'സജ്ന പ്രേമരോഗി, കുലുക്കിയാൽ മൂക്കിൽ നിന്നും മൂന്നര കിലോ എംഡിഎംഎ കിട്ടും, സഹിക്കാൻ പറ്റുന്നില്ലെന്ന് റസൂൽ'
മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ നടി സജ്ന നൂർ പറഞ്ഞതെല്ലാം കള്ളമാണെന്ന് നടിയുടെ സുഹൃത്തായിരുന്ന സ്ത്രീ. സജ്നയെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്ന സ്ത്രീയുടെ വോയ്സ് പുറത്ത് വിട്ടത് സജ്നയുടെ മുൻ ഭർത്താവ് ഫിറോസ് ഖാനാണ്. ദുബായിൽ കുടുങ്ങിയ സജ്നയെ നാട്ടിലേക്ക് കയറ്റി വിട്ടത് താനാണെന്നും ഈ സ്ത്രീ പറയുന്നത് പുറത്ത് വന്ന ഓഡിയോയിൽ കേൾക്കാം. ലഹരിക്ക് അടിമയാണ് സജ്നയെന്നും സ്ത്രീ പറയുന്നു.
സജ്നയുടെ സുഹൃത്ത് പറഞ്ഞത് ഇങ്ങനെ... കള്ളില്ലാതെ സജ്നയ്ക്ക് പറ്റില്ല. പിന്നെ എംഡിഎംഎ... സജ്നയുടെ തലയ്ക്ക് പിടിച്ച് കുലുക്കിയാൽ മൂക്കിൽ നിന്നും മൂന്ന് മൂന്നര കിലോ എംഡിഎംഎ കിട്ടും. അഡിക്ഷന്റെ അങ്ങേയറ്റമാണ്. ലക്ഷ്മി ജയനും ഞാനുമാണ് ഞങ്ങളുടെ ഗ്യാങിൽ വെച്ച് റസൂൽ പൂക്കുട്ടിയെ ആദ്യം കാണുന്നത്.

റസൂൽ പൂക്കുട്ടി എനിക്കും ലക്ഷ്മി ജയനും മെസേജ് അയച്ചിട്ടുണ്ട്. സെക്സി ആയിട്ടുള്ള സ്ട്രെയ്റ്റ് ഫോർവേഡ് അല്ലാത്ത മെസേജുകളാണ് അയാൾ അയച്ചത്. പിന്നീട് ഞങ്ങൾക്ക് അയച്ചതുപോലുള്ള മെസേജ് അയാൾ സജ്നയ്ക്കും അയച്ചു. ഏതൊരു ആണ് വന്നാലും സജ്ന വീഴും. നല്ല പ്രേമരോഗമുണ്ട്. ഫാമിലിയുടെ കൂടെയായിരിക്കുമ്പോൾ വിളിക്കരുത്.
ഭാര്യ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് റസൂൽ പലവട്ടം സജ്നയോട് പറഞ്ഞിട്ടുണ്ട്. ലഹരി അടിച്ച് കേറ്റിയിട്ട് സ്റ്റേജിൽ കയറിയ സജ്നയുടെ ഒരു വീഡിയോയുണ്ട്. സ്റ്റേപ്പ് വരെ മറന്നുപോയി. അതുകൊണ്ട് തന്നെ എംഡിഎംഎ കണ്ടിട്ടേയില്ലെന്ന് സജ്ന പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി. അതുപോലെ സിഗരറ്റ് രണ്ട് മണി രാത്രിക്കൊക്കെ ഗ്രോസറിയിൽ നിന്നും വാങ്ങികൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.
വീട്ടിൽ കയറ്റാൻ കൊള്ളില്ല. എന്തെങ്കിലും സാധനം ഇഷ്ടപ്പെട്ടാൽ അത് ചോദിക്കാതെ എടുത്തുകൊണ്ട് വരും. രേണു സുധിയെയൊക്കെ പൂവിട്ട് പൂജിക്കണം. ഫിറോസ് പറഞ്ഞതെല്ലാം പച്ചയായ സത്യങ്ങളാണ്. എന്റെ കയ്യിലുള്ള തെളിവുകൾ കൂടി പുറത്ത് വിട്ടാൽ സജ്ന ജില്ലവിട്ട് ഓടേണ്ടി വരും. സജ്ന പറയുന്നതിൽ ഒന്നിലും ഒരു കഴമ്പില്ല.
അവൾക്ക് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ അവരെ തറ പറ്റിച്ച് സംസാരിക്കും. ദുബായിൽ കുടുങ്ങിയപ്പോൾ ഏതോ നല്ല ആൾക്കാർ കയറ്റവിട്ടു എന്നാണ് സജ്ന പറയുന്നത്. ആ കയറ്റി വിട്ട ആൾക്കാരുടെ പേര് അവൾ പറയട്ടെ. അപ്പോൾ ഫിറോസിന്റെ വീഡിയോയിൽ പറഞ്ഞ പേരാണോ സജ്നയ്ക്ക് പറയാനുള്ളതെന്ന്. സജ്നയെ ആരാണ് നാട്ടിലേക്ക് കയറ്റി വിട്ടത് എന്നതിന് ഞാൻ തരാം പ്രൂഫ്. പൊളിച്ച് അടുക്കി തരാം.

മുമ്പ് ലക്ഷ്മി ജയനെ കുറിച്ച് സജ്ന പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവൾ ഫ്രോഡാണ് കുടുംബം കലക്കി എന്നാണ് ലക്ഷ്മിയുടെ ഫോട്ടോ വെച്ച് അന്ന് സജ്ന പോസ്റ്റ് ഇട്ടത്. സജ്നയ്ക്കുള്ളത് ആണുങ്ങളുടെ കേസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മാത്രമാണ്. സജ്ന തലവേദനയാണെന്ന് റസൂൽ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരിയെ സഹിക്കാൻ പറ്റുന്നില്ലെന്നും വല്ലാത്തൊരു ടോക്സിക്ക് ക്യാരക്ടറാണെന്നും എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.
കൂടെ നിന്ന് സജ്ന ചതിക്കും. എത്ര ഹെൽപ്പ് ചെയ്താലും നന്ദിയില്ലാത്ത വർത്തമാനമെ പറയൂവെന്നും സുഹൃത്ത് പറയുന്നു. റസൂൽ പൂക്കുട്ടിയുമായി താൻ പ്രണയിത്തിലാണെന്ന് ഫോട്ടോ പുറത്ത് വിട്ട് സജ്ന തന്നെയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് റസൂൽ പൂക്കുട്ടി.
രണ്ട് വിവാഹത്തിൽ നിന്നായി രണ്ട് കുട്ടികൾ സജ്നയ്ക്കുണ്ട്. റസൂലുമായുള്ള ബന്ധത്തിൽ സജ്ന ഗർഭിണിയാവുകയും ആ കുഞ്ഞിനെ പിന്നീട് നഷ്ടമാവുകയും ചെയ്തതായി സജ്ന തന്നെ പറയുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഫിറോസും സജ്നയും തമ്മിലുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല.


Click it and Unblock the Notifications


