ഫോട്ടോ പബ്ലിക്കാക്കിയത് സജ്ന, ഗർഭിണിയാണെന്നതും വെളിപ്പെടുത്തി, ഫിറോസുമായി നിയമപരമായി വേർപിരിഞ്ഞിട്ടില്ല; സായ്
ഇന്ത്യൻ സിനിമാ-സംഗീത മേഖലയിൽ സജീവമായി നിൽക്കുന്ന പ്രമുഖ വ്യക്തിയുമായി ബിഗ് ബോസ് താരം സജ്ന നൂർ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ഇന്നലെ മുതലാണ് പ്രചരിക്കാൻ തുടങ്ങിയത്. നടനും അവതാരകനുമായ പൊളി ഫിറോസിന്റെ മുൻ ഭാര്യയാണ് സജ്ന. ഫിറോസിനൊപ്പം സജ്നയും ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. എനിക്ക് ഒരു ലൈഫ് ഇല്ലേ എന്ന പ്രതികരണമാണ് സജ്നയിൽ നിന്നും ലഭിച്ചതെന്ന് സായ് കൃഷ്ണ പറയുന്നു.
സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കഴിഞ്ഞ ദിവസം സിനിമ-സംഗീത മേഖലയിൽ പ്രസിദ്ധനായ ഒരു വ്യക്തിക്കൊപ്പം നിൽക്കുന്ന ഫോട്ടോ സജ്ന സ്റ്റോറിയായി ഇട്ടിരുന്നു. അതാണ് വൈറലായത്. കുറച്ച് കാര്യങ്ങൾ നേരത്തെ മുതൽ അറിയാവുന്നതുകൊണ്ട് ഇടയ്ക്കിടെ സജ്നയുടെ സോഷ്യൽമീഡിയ പ്രൊഫൈലുകൾ ഞാൻ ഇടയ്ക്കിടെ ചെക്ക് ചെയ്യാറുണ്ട്.

മുമ്പ് ഇതേ ആൾക്കൊപ്പമുള്ള ഫോട്ടോ ഫെയ്സ് റിവീൽ ചെയ്യാതെ ഹൈഡ് ചെയ്ത് വെച്ച് സജ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. സജ്ന ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അഭിനന്ദനം അറിയിക്കുകയും വിളിച്ച് സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഫിറോസ് ഖാൻ എപ്സ്റ്റൈൻ ഫയൽസിനെ കുറിച്ച് വീഡിയോ ഇട്ടപ്പോൾ ഞാൻ അതിന് താഴെ ഞാൻ ആ ഫയൽസിന് കുട്ടി ഫയൽസ് എന്ന് പേരിടുമെന്ന് കമന്റ് ചെയ്തിരുന്നു.
ആ പ്രമുഖ വ്യക്തിയുടെ പേരിൽ നിന്നും ഒരു ഭാഗം എടുത്ത് സർക്കാസ്റ്റിക്കായാണ് ആ കമന്റ് പങ്കുവെച്ചത്. ഫിറോസ് ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നു. തന്റെ ജീവിതം നശിപ്പിച്ച ഒരു വ്യക്തിയുള്ളതുകൊണ്ടാണ് അന്ന് എപ്സ്റ്റൈൻ ഫയൽസ് പുറത്ത് വന്നപ്പോൾ ഫിറോസ് അങ്ങനൊരു വീഡിയോ ചെയ്തതും. ആ പ്രമുഖ വ്യക്തിയുമായി സജ്ന റിലേഷൻഷിപ്പിലാണ്. സജ്നയേയും ഫിറോസിനേയും വിളിച്ച് ഞാൻ സംസാരിച്ചിരുന്നു.
