ആർഎസ് വിമലുമായും സജ്നയ്ക്ക് പ്രണയം, ലക്ഷ്മി ലഹരി ഉപയോ​ഗിക്കും; 'ഒന്നും കാണാതെ തെളിവ് ഇല്ലാതെ പറയാറില്ല'

സജ്ന-ഫിറോസ്-റസൂൽ പൂക്കുട്ടി വിവാദങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ഫിറോസ് ഖാൻ കഴിഞ്ഞ ദിവസം സജ്നയ്ക്ക് എതിരെയുള്ള വോയ്സ് ക്ലിപ്പുകൾ പുറത്ത് വിട്ടതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. സജ്നയുടെ പ്രണയബന്ധങ്ങളെ കുറിച്ചും സൗഹൃദ വലയത്തിലെ കുരുക്കുകളെ കുറിച്ചുമെല്ലാം ഫിറോസ് വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. അതിൽ സംവിധായകൻ ആർഎസ് വിമൽ, ​ഗായിക ലക്ഷ്മി ജയൻ എന്നിവർക്കെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

'റസൂലിനെ നന്നായി പറ്റിച്ചു, പെർമനന്റ് എടിഎമ്മായി കണ്ടു, അയാളുടെ ഭാര്യയുമായി സൗഹൃദം സൃഷ്ടിച്ചശേഷം സജ്ന ചെയ്തത്'
'റസൂലിനെ നന്നായി പറ്റിച്ചു, പെർമനന്റ് എടിഎമ്മായി കണ്ടു, അയാളുടെ ഭാര്യയുമായി സൗഹൃദം സൃഷ്ടിച്ചശേഷം സജ്ന ചെയ്തത്'

ബി​ഗ് ബോസ് കഴിഞ്ഞ് വന്ന് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നതിന് ഇടയിലാണ് സജ്ന സീരിയലുകളിൽ അഭിനയിക്കുന്നത്. കൃഷ്ണ എന്നൊരു ആർട്ടിസ്റ്റിനെ ആ സമയത്ത് സജ്ന പരിചയപ്പെട്ടു.

RS Vimal Sajna Noor

അവരുടെ സുഹൃത്തായിരുന്നു സംവിധായകൻ ആർ.എസ് വിമൽ. എന്ന് നിന്റെ മൊയ്തീൻ സംവിധാനം ചെയ്തത് വിമലാണ്. മുമ്പും ഇയാളുടെ പേരിൽ മീടു ആരോപണമൊക്കെ വന്നിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീൻ മാത്രമെ സംവിധാനം ചെയ്തിട്ടുള്ളു. സിനിമയുടെ നിർമാതാവ് കുത്തുപാളയെടുത്തെങ്കിലും ഇവൻ അതിൽ നിന്നും കോടികൾ ഉണ്ടാക്കി. ഫ്ലാറ്റ് വാങ്ങി.

പടങ്ങളിൽ ചാൻസ് വാ​ഗ്ദാനം ചെയ്ത് സ്ത്രീകളെ ഉപയോ​ഗിക്കുകയും ചെയ്യുന്നയാളാണ്. സജ്നയും ഇവനും കുറച്ച് കാലം പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ആരംഭിച്ച് കുറച്ച് കാലം കഴി‍ഞ്ഞശേഷമാണ് ഞാൻ അത് പിടിച്ചത്. പലയിടത്ത് വെച്ചും ഇവർ മീറ്റ് ചെയ്യാറുണ്ടായിരുന്നു. അങ്ങനൊരിക്കൽ ഇവരെ എന്റെ സുഹൃത്ത് കണ്ടു. അങ്ങനെയാണ് ‍ഞാൻ അറിയുന്നത്.

തിയേറ്റർ ആവേശം ഇനി വീട്ടിലും; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' ഒടിടി റിലീസ് തീയതി ഇതാ!
തിയേറ്റർ ആവേശം ഇനി വീട്ടിലും; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' ഒടിടി റിലീസ് തീയതി ഇതാ!

വലിയ വിഷയമാകുമോ ഞാൻ ലോക്ക് ചെയ്യുമോയെന്ന് ഭയന്ന് ഇയാൾ എസ്കേപ്പായി. എന്ത് വന്നാലും കൂസലില്ലാത്ത രീതിയാണ് സജ്നയ്ക്ക്. വിമലിന്റെ കേസ് കെട്ടുകൾ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ലക്ഷ്മി ജയൻ എന്ന ​ഗായിക കടന്ന് വരുന്നത്. ലക്ഷ്മി ഒരാളെയും കൂസാത്ത സജ്നയെപ്പോലെയുള്ള മറ്റൊരു ലേഡിയാണ്. വാല്യൂസ് എന്തെന്ന് അറിയില്ല.

സ്വന്തം ഇഷ്ടത്തിന് എല്ലാം ചെയ്യുന്ന ലേഡിയാണ്. അതേ ക്യാരക്ടറുള്ള സജ്നയെ കിട്ടിയപ്പോൾ ഇവർ തമ്മിൽ കൂട്ടായി. ഒരുമിച്ച് ഇവർ യാത്രകൾ പോകും. ഒരുപാട് ദിവസം കഴിഞ്ഞാണ് തിരികെ വരിക. സജ്ന ആര് പറഞ്ഞാലും അനുസരിക്കില്ല. ലക്ഷ്മി എല്ലാ ലഹരിയും ഉപയോ​ഗിക്കും. അതിന്റെ വീഡിയോകൾ എന്റെ കയ്യിലുണ്ട്. ലക്ഷ്മിക്ക് കൂട്ടുള്ള ഹെവി ടീമുകളുണ്ട്. ​

RS Vimal Sajna Noor

ഗുണ്ടകളും സമ്പന്നരും വരെ അതിലുണ്ട്. കാമുകനെ കാണാൻ ലക്ഷ്മി പോകുമ്പോൾ സജ്ന കൂട്ടുപോകും. കൊടൈക്കനാലൊക്കെ പോയി മാജിക്ക് മഷ്റൂം പോലുള്ളവ ഉപയോ​ഗിക്കും. ഇതെല്ലാം ഞങ്ങൾ അറിഞ്ഞതാണ് എന്നാണ് ഫിറോസ് പറ‍ഞ്ഞത്. പുതിയ വിവാദത്തിൽ സജ്നയെ കുറിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ അതുൽ വ്ലോ​ഗ്സ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്ര​ദ്ധ നേടുന്നത്. സജ്ന റസൂൽ പൂക്കുട്ടിയെ ഹണിട്രാപ്പിൽ കുടുക്കാൻ നോക്കുകയാണെന്ന് ആദ്യം പറഞ്ഞത് അതുലായിരുന്നു.

അതുലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... റസൂൽ പൂക്കുട്ടിയെ ഹണിട്രാപ്പിൽ പെടുത്താനാണ് സജ്നയുടെ ശ്രമമെന്ന് ഞാൻ മുമ്പും വ്യക്തമായി പറ‍ഞ്ഞിട്ടുണ്ട്. മൂന്ന് കോടിയോളം ചോദിച്ച കണക്കും ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് പലരും തെളിവ് ചോദിച്ചു. ഒന്നും കാണാതെ ഒരു തെളിവും ഇല്ലാതെ ഞാൻ ഒന്നും പറയാറില്ല. മൂന്ന് കോടി തട്ടിയെടുക്കാനുള്ള സജ്നയുടെ ശ്രമമെല്ലാം പാളിപ്പോയി.

ആരാധകനെ പുളിച്ച തെറി വിളിച്ച് ജ​ഗതി ശ്രീകുമാർ, പ്രതീക്ഷിക്കാത്ത സമയത്തുള്ള അടി: തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ
ആരാധകനെ പുളിച്ച തെറി വിളിച്ച് ജ​ഗതി ശ്രീകുമാർ, പ്രതീക്ഷിക്കാത്ത സമയത്തുള്ള അടി: തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ

അക്കൗണ്ട് ഹാക്കായെന്ന സജ്നയുടെ കള്ളം വിശ്വസിച്ച മണ്ടന്മാരുണ്ട്. ​ഗാലറിയിൽ കിടന്ന ഫോട്ടോകൾ സജ്ന തന്നെയാണ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത്. ഫിറോസിന്റെ കയ്യിൽ തെളിവുകളുണ്ട്. അതെല്ലാം പുറത്ത് വരും. റസൂൽ പൂക്കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പോസ്റ്റ് ഇട്ടത്. സജ്നയും ഫിറോസും റസൂലുമെല്ലാം കണക്കാണ്. പക്ഷെ ഫിറോസിനെക്കാൾ മോശമാണ് സജ്ന. പൂക്കുട്ടിയെ സജ്ന നല്ലപോലെ ബ്ലാക്ക് മെയിൽ ചെയ്തു എന്നും അതുൽ വ്ലോ​​ഗ്സ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X