ഫെബ്രുവരി 15! ഡോക്ടറെ വിളിക്കുമ്പോള്‍ ഡേറ്റും കൂടി പറയണം! ദിയ സനയെ വെല്ലുവിളിച്ച് സജ്‌ന
ദിയ സനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സജ്‌ന. വോയ്‌സ് റെക്കോര്‍ഡൊക്കെയായി വന്നിരുന്നല്ലോ ദിയ, എന്തായാലും താങ്ക്‌സ്. ദിയയുടെ പേരില്‍ ഞാനും അദ്ദേഹവും ഒരു കേസ് കൊടുത്തിട്ടുണ്ടായിരുന്നു. അവള്‍ റിജ്ക്ട് ചെയ്ത് അവിടെ പറഞ്ഞത് അങ്ങനെയൊരു വോയ്‌സ് റെക്കോര്‍ഡും കാര്യങ്ങളുമൊന്നും അവളുടെ കൈയ്യില്‍ ഇല്ലെന്നായിരുന്നു. വീണ്ടും തെളിവ് സഹിതമായി ദിയ ഇട്ട് തന്നിരിക്കുകയാണ്. ഞങ്ങളുടെ പേഴ്‌സണലായിട്ടുള്ള പല കാര്യങ്ങളും, വോയ്‌സ് റെക്കോര്‍ഡുകളുമൊക്കെ ദിയയുടെ കൈയ്യിലുണ്ടെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലായില്ലേ. എന്റെ ഫ്രണ്ട്‌സിനെ വിശ്വസിച്ച് ഞാന്‍ ഇട്ടുകൊടുത്ത കാര്യമാണ് പുറത്തുവന്നത്. അത് എനിക്ക് പറ്റിയൊരു മണ്ടത്തരം. ഇപ്പോള്‍ റസൂലിക്ക അവരോട് സംസാരിച്ച കാര്യം റെക്കോര്‍ഡ് ചെയ്ത് അത് ഇട്ടേക്കുന്നു.
ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം അങ്ങ് എക്‌സ്ട്രീം ലെവല്‍ വരെ പോയി. അത്രയും അഗ്ലിയായിട്ട് വരെ ഞങ്ങള്‍ സംസാരിച്ചതിന്റെ വോയ്‌സ് റെക്കോര്‍ഡാണ് ഇറങ്ങിയത്. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നൊരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പേഴ്‌സണലായിട്ടുള്ള ഫോട്ടോസ്, വോയ്‌സ് റെക്കോര്‍ഡ് ഒെേക്ക ഇവരുടെ കൈയ്യിലുണ്ട്. ഇനിയും ദിയയുടെ കൈയ്യില്‍ പലതുമുണ്ട്. ഈ വോയ്‌സ് റെക്കോര്‍ഡ് എന്നെ കേള്‍പ്പിച്ചപ്പോഴുള്ള ട്രിഗറിലാണ് ഞാന്‍ ഇക്കയുടെ അടുത്ത് ബഹളം വെച്ചതും വഴക്കിട്ടതും. ഞങ്ങളുടെ ഇടയ്ക്ക് നിന്ന് കളിച്ച്, ഇത് മൊത്തം റെക്കോര്‍ഡ് ചെയ്യണമെങ്കില്‍, അത് വെല്‍ പ്ലാന്‍ഡല്ലേ. ഇതുവെച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമല്ലോ. ദിയയെയാണ് ഇവരെയെല്ലാം ഇളക്കി ഇതുണ്ടാക്കി കൊണ്ടുവന്നത്.

എംഡിഎംഎയുടെ കാര്യം മറയ്ക്കാന്‍ വേണ്ടിയാണ് ദിയ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കൊണ്ടുവന്നത്. വിഷയം മാറ്റാനുള്ള ശ്രമമാണ്. ചെക്ക് ചെയ്യാന്‍ വരാമെന്ന് ദിയ പറഞ്ഞതായി ഞാന്‍ അറിഞ്ഞു. നിന്നെ മനസിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. രണ്ട് ദിവസം മുന്‍പ് ദിയ ഏതോ ഡോക്ടറെ വിളിച്ച് മൂന്ന് മാസം മുന്‍പെ ഇങ്ങനെയൊരു കാര്യം നടന്നത് ബോഡിയില്‍ കാണുമോ, എന്ന് ചോദിച്ചത് എന്റെ കൈയ്യില്‍ എത്തിയിട്ടുണ്ട്. അതുവരെ ഞാന്‍ ഇവിടെ അറിയുന്നുണ്ട്. ഫെബ്രുവരി 15ാം തീയതി 12നും 12.30 നും ഇടയിലാണ് നീ ഈ കാര്യം ചെയ്തിട്ടുള്ളത്. ഇനി ഡോക്ടറെ വിളിക്കുമ്പോള്‍ ഈ ഡേറ്റും കൂടി പറഞ്ഞോളണം.
മൂന്നാല് വര്‍ഷം ഇത് ശരീരത്തില്‍ കാണും. ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ ഇത് അറിയാന്‍ പറ്റുമെന്നുമാണ് ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഈ സാധനം ഉള്ളില്‍ നിന്നും പോവത്തില്ല. നീ എവിടെയാണ് വരുന്നതെന്ന് പറഞ്ഞാല്‍ സജ്‌ന ചേച്ചിയും വരാം. ഞാനും ടെസ്റ്റ് ചെയ്യണമല്ലോ. നീ ചെയ്തിട്ടില്ല എന്ന് പറയുന്നതെങ്ങനെയാണ്. ആ പയ്യനെ ഞാന്‍ ഇതിലേക്ക് വലിച്ചിടുന്നില്ല. പിന്നെ ബിഗ് ബോസ് കണ്ടസ്റ്റന്റിന്റെ കാര്യം, അവര്‍ കഴിച്ചിട്ടില്ല. അവര്‍ ചെയ്തിട്ടില്ല. അവരെയും നിര്‍ബന്ധിച്ചിരുന്നു. ഞങ്ങളിതൊക്കെ നിര്‍ത്തിയിട്ട് കാലങ്ങളായി എന്നാണ് അവര്‍ പറഞ്ഞത്. ഇത് ടെസ്റ്റ് ചെയ്ത് കാണിക്കൂ എന്തായാലും. അവളുടെ കോള്‍ ലിസ്റ്റ് എടുത്ത് കഴിഞ്ഞാല്‍ ആര്‍ക്കൊക്കെയാണ് കൊടുക്കുന്നത്, ആരൊക്കെയാണ് വില്‍ക്കുന്നത് എന്നൊക്കെ അറിയാന്‍ പറ്റും എന്നുമായിരുന്നു സജ്‌ന പറഞ്ഞത്.
ഭാര്യയ്ക്ക് കാന്‍സറാണെന്നറിഞ്ഞതിന് ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായ അദ്ദേഹം മാന്യമാണോ, എന്താണ് സജ്‌നയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്. ബോറടിച്ചിരിക്കുകയായിരുന്നു. ഈ വീഡിയോയുമായി വന്നത് വലിയ കