അയാൾ എനിക്ക് ദൈവതുല്യൻ, രേണുവിനെപോലെ ബാറുകളിൽ പോയി ഇരുന്നു, എന്നെ രക്ഷപ്പെടുത്തിയത് റസൂലിക്ക!
സംഗീത സംവിധായകൻ റസൂൽ പൂക്കുട്ടിയുമായി തന്റെ പേര് ചേർത്ത് പ്രചരിച്ച കഥകളിലെ സത്യവും മിഥ്യയും വെളിപ്പെടുത്തി സജ്ന നൂർ. തനിക്ക് ദൈവ തുല്യനാണ് റസൂലെന്ന് സജ്ന മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദുബായിൽ തന്നെ ചിലർ കുരുക്കാൻ നോക്കിയപ്പോൾ രക്ഷിച്ചതും റസൂലും സുഹൃത്തുക്കളുമായിരുന്നുവെന്നും സജ്ന പറയുന്നു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നല്ലതും ചീത്തയും തെരഞ്ഞെടുക്കാൻ എനിക്ക് അറിയില്ല. അതുകൊണ്ട് അബദ്ധങ്ങളിൽ പോയി വീണിട്ടുണ്ട്.
ആൻമരിയയും ദിയ സനയും എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ആൻ മരിയയ്ക്ക് ഞാനും റസൂലിക്കയും തമ്മിലുള്ള കാര്യങ്ങളെല്ലാം അറിയാം. എന്റെയും റസൂലിക്കയുടേയും തികച്ചും പേഴ്സണലാണ് കോളിന്റെ വോയ്സ് റെക്കോർഡാണ് ആളുകൾ ഇപ്പോൾ ആഘോഷിക്കുന്നത്.

റസൂലിക്കയുമായി പ്രശ്നങ്ങൾ വരുമ്പോൾ അത് പരിഹാരിക്കാൻ ഇടയിൽ നിന്നിരുന്നത് ആൻ മരിയയും ദിയയുമെല്ലാമായിരുന്നു. റസൂലിക്ക എന്റെ ആരാണെന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല. ബിഗ് ബോസിൽ നിന്ന് ഇറങ്ങി ആറ് മാസം കഴിഞ്ഞപ്പോൾ ഞാൻ ഫിറോസിനെ വേണ്ടെന്ന് വെച്ചു. ആ സമയത്ത് എനിക്ക് വർക്കൊന്നും കിട്ടിയിരുന്നില്ല.
ആറ് വർഷമായി ഞാനും ഫിറോസും വേർപിരിഞ്ഞിട്ട്. എന്റെ മോളെ ഫിറോസ് അടിക്കുമായിരുന്നു. ഇവൾ ചത്തുപോയിരുന്നെങ്കിൽ എന്നൊക്കെ എന്റെ കുഞ്ഞിനോട് പറയുമായിരുന്നു. ഒരു വർക്കിന് പോയപ്പോഴാണ് റസൂലിക്കയെ ആദ്യമായി കാണുന്നത്. ശേഷം ഒരു വർക്കുമില്ലാതിരുന്ന സമയത്ത് എനിക്ക് ദുബായിൽ നിന്ന് ഒരു വർക്ക് വന്നു. അതൊരു വലിയ കുരുക്കായിരുന്നു. ദുബായിലേക്ക് പോയത് കൊളാബിന് വേണ്ടിയാരുന്നു.
സുഹൃത്ത് വഴിയാണ് പോയത്. കടം മേടിച്ച പൈസയാണ് അന്ന് ഞാൻ ചിലവിന് ഉപയോഗിച്ചത്. അവിടെ ചെന്നശേഷമാണ് സത്യം മനസിലാക്കിയത്. രേണു സുധി പോയിരിക്കുന്നത് പോലെ ഞാൻ ബാറുകളിൽ പോയി ഇരിക്കുകയായിരുന്നു. ആദ്യത്തെ എന്റെ വിദേശയാത്രയാണ്. ദുബായിലേക്ക് മുമ്പ് പോയിട്ടുമില്ല. മലയാളികൾ വരുന്ന ബാറിൽ ഗസ്റ്റായി പോയിരുന്നാൽ 500 ദിർഹം കിട്ടും.
ഞാൻ കുരുക്കിൽപ്പെട്ടതുപോലെയായി. ഇത്ര രൂപ കൊടുത്താൽ എന്നെ കിട്ടും എന്ന രീതിയിൽ വരെ ദുബായിൽ എന്റെ ഫോട്ടോ വെച്ച് പ്രചരിച്ച് തുടങ്ങി. ഒരു സ്ത്രീയാണ് എന്നെ വെച്ച് ബിസിനസ് ചെയ്തത്. ഞാൻ ഇതൊന്നും ആദ്യം അറിഞ്ഞിരുന്നില്ല. ഇല്ലീഗൽ ആക്ടിവിറ്റി നടക്കുന്നിടത്തെല്ലാം എന്നെ കൊണ്ടുപോയി. പക്ഷെ എന്നെ ആരും യൂസ് ചെയ്തിട്ടില്ല.

അതിനുള്ള മുന്നൊരുക്കമായിരുന്നു. അതിനിടയിൽ ഒരു പുള്ളിക്കാരി എന്നെ രക്ഷിച്ചു. അല്ലായിരുന്നുവെങ്കിൽ ഞാൻ പിഴച്ചവളായി മാറുമായിരുന്നു. റസൂൽ പൂക്കുട്ടി കാരണം കൂടിയാണ് ഞാൻ രക്ഷപ്പെട്ട് വന്നത്. എന്നെ ഇവിടുന്ന് കൊണ്ടുപോയ പുള്ളിക്കാരിയാണ് എന്നെ പെടുത്തിയത്. തിരിച്ച് വന്നപ്പോൾ കയ്യിൽ ഒരു പൈസയുമില്ലായിരുന്നു. ശേഷമാണ് ഒറ്റയിൽ അഭിനയിക്കാൻ റസൂലിക്ക അവസരം തന്നത്.
വൃത്തികെട്ട കുഴിയിൽ നിന്ന് എന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്നയാളാണ് റസൂലിക്ക. എനിക്ക് വർക്കില്ലാതിരുന്ന സമയത്ത് എനിക്കും മക്കൾക്കും ചിലവിന് പണം തന്നിട്ടുണ്ട്. അയാൾ എനിക്ക് ദൈവതുല്യൻ. അദ്ദേഹം എന്റെ ആരാണെന്ന് എനിക്ക് പറയാൻ അറിയില്ല. കാമുകനാണോ സഹോദരനാണോ വാപ്പയാണോ എന്നൊന്നും എനിക്ക് അറിയില്ല.
എന്റെ ദൈവമാണോയെന്നും അറിയില്ല. അത്രത്തോളം എന്നെയും മക്കളേയും അദ്ദേഹം സംരക്ഷിച്ചു. വലിയൊരു മനുഷ്യനാണ് അദ്ദേഹം സജ്ന നൂർ പറഞ്ഞു. റസൂലുമായുള്ള ബന്ധത്തിൽ രണ്ട് തവണ സജ്ന ഗർഭിണിയായിരുന്നു. അതിൽ ആദ്യത്തെ കുഞ്ഞിനെ പിന്നീട് ഗർഭാവസ്ഥയിൽ വെച്ച് തന്നെ സജ്നയ്ക്ക് നഷ്ടപ്പെട്ടു.


Click it and Unblock the Notifications


