ഒരു ഭാര്യയും പൊറുക്കില്ല! അത്രയും വലിയ തെറ്റാണ് ഫിറോസ് ചെയ്തത്! വെളിപ്പെടുത്തലുമായി സജ്‌ന നൂർ
ഫിറോസ് ഖാനില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സജ്‌ന നൂര്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചത്. കര്‍മ്മ, കര്‍മ്മ അല്ലേ, കര്‍മ്മയില്‍ എനിക്ക് വിശ്വാസമില്ല. കര്‍മ്മയ്ക്ക് വേണ്ടി എടുക്കാന്‍ സമയവുമില്ല. കര്‍മ്മ വരട്ടെ, കര്‍മ്മ ചെയ്യട്ടെ എന്ന് പറഞ്ഞ് നോക്കി നിന്ന് കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ നീണ്ടുപോവും. പലതും ഞാന്‍ കാണേണ്ട ഗതികേട് വരും. പലതും ഞാന്‍ കേള്‍ക്കേണ്ടി വരും. എനിക്കതിന് വേണ്ടി വെയ്റ്റ് ചെയ്യാന്‍ വയ്യ. ഞാന്‍ ലീഗലി മൂവ് ചെയ്തിട്ടുണ്ട്. എ റ്റു ഇഎഡെ് കാര്യങ്ങള്‍ വെച്ച് മൂവ് ചെയ്തിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയിട്ട് ഞാന്‍ പേടിച്ച് ജീവിച്ചിട്ടുണ്ട് ഈ നിമിഷം വരെ. കുറച്ച് മുന്നെ വരെ ഞാന്‍ പേടിച്ച് തന്നെയാണ് ജീവിച്ചത്. ഫിറോസിനെ പേടിച്ച്, പേടിച്ച് തന്നെയാണ് ഇവിടെ വരെ എത്തിയത്. എനിക്കിനി പേടിക്കാന്‍ വയ്യ.
എന്റെ ലൈഫില്‍, എന്റെ കുഞ്ഞുങ്ങളെയോര്‍ത്ത്, എന്റെ വീട്ടുകാരെയോര്‍ത്ത് എല്ലാം വെച്ച് ഞാന്‍ ക്ഷമിച്ചു. നാണക്കേടാണ്, സോഷ്യല്‍മീഡിയയില്‍ ഇത് ഇടുന്തോറും എന്റെ കുഞ്ഞിനെ ഇത് ബാധിക്കും എന്നോര്‍ത്ത് മാത്രം. എന്റെ റോവലിന്, അവന്റെ പപ്പയെ ഇഷ്ടമാണ്, ആ ഒരു കാര്യമോര്‍ത്ത് മാത്രം ഞാന്‍ എല്ലാം പുറത്ത് പറയാതെ മിണ്ടാതെ ഇരുന്നതാണ്. ഞാന്‍ ക്ഷമിച്ച് നില്‍ക്കുന്തോറും, തലയില്‍ കയറിയല്ല, അതിനപ്പുറം കയറി എന്നെ ചൊറിയുകയാണ്. ഇനി എനിക്കിത് പറ്റില്ല. അതുകൊണ്ട് ഞാന്‍ ലീഗലി നീങ്ങുകയാണ്. ലീഗലി പോയെങ്കിലും സോഷ്യല്‍മീഡിയയില്‍ നില്‍ക്കുന്നത് കൊണ്ടും, ആക്ടറായത് കൊണ്ടും നിങ്ങളുടെ മുന്നിലും എനിക്കിത് പറയണം. കാരണം നിങ്ങളാണ് എന്നെ വളര്‍ത്തി ഇത്രയുമാക്കിയത്.

ഒരു തെറ്റ് കാണുമ്പോള്‍ ആ തെറ്റ് എന്ന് പറയുന്നതിന് മുന്‍പ് മറുവശം കൂടി കേള്‍ക്കുക. കുറച്ചായി ഇതാണല്ലോ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. ആള്‍ക്കാര്‍ക്ക് അടുത്തതായി ആഘോഷിക്കാന്‍ ഞാന്‍ കുറച്ച് കാര്യങ്ങള്‍ ഇട്ട് തരികയാണ്. വേറൊന്നുമല്ല, എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ്. ഇനിയും എനിക്ക് പറയാതിരിക്കാനാവില്ല. ഇത് ഞങ്ങളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റാണ്. 2023 ഒക്ടോബര്‍ 24നായിരുന്നു വിവാഹം നടന്നത്. ഈ വിവാഹം നടക്കുന്നതിന് മുന്നെ നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജല്ല, ലവ് മാര്യേജാണ്. കല്യാണം ആലോചിച്ച് വന്നപ്പോള്‍ ഞാന്‍ ഡിവോഴ്‌സിയാണെന്നും, എനിക്കൊരു കുഞ്ഞുണ്ടെന്നുമൊക്കെ പറഞ്ഞതാണ്. പുള്ളിക്കാരന്‍ പുള്ളിക്കാരന്റെ ലൈഫിനെക്കുറിച്ച് പറഞ്ഞിരുന്നു. കുറച്ചുപേര്‍ ഇതിലിടപെട്ട് നല്ല ബന്ധമാണെന്ന് കരുതി വിവാഹം നടത്തി.
എന്റെ വീട്ടുകാര്‍ നോക്കിയപ്പോള്‍ പുള്ളി നല്ലൊരു വ്യക്തിയാണെന്നാണ് അറിഞ്ഞത്. യാതൊരുവിധ ദു:ശീലങ്ങളുമില്ല. അന്നൊക്കെ അതായിരുന്നല്ലോ നോക്കിയിരുന്നത്. പുറമെയാരോടും ഇതേക്കുറിച്ച് പറയാനാവില്ലല്ലോ. അനുഭവം വരുമ്പോഴാണല്ലോ അറിയുന്നത്. കുഞ്ഞിനെ സെക്കന്‍ഡ് ഫാദറാണ്, പൊന്നുപോലെ നോക്കാമെന്നായിരുന്നു പറഞ്ഞത്. ആ വ്യക്തി ഒരുമാസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ കാണാന്‍ പോലും വിടുന്നുണ്ടായിരുന്നില്ല. പുതുമോടിയല്ലേ, ഇപ്പോള്‍ കുഞ്ഞിനെ ഞങ്ങള്‍ നോക്കാം, പിന്നെ നിങ്ങളുടെ കൂടെ വിടാമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. പിന്നെ കുഞ്ഞിനെ കാണാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്യാപ് കൂടിയതോടെ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നുണ്ടായിരുന്നു. രണ്ടാമത്തെ വിവാഹവും പ്രശ്‌നമായെന്ന് കേട്ടാല്‍ നാട്ടുകാരും, വീട്ടുകാരും എന്ത് കരുതുമെന്നായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്തത്.
അത് കഴിഞ്ഞപ്പോഴാണ് ഞാന്‍ പ്രഗ്നന്റായത്. ഒട്ടും താല്‍പര്യമില്ലായിരുന്നു എനിക്ക്. എന്റെ കുഞ്ഞിന് രണ്ടര വയസേയുണ്ടായിരുന്നുള്ളൂ. അതേക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, എനിക്ക് എന്റെ മോളെ കിട്ടുന്നില്ല. ഞാന്‍ ഡിപ്രഷനിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെയാണ് കുഞ്ഞാവാം എന്ന് കരുതിയത്. മോന്‍ വയറ്റിലുണ്ടായ ടൈമില്‍ തന്നെ പ്രശ്‌നങ്ങളായിരുന്നു. എന്റെ കുഞ്ഞിനെ വിളിക്കാനോ, കാണാനോ പറ്റുന്നില്ലായിരുന്നു. ആ പെണ്ണ് കാരണം എന്റെ കുഞ്ഞ് നൊന്തോണ്ടിരിക്കുവാ എന്ന് പറയുമായിരുന്നു. ഞാന്‍ ജോലി ചെയ്തായിരുന്നു എന്റെ മോളെ നോക്കിയിരുന്നത്. എന്റെ സഹോദരിയായിരുന്നു അവരുടെ ചെലവുകള്‍ നോക്കിയിരുന്നത്. അമ്മ ചെയ്യേണ്ട കാര്യങ്ങളൊക്കെ അവളായിരുന്നു ചെയ്തത്. അവളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. ഇത്തയുടെ ഭര്‍ത്താവും നല്ല സപ്പോര്‍ട്ടീവായിരുന്നു.
പ്രസവം കഴിഞ്ഞ് ഞാന്‍ എന്റെ വീട്ടിലായിരുന്നു. ആ ടൈമില്‍ ഞാന്‍ ഹാപ്പിയായിരുന്നു. എന്റെ മക്കളോടൊപ്പം നില്‍ക്കാമല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്റെ കുഞ്ഞിനെ കാണാന്‍ കിട്ടുന്നില്ല, നീ ഇവിടെ നില്‍ക്കണം എന്നൊക്കെ പറഞ്ഞ് ആ ടൈമിലും വഴക്കായിരുന്നു. എനിക്ക് ഫിറോസിനെ അന്നേരം ഒരു തരിമ്പ് പോലും സംശയമില്ലായിരുന്നു. ഇടയ്‌ക്കെപ്പോഴോ എനിക്ക് വയ്യാതെയായപ്പോള്‍ ഞാന്‍ പുള്ളിയെ വിളിച്ചിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ബിസിയായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗള്‍ഫിലുള്ള കൂട്ടുകാരാണെന്നായിരുന്നു പറഞ്ഞത്.
അങ്ങനെയാണ് പറഞ്ഞതെങ്കിലും എന്റെ മനസില്‍ ചെറിയൊരു സംശയമുണ്ടായിരുന്നു. എന്റെ ടാബില്‍ വെച്ചായിരുന്നു കോള്‍ ചെയ്തിരുന്നത്. ജോലി ചെയ്തിരുന്നപ്പോള്‍ ഞാന്‍ അതായിരുന്നു ഉപയോഗിച്ചത്. പിറ്റേദിവസം ടാബ് ചെയ്ക്ക് ചെയ്തിരുന്നു. എന്റെ മനസിലെ സംശയം തീര്‍ക്കാന്‍ വേണ്ടിയാണ് നോക്കിയത്. ഒരുപെണ്ണുമായിട്ടുള്ള വൃത്തികെട്ട സംസാരമായിരുന്നു കേട്ടത്. ഇന്നലെ ഞാന്‍ വന്നത് പോലെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവരുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് പറഞ്ഞ് ഞാന്‍ പൊട്ടിക്കരയുകയായിരുന്നു.
അവിടെയുണ്ടായിരുന്നൊരു ബ്ലേഡ് എടുത്ത് ഞാന്‍ കൈ മുറിച്ചിരുന്നു. ബിഗ് ബോസില്‍ വന്ന ടൈമില്‍ എന്റെ കൈയ്യിലൊരു സ്റ്റിച്ചിന്റെ പാടുണ്ടായിരുന്നു. 22 സ്റ്റിച്ചുണ്ടായിരുന്നു അന്ന്. ആ ബ്ലേഡ് എടുത്ത് കീറിയത് മാത്രമേ എനിക്കോര്‍മ്മയുള്ളൂ. അതോടെ ആള്‍ വന്ന് ഭയങ്കരമായി കരഞ്ഞ് കാല് പിടിക്കുകയായിരുന്നു. വാവേ, നീയില്ലാതെ എനിക്ക് പറ്റില്ലെന്നൊക്കെ പറഞ്ഞു. അതോടെ ഞാന്‍ ക്ഷമിച്ചു. ആറ് മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൊച്ചിയിലേക്ക് മാറി. അതിനിടയിലാണ് വേറൊരു പെണ്ണ് വന്നത്. അവള്‍ എന്നെയും, മക്കളെയുമെല്ലാം പ്രാകിയാണ്.
അതിനിടയില്‍ വേറൊരു ബിഗ് ബോസ് കണ്ടസ്റ്റന്റും, കോസ്റ്റിയൂം ഡിസൈനറും എന്നെ വിളിച്ച് ഫിറോസിനെ ശ്രദ്ധിച്ചോണേ എന്ന് പറഞ്ഞിരുന്നു. കോള്‍ ഡീറ്റെയിലുമൊക്കെ എടുത്ത് കേള്‍പ്പിച്ചിരുന്നു. ഞാന്‍ ഫ്രണ്ടിന്റെ കൂടെ പോവുകയാണ്, റേഞ്ച് കാണില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഫ്രണ്ടിന്റെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ കോള്‍ വെയ്റ്റിംഗായിരുന്നു. ആ പെണ്ണുമായി സംസാരിച്ചതിന്റെ റെക്കോര്‍ഡും എനിക്ക് കിട്ടി. ഞാന്‍ ഇങ്ങനെ കൈമുറിച്ചതാണ്, ഇതിലേക്ക് വന്ന് കയറല്ലേ എന്നൊക്കെ പറഞ്ഞിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാതെ വീണ്ടും മരിക്കാന്‍ ശ്രമിച്ചിരുന്നു.


Click it and Unblock the Notifications