നിനക്ക് പേടിയോ! ഭാവം മാറിയല്ലോ! ഇനി പിന്നോട്ടില്ല! ദിയ സനയെ പരസ്യമായി വെല്ലുവിളിച്ച് സജ്‌ന
ദിയ സന എംഡിഎംഎ ഉപയോഗിച്ചുവെന്ന ആരോപണവുമായി സജ്‌ന എത്തിയിരുന്നു. ലഹരി മരുന്ന് കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സജ്‌ന നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെയായി വീണ്ടും തുറന്നുപറച്ചിലുകളുമായെത്തിയിരിക്കുകയാണ് സജ്‌ന.
ഇങ്ങനെയൊരു ദിയയെ ആരും കണ്ടിട്ടില്ല. ആരെങ്കിലും പോ എന്ന് പറഞ്ഞാല്‍ അതിന്റെ ഇരട്ടി ചീത്ത വിളിയായിരിക്കും. അങ്ങനെയൊരാളാണ് ദിയ. മീഡിയയില്‍ ആയാലും, സോഷ്യല്‍മീഡിയയില്‍ ആവട്ടെ, എവിടെയായാലും അവളങ്ങനെയാണ് പറയുന്നത്. ഇപ്പോള്‍ ദിയയ്‌ക്കെന്നെ പേടിയുണ്ടോ, മുഖത്തൊക്കെ പേടിയുണ്ടല്ലോ. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. നിന്റെ കൂടെയുള്ളവര്‍ നിന്നെ പണിയാത്തതെന്താണെന്ന് വെച്ചാല്‍ അവരും സെയിം തെറ്റ് ചെയ്യുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും അവര്‍ പേടിക്കും. നിന്റെ പേരില്‍ എന്തെങ്കിലും വന്നാല്‍ അവരും കൂടെയല്ലേ കുടുങ്ങുന്നത്. നിനക്ക് മാത്രമല്ല ഫിറോസിക്കയ്ക്കും, റോഷ്‌നിക്കും എല്ലാവര്‍ക്കുമുള്ള പണി വരുന്നുണ്ട്. പോട്ടെ എന്ന് പറഞ്ഞ് ഞാന്‍ വെറുതെ വിട്ടതാണ് റോഷ്‌നിയെ. അതിനിടയിലാണ് എന്നെ ചൊറിയാന്‍ വന്നത്. ഇനിയെന്തായാലും മേടിച്ചിട്ട് പോയാല്‍ മതി.

പിന്നെ ഫിറോസ് ഖാന് അവരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നെനിക്കറിയില്ല. ലോകത്തുള്ള എല്ലാ പെണ്ണുങ്ങളുമായി ബന്ധമുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തെ ഇത്രയും സപ്പോര്‍ട്ട് ചെയ്ത് അവള്‍ വന്നിട്ടുണ്ടെങ്കില്‍ അതിലെന്തെങ്കിലും കാണും. എന്റെയും ഫിറോസിന്റെയും കുഞ്ഞിനെക്കുറിച്ച് ചിലതൊക്കെ പറഞ്ഞ് വന്നത് കണ്ടു. ഇനി ഫോണ്‍ തരുന്നില്ല, ഇത്രയുംനാള്‍ തന്നിട്ടുണ്ടായിരുന്നു. തന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ല ഞാന്‍ നേരത്തെ ഫോണൊക്കെ കൊടുത്തത്. അവന്റെ ഫാദറായത് കൊണ്ടാണ്. അവന് തന്നെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ പറഞ്ഞാല്‍ അത് പോവും. പക്ഷേ, ഞാന്‍ അതിന് ശ്രമിച്ചിട്ടില്ല. ആ കുഞ്ഞ് ഇപ്പോഴും തന്നെ ഇഷ്ടപ്പെടുന്നത് എന്റെ ഔദാര്യം കൊണ്ടാണ്. ഇനിയെന്തായാലും ഞാന്‍ ഫോണൊന്നും തരില്ല. നിയമപരമായിട്ട് നീങ്ങാമല്ലോ.
മകന് ചെലവിന് കൊടുക്കാത്തതിനെക്കുറിച്ച് പോലും ഞാന്‍ ചോദിച്ചിട്ടില്ല. 2000 ആയിരുന്നല്ലോ തന്നത്, പിന്നെ 500 കൂടിക്കൂട്ടി. ജോലി ഇല്ലാഞ്ഞിട്ടൊന്നുമില്ലല്ലോ. നിങ്ങള്‍ ഈ പറയുന്ന എംഡിഎംഎ ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഞാന്‍ തെളിയിക്കും. എന്റെ വീട്ടിലോ, എവിടെയെങ്കിലും വല്ലത് കൊണ്ടുവെക്കുമോ എന്ന ഭയം എനിക്കുണ്ട്. എന്തായാലും ഞാന്‍ ആ ടെസ്റ്റ് നടത്തുന്നുണ്ട്. ദിയ സനയേയും, റോഷ്‌നിയേയും ഞാന്‍ ഇതിനായി ക്ഷണിക്കുന്നു. ഉപയോഗിച്ചിട്ടില്ലെങ്കില്‍ നിങ്ങളും അത് തെളിയിക്കൂ. ജനങ്ങളാണ് ഇങ്ങനെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കേണ്ടത്. ഡ്രഗ്‌സിനെതിരെയും, പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിനും എതിരെ പ്രതികരിക്ക്. എന്നിട്ട് മതി ഒളിച്ചോട്ടവും, ഇറങ്ങിപ്പോയെന്നുമൊക്കെ ചര്‍ച്ച ചെയ്യുന്നത്.
ഈ വീഡിയോ ഇടുന്നതിന് മുന്നെ കുഞ്ഞിനെ വിളിച്ച് കൊണ്ടുപോയിക്കൂടേ. എന്നിട്ട് വീഡിയോ ഇട്ടൂടായിരുന്നോ, ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ട്രോമയും, പ്രശ്‌നങ്ങളുമൊക്കെ അവരും കാണുന്നുണ്ട്. എന്നോടൊപ്പം അവരും കരയുന്നുണ്ട്. കുഞ്ഞിനെയും കൂടെ കൂട്ടിയിട്ടാണ് വീഡിയോ ചെയ്തതെങ്കില്‍ ഞാന്‍ നിന്നെ സല്യൂട്ട് ചെയ്‌തേനെ. എന്നോടൊപ്പം വീട്ടുകാരും, കുറച്ചുപേരും സ്‌ട്രോംഗായി നില്‍ക്കുന്നത് കൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ വിഷം തിന്ന് ചത്തേനെ. നെഗറ്റീവ് പറഞ്ഞാണെങ്കിലും ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ എന്നെ അറിഞ്ഞു. എന്ത് മോശം കമന്റ് വന്നാലും ഞാന്‍ അത് ആസ്വദിക്കും എന്നുമായിരുന്നു സജ്‌ന പറഞ്ഞത്.
ഞാന്‍ മൂന്ന് കോടി മേടിച്ച് സെറ്റിലായെന്ന് പറയുന്നുണ്ടല്ലോ ചിലര്‍. അതിന്റെ തെളിവ് കൊണ്ടുവന്നാല്‍ അവര്‍ക്ക് ഞാന്‍ രണ്ടുകോടി കൊടുക്കും. അതും ഞാന്‍ ചലഞ്ച് ചെയ്യുന്നു. എന്റെ ഏതെങ്കിലും അക്കൗണ്ടില്‍ അത്രയും പൈസ വന്നത് തെളിയിക്കണം. ആദ്യമായാണ് സൈബര്‍ അറ്റാക്ക് നേരിടുന്നത്. ആദ്യം നല്ല തളര്‍ച്ചയായിരുന്നു. വീണു, തീര്‍ന്നു, ഇപ്പോള്‍ സ്‌ട്രോംഗായി. ഇപ്പോള്‍ കമന്റ് ബോക്‌സൊക്കെ ഓണാക്കി വെച്ചിട്ടുണ്ട്.


Click it and Unblock the Notifications