ഇരുവരും ഇപ്പോഴും നിയമപരമായി വേർപിരിഞ്ഞിട്ടില്ല. നല്ല രീതിയിൽ വേർപിരിഞ്ഞ രണ്ട് വ്യക്തികൾ എന്ന രീതിയിലാണ് കഴിഞ്ഞ രണ്ട് വർഷമായി സജ്നയേയും ഫിറോസിനേയും ആളുകൾ കണ്ടത്. ഇരുവരും ഒരുമിച്ച് ചില ഫങ്ഷനുകളിൽ പങ്കെടുത്തിട്ടുമുണ്ട്. പിരിഞ്ഞാലും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടല്ലോ എന്ന തരത്തിൽ അന്ന് ഇവരുടെ വീഡിയോകൾക്ക് താഴെ കമന്റ് വന്നിരുന്നു. എങ്ങനെയാണ് ബന്ധം നശിച്ചത് എന്നത് ഫിറോസ് എന്നോട് പറഞ്ഞിരുന്നു.
അത് വളരെ ഡാർക്കാണ്. നാല്, അഞ്ച് വർഷമായി ആ പ്രമുഖ വ്യക്തിയുമായി റിലേഷൻപ്പിലാണെന്ന് സജ്ന പറയുന്നുണ്ട്. ലൈവ് കണ്ടവർക്ക് അറിയാം. വേർപിരിഞ്ഞുവെന്നത് രണ്ട് വർഷം മുമ്പാണ് പറഞ്ഞത്. പക്ഷെ അതിനെല്ലാം മുമ്പ് തന്നെ ഇവരുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ഒരു ലൈഫ് ഇല്ലേ. എന്റെ ചോയ്സാണ് ഇത് എന്നാണ് സജ്ന ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കവെ പറയുന്നത്.

ഒരാൾ സഹിച്ചതിനും അനുഭവിച്ചതിനും ഒരു കാര്യം പറയാനുണ്ടാവില്ലേയെന്നാണ് ഫിറോസ് ചോദിക്കുന്നത്. ഒരു ബന്ധം അവസാനിക്കുമ്പോൾ അതോടൊപ്പം ഒരുപാട് വേദനയും അനുഭവിക്കേണ്ടി വരില്ലേ. ആ വേദന നൽകിയ ആൾക്ക് കർമ കിട്ടുമെന്നും എല്ലാം പുറത്ത് വരുമെന്നുള്ളതാണ് ഫിറോസിന്റെ ഭാഗം. ഫിറോസിന്റെയോ സജ്നയുടേയോ കാര്യത്തിൽ മാത്രമല്ല ആ പ്രമുഖ വ്യക്തിക്ക് എന്തായാലും കർമ കിട്ടും. സജ്നയ്ക്ക് ബിഎംഡബ്ല്യു വിറ്റൊരു പാവപ്പെട്ടവൻ എന്റെ നാട്ടിലുണ്ട്.
അയാളുടെ ഒന്നര ലക്ഷം രൂപ കൊടുത്തില്ല. മാത്രമല്ല പോലീസിനെ കൊണ്ട് പിടിപ്പിച്ച് ജീവിതം ഇല്ലാതാക്കി. നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നിൽ സ്വർണ്ണം കട്ട കള്ളനാക്കി. അതിൽ ഇടപെട്ടത് ആ പ്രമുഖ വ്യക്തിയാണ്. സജ്നയ്ക്കും പങ്കാളിത്തമുണ്ടാകും. എന്തോ ഒരു സാഹചര്യത്തിലാണ് സജ്ന ആ പ്രമുഖ വ്യക്തിക്കൊപ്പമുള്ള ഫോട്ടോ പബ്ലിക്ക് ആക്കിയതും ഗർഭിണിയാണെന്ന് പറഞ്ഞതും.
ആ പ്രമുഖ വ്യക്തിക്ക് വേറെ ഫാമിലിയുണ്ട്. അതിനെ ബാധിക്കും. സജ്നയ്ക്കും രണ്ട് മക്കളുണ്ട്. അവരുടെ ഭാവിയേയും ഇത് ബാധിക്കും. എന്തിന് സജ്ന ഫോട്ടോ ഷെയർ ചെയ്തുവെന്ന് അറിയില്ലെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications