എന്നെ കാെല്ലാക്കൊല ചെയ്യരുത്, ഗർഭിണിയാണെന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ; തുറന്ന് പറഞ്ഞ് സജ്ന നൂർ
ഗർഭിണിയാണെന്ന് അറിയിച്ച് കൊണ്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന വീഡിയോ നീക്കിയ ശേഷം വിശദീകരണവുമായി സജ്ന നൂർ. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സജ്ന പറയുന്നു. എന്റെ കുറച്ച് വിവാദമായ വീഡിയോകൾ വന്ന് കൊണ്ടിരിക്കുകയാണ്. ഫോട്ടോസും കാര്യങ്ങളും വെച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. എങ്ങനെയാണെന്ന് എനിക്കറിയില്ല. തുറക്കാൻ പറ്റുന്നില്ലായിരുന്നു. ഈ ന്യൂസ് കണ്ട് എന്റെ ഫ്രണ്ട്സ് കുറേപ്പേർ മെസേജ് ചെയ്തു. കൺഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് ഓരോരുത്തരുടെ യൂട്യൂബ് വീഡിയോകൾ ഇട്ടത്. അപ്പോഴാണ് ഞാൻ വിവരങ്ങളെടുത്തു. പാനിക്കായി എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. അവൾ നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്.
ആ പോസ്റ്റും കാര്യങ്ങളും ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസ് വഴി തന്നെ മൂവ് ചെയ്യും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്യുന്നത്. വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്.
ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും എന്നും സജ്ന നൂർ പറയുന്നു.



Click it and Unblock the Notifications