ആദ്യഭാര്യയെ ഡിവോഴ്‌സ് ചെയ്തില്ല! മകളുടെ പ്രായമുള്ള കുട്ടിയോട് മോശമായി പെരുമാറി! ഫിറോസിനെക്കുറിച്ച് സജ്‌ന

ഇന്‍സ്റ്റഗ്രാമിലൂടെയായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സജ്‌ന. ഫിറോസ് ഖാനുമായുള്ള ജീവിതത്തില്‍ താന്‍ അനുഭവിച്ച ദുരനുഭവത്തെക്കുറിച്ചായിരുന്നു അവര്‍ തുറന്നുപറഞ്ഞത്. ആദ്യ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെക്കുറിച്ചുമെല്ലാം സജ്‌ന വെളിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ ഡിവോഴ്‌സായതോ, അതിന്റെ കാരണമോ ഞാന്‍ പറയാതെയിരുന്നത് മക്കളെ അത് ബാധിക്കരുതെന്ന് കരുതിയാണ്. എടാ, നിന്റെ പപ്പ ഇങ്ങനെയല്ലേ എന്ന ചോദ്യം മക്കളൊരിക്കലും നേരിടേണ്ടി വരരുത് എന്നുണ്ടായിരുന്നു. അവന്റെ പപ്പ നല്ലതാണെന്നറിയിക്കാന്‍ മൂച്വലി എടുത്ത തീരുമാനമാണ് എന്നൊക്കെ പറഞ്ഞിരുന്നു.

ഡിവോഴ്‌സ് തരാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ ഒരുവിധത്തിലും അടുക്കുന്നില്ല. എന്റെ ഭാര്യയുടെ അടുത്ത് കിടന്നില്ലേ എന്ന് ഇയാള്‍ വിളിച്ച് ചോദിക്കാത്തവരില്ല. മ്യൂച്വല്‍ അല്ലേ, വേറെ വക്കീല്‍ വേണ്ട എന്ന് പറഞ്ഞിരുന്നു. ഡേറ്റിന് വിളിച്ച ടൈമില്‍ പുള്ളി വന്നില്ല. ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്തില്ല എന്ന് ഞാനറിയുന്നത് അപ്പോഴാണ്. ആദ്യ ഭാര്യയുടെ 200 പവനോളം അയാള്‍ എടുത്തിട്ടുണ്ട്. അവരും ഇയാളെ പേടിച്ചാണ് ജീവിക്കുന്നത്. ഞാന്‍ അനുഭവിച്ച അതേ പീഡനമാണ് അവരും അനുഭവിച്ചത്. അവരുടെ കുഞ്ഞിനിപ്പോള്‍ 17 വയസായി. ഒരു മിഠായി പോലും വാങ്ങിക്കൊടുത്തിട്ടില്ല ഇയാള്‍. അവരും ഡിവോഴസ്് ചെയ്തിട്ടില്ല എന്ന് പറഞ്ഞിരുന്നു.

Sajna Noor shocking allegation
Photo Credit: Sajna Noor / instagram

എന്നെ വിവാഹം ചെയ്തത് ഇല്ലീഗലായാണ്. എന്റെ പേരില്‍ അഞ്ച് സെന്റും വീടുമുണ്ട്. അത് പുള്ളിയുടെ പേരിലേക്ക് മാറ്റി എഴുതാന്‍ പറഞ്ഞിരുന്നു. അത് വെച്ച് 15 ലക്ഷം ലോണെടുത്ത്, ഇപ്പോള്‍ ജപ്തിയിലേക്ക് പോയിരിക്കുകയാണ്. ലോണും, ക്രെഡിറ്റ് കാര്‍ഡും, വണ്ടിയുടെ അടവുമെല്ലാം എന്റെ തലയിലാണ്. ഒരു പേഴ്‌സണല്‍ ലോണ്‍ പോലും കിട്ടാത്ത രീതിയില്‍ എന്നെ കുരുക്കിട്ടിരിക്കുകയാണ്. ഇനി എനിക്ക് സഹിക്കാന്‍ പറ്റില്ല, അതാണ് ഞാന്‍ എല്ലാം പറഞ്ഞത്. പപ്പാ ഇങ്ങനത്തെ വീഡിയോകളൊന്നും ഇടല്ലേ. ഉമ്മിക്ക് വല്ലതും സംഭവിച്ചാല്‍ പപ്പയോട് മിണ്ടത്തില്ല എന്ന് കുഞ്ഞ് വരെ പറഞ്ഞു. ഞാന്‍ അഞ്ചാം ക്ലാസിലായി, പപ്പ ഇങ്ങനെയൊന്നും പറയല്ലേ, കൂട്ടുകാരൊക്കെ എന്നെ കളിയാക്കും. ഉമ്മി പപ്പയെ സപ്പോര്‍ട്ട് ചെയതല്ലേ വീഡിയോ ഇട്ടത്. എന്നൊക്കെ ചോദിച്ചിരുന്നു.

എന്നിട്ടും ആക്ഷന്‍ വീഡിയോ കാണിച്ച് വന്നിരിക്കുന്നു. ഫിറോസ് ഖാനേ ആക്ഷന്‍ എല്ലാവര്‍ക്കും കാണിക്കാം. ഞാന്‍ ലീഗലിയാണ് നീങ്ങുന്നത്. ആദ്യ ഭാര്യയേയും വിളിച്ചും ഭീഷണിപ്പെടുത്തിയിട്ടുണ്ട് അയാള്‍. അത്രയും റെപ്യൂട്ടഡ് ഫാമിലിയായതിനാല്‍ അവര്‍ മീഡിയയ്ക്ക് മുന്നില്‍ വരാന്‍ താല്‍പര്യമില്ല. മൈനറായൊരു കുഞ്ഞിനെ, സ്വന്തം മകളുടെ പ്രായം ഹോട്ടലില്‍ കൊണ്ടുപോയി ഉപയോഗിച്ചിട്ടുണ്ട്. പ്രേമമാണെന്ന് പറഞ്ഞ് ആ കുഞ്ഞിന് കുറേ ഗിഫ്റ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. ആ കുഞ്ഞിന്‌റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ഇത്ത, എന്റെ പേര് ഇതിനകത്ത് ഇടല്ലേ, എനിക്ക് തെറ്റുപറ്റിപ്പോയി എന്ന് ആ കുഞ്ഞ് എന്നോട് പറഞ്ഞിരുന്നു.
ആ കുഞ്ഞിന്റെ പേരൊന്നും വെളിയില്‍ വരാതെ ലീഗലി ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്്. അതുപോലെ ബിഗ് ബോസ് കണ്ടസ്റ്റന്റിലൊരാളുമായി ഇവന്‍ ബാംഗ്ലൂര്‍ പോയി, കഞ്ചാവ് അടിച്ച് നടന്നിട്ടുണ്ട്്. ഒരു ഹോട്ടലില്‍ റൂമെടുത്ത് ആ പുള്ളിക്കാരി ഇവനെ ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് അവരുമായി സംസാരിക്കാനുണ്ട്. അതാണ് അവരുടെ പേര് പറയാത്തത്. പുള്ളിക്കാരിയുടെ മാപ്പ് പുള്ളിക്കാരി പറയട്ടെ. ഇല്ലെങ്കില്‍ ഞാന്‍ അതും പരസ്യമാക്കും. അതുപോലെ ഒരു ആയുര്‍വേദ ഡോക്ടറോടും മോശമായി പെരുമാറിയിട്ടുണ്ട്. കല്യാണം കഴിക്കുമെന്ന് പറഞ്ഞ് ഫിസിക്കലി അബ്യൂസ് ചെയ്യുകയായിരുന്നു. അവരും ഡിപ്രഷനിലാണ്.

ഷിയാസിന്റെ കേസില്‍ ഒരു പുള്ളിക്കാരിയുണ്ടല്ലോ. അവരുമായും അഫയറായിരുന്നു. അതും ഞാന്‍ കണ്ടുപിടിച്ചതാണ്. ആ കഥയിലുള്ള സംഭവം തന്നെയാണ്. അങ്ങനെ കുറേ സംഭവങ്ങളുണ്ട്. ഞങ്ങള്‍ മാറി നിന്നതിന് ശേഷമാണ് ഇതൊക്കെ. ഇപ്പോള്‍ വരെ ഞങ്ങള്‍ ഡിവോഴ്്‌സായിട്ടില്ല. ഡിവോഴ്‌സ് തരുന്നില്ല ഇയാള്‍. ഇപ്പോള്‍ ഇല്ലീഗല്‍ മാര്യേജാണ് എന്നെ ചെയ്തിരിക്കുന്നത്. നിയമങ്ങളായി തന്നെ നടക്കട്ടെ എല്ലാം. ഇയാള്‍ പലരെയും വിളിച്ച് പൈസ ചോദിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞിട്ടുണ്ട്. പണത്തിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ഇയാളുടെ കൂടെ കുറേപേരുണ്ട്. ഇത് വെല്‍പ്ലാന്‍ഡാണ്. അധികം വൈകാതെ തന്നെ അവര്‍ ആരാണെന്നുള്ളത് വെളിപ്പെടുത്തുമെന്നും സജ്‌ന പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X