്ടിയുടെ അവസ്ഥ എന്ന തലക്കെട്ട് നൽകി റസൂൽ പൂക്കുട്ടി അയച്ചതെന്ന് തോന്നിപ്പിക്കുന്ന രണ്ട് മെസേജുകളുടെ സ്ക്രീൻഷോട്ട് ദിയ സന പങ്കുവെച്ചു.

അതിൽ വന്ന മെസേജുകൾ ഇങ്ങനെയാണ്... അവൾ വീട്ടിലേക്ക് വരാൻ നിൽക്കുകയാണ്. ഷാദി (ഭാര്യ) പൂർണ്ണമായും തകർന്നിരിക്കുന്നു. കുട്ടികളേയും കൊന്ന് അവളും മരിക്കുമെന്ന് പറയുന്നു എന്നായിരുന്നു മെസേജ്. റയാൻ എന്നൊരു മകനും സൽന എന്നൊരു മകളുമാണ് റസൂലിനുള്ളത്. അവൾ വീട്ടിലേക്ക് വരാൻ നിൽക്കുകയാണ് എന്നതിലൂടെ റസൂൽ സജ്നയെയായിരിക്കാം ഉദ്ദേശിച്ചത്.

Rasool Pookkutty

താൻ ​ഗർഭിണിയാണെന്ന് ഭാര്യയോട് പറയണമെന്ന് പറഞ്ഞ് റസൂലിനെ ഇടയ്ക്കിടെ സജ്ന നിർബന്ധിക്കാറുണ്ടായിരുന്നു. രണ്ട് വിവാഹത്തിലൂടെയായി സജ്നയ്ക്കും രണ്ട് മക്കളുണ്ട്. അവർ സജ്നയുടെ സംരക്ഷണയിലാണ്. സജ്നയുമായുള്ള റിലേഷൻഷിപ്പ് വിവാ​ഹത്തിലേക്ക് എത്തിക്കാൻ താൽപര്യമില്ലാത്തതുപോലെയാണ് റസൂൽ പലപ്പോഴും ദിയ സനയോട് സംസാരിച്ചിട്ടുള്ളത‍്.

സജ്ന ടോക്സിക്കാണെന്ന് റസൂൽ തന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ടെന്ന് ദിയ തന്നെ വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ പണമായും കാറായും ആഭരണങ്ങളായും പലതും റസൂൽ സജ്നയ്ക്ക് നൽകിയിട്ടുണ്ടെന്നും ദിയ അടുത്തിടെ പറഞ്ഞിരുന്നു. തന്നെ വേണ്ടെന്ന് വെച്ച് കുടുംബം തെരഞ്ഞെടുക്കാനാണ് റസൂൽ ഉദ്ദേശിക്കുന്നതെങ്കിൽ മൂന്ന് കോടി രൂപ തനിക്ക് തരണമെന്ന് സജ്ന പറയുന്ന വോയ്സും പുറത്ത് വന്നിരുന്നു.

റസൂൽ പൂക്കുട്ടി തനിക്ക് ആരാണെന്നും തന്റെ ഒരു മോശമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്നത് എങ്ങനെയെന്നും അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു സജ്ന. റസൂൽ പൂക്കുട്ടി തനിക്ക് ദൈവതുല്യൻ ആണെന്നും ദുബായിൽ വെച്ച് തന്നെ ചില ആളുകൾ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്ന സ്ഥലത്ത് കൊണ്ടുപോയപ്പോൾ അവിടെ നിന്ന് തന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് റസൂൽ പൂക്കുട്ടിയാണെന്നുമാണ് സജ്ന പറഞ്ഞത്. അതേസമയം ഇപ്പോഴും സജ്നയും ഫിറോസും വിവാ​ഹ​മോചിതരായിട്ടില്ല.

Read more about: rasool pookkutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X