'മക്കളെ സ്കൂൾ മാറ്റേണ്ടി വന്നു, അവരെ വരെ ക്രൂശിക്കുന്നു, ഞാനും എന്റെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കുമായിരുന്നില്ല'

റസൂൽ പൂക്കുട്ടിയുമായി ചേർത്തുള്ള വിവാദങ്ങൾക്കിടെ തന്റെ ഭാ​ഗം വിശദമാക്കി സജ്ന നൂർ. ഇൻസ്റ്റ​ഗ്രാം പേജ് ഹാക്ക് ചെയ്ത് പോസ്റ്റിട്ടവർക്ക് എതിരേയും തന്നെ കുറിച്ച് ​ഗോസിപ്പുകൾ പ്രചരിപ്പിച്ച മീഡിയയ്ക്ക് എതിരെ വരെ നിയമപരമായുള്ള പോരാട്ടം ആരംഭിച്ചുവെന്നും ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സജ്ന പറഞ്ഞു. മക്കളെ വരെ ആളുകൾ കാര്യമറിയാതെ ക്രൂശിക്കുകയാണെന്നും നടി പറയുന്നു.

മുസ്ലീം മതത്തിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം കഴിക്കാം, പല ആണുങ്ങളോടൊപ്പം ഞാൻ പിഴച്ച് ജീവിക്കുകയല്ലല്ലോ; സജ്ന!
മുസ്ലീം മതത്തിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം കഴിക്കാം, പല ആണുങ്ങളോടൊപ്പം ഞാൻ പിഴച്ച് ജീവിക്കുകയല്ലല്ലോ; സജ്ന!

സജ്നയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്റെ ഭാ​ഗത്ത് നിന്നുണ്ടായ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ ഞാൻ മാത്രമല്ല എന്റെ കുഞ്ഞുങ്ങൾ, ഫാമിലി എന്നിവർക്കെല്ലാം ബുദ്ധിമുട്ടാകും. എന്റെ കുടുംബം മാത്രമല്ല മറ്റൊരു കുടുംബവും ഉൾപ്പെട്ടിട്ടുണ്ട്. അവരും നിയമപരമായി നീങ്ങി കഴിഞ്ഞു. മാനസീ​കമായ ഒരുപാട് വിഷമമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു.

Resul Pookutty Sajna Noor

സാർ അതിനുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങി. ശിക്ഷ കിട്ടേണ്ടവർക്ക് അത് മേടിച്ച് കൊടുത്തിട്ടെ ഞാൻ അടങ്ങൂ. മൂന്ന് കോടി തട്ടിയെടുത്തവൾ, ഹണി ട്രാപ്പ് തുടങ്ങി എന്തൊക്കെ ​ഗോസിപ്പുകളാണ് എന്റെ പേരിൽ വന്നത്. ഭയങ്കര ആരോപണങ്ങളാണ് എനിക്ക് എതിരെ വരുന്നത്. ആർക്കും ഇതൊന്നും ഉണ്ടാവാതിരിക്കട്ടെ. എന്റെ ഭാ​ഗം ആൾക്കാർ അറിയണമല്ലോ.

അതിനാണ് ഇതെല്ലാം പറയുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. മരിക്കാൻ തീരുമാനിച്ചവരെ പോലും കൈ നൽകി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന കുടുംബത്തെ പോലെ നമ്മളെ സ്നേഹിക്കുന്ന കുറച്ചുപേർ. അവർ കാരണമാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. അറിയാത്തവർ പോലും ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ലീ​ഗൽ വശം വരെ പറഞ്ഞ് തന്നു.

റസൂലിന്റെ വീട്ടിൽ പോയി, ഭാര്യയും മക്കളുമാണ് പ്രധാനമെന്ന് അവർ; ​ഗുരുതര ആരോപണങ്ങളുമായി ഫിറോസ് ഖാൻ
റസൂലിന്റെ വീട്ടിൽ പോയി, ഭാര്യയും മക്കളുമാണ് പ്രധാനമെന്ന് അവർ; ​ഗുരുതര ആരോപണങ്ങളുമായി ഫിറോസ് ഖാൻ

മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹത്തിൽ നിന്ന് കിട്ടിയ സപ്പോർട്ട് പറയാതിരിക്കാൻ ആവില്ല. സഹോദരൻ നൽകുന്നത് പോലൊരു പിന്തുണയാണ് അദ്ദേഹം നൽകിയത്. അല്ലായിരുന്നുവെങ്കിൽ ഞാനും എന്റെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കുമായിരുന്നില്ല. അതുപോലൊരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ചില കാര്യങ്ങൾ എനിക്ക് പറയാനാവില്ല. മക്കളുടെ സ്കൂൾ പോലും മാറ്റേണ്ടി വന്നു. കാര്യം അറിയാതെ കുഞ്ഞുങ്ങളെ വരെ ക്രൂശിക്കുന്നു.

അവരുടെ ഫോട്ടോകൾ പരസ്യമാക്കുന്നു. ഞങ്ങളെ മാത്രം ക്രൂശിച്ചാൽ പോരേ?. ഇവിടുത്തെ നിയമത്തിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തികളല്ല ഇതിനൊന്നും പിന്നിൽ. എന്റെ മോനെ ഭയങ്കര ഇഷ്ടമാണ് അദ്ദേ​ഹത്തിന് (ഫിറോസ്). അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ അ​ദ്ദേഹത്തിൽ നിന്നും മാറ്റാനാവില്ല.

Resul Pookutty Sajna Noor

അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആരാണ് പിന്നിലെന്നത് കണ്ടെത്തി കഴിഞ്ഞു. നിയമപരമായി നീങ്ങി കഴിഞ്ഞു. അനാവശ്യ വിവാദം കൊണ്ടുവന്ന മീഡിയയ്ക്ക് എതിരേയും നിയമപരമായി നീങ്ങിയിട്ടുണ്ട്. എനിക്ക് ജീവിക്കണം എന്റെ രണ്ട് കുഞ്ഞുങ്ങളെ നോക്കണം. ഫോട്ടോയിടുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.

ഞാൻ ആർട്ടിസ്റ്റാണ്. എന്നെ വെച്ച് ജീവിക്കുകയാണ് ചിലർ എന്നുമാണ് സജ്ന പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സജ്നയും സുഹൃത്തും മുഖ്യമന്ത്രി വിഡി സതീശനെ സമീപിച്ച് അപേക്ഷ നൽകിയത്. അതേസമയം റസൂലുമായി പ്രണയത്തിലാണോ അല്ലയോ എന്നതിൽ വ്യക്തമായ മറുപടി താരം നൽകിയിട്ടില്ല. സജ്നയ്ക്ക് രണ്ട് വിവാഹത്തിലൂടെ രണ്ട് മക്കളാണുള്ളത്. രണ്ടാം ഭർത്താവ് ഫിറോസുമായി അകന്ന ശേഷമാണ് സജ്ന റസൂൽ പൂക്കുട്ടിയുമായി പ്രണയത്തിലായത്.

വരുൺ ധവാന്റെ മാജിക് തുടരുന്നു! 35 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ'
വരുൺ ധവാന്റെ മാജിക് തുടരുന്നു! 35 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ'

ആ ബന്ധത്തിൽ സജ്ന ഇപ്പോൾ ​​ഗർഭിണിയാണെന്ന തരത്തിലും പ്രചരിക്കുന്നുണ്ട്. അതേസമയം സജ്നയ്ക്ക് എതിരെ ​ഗുരുതരമായ ആരോപണങ്ങളുമായി ഫിറോസ് ഖാനും രം​ഗത്തെത്തിയിട്ടുണ്ട്. താനുമായി ദാമ്പത്യ ജീവിതം നയിക്കുമ്പോഴും സജ്നയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഫിറോസിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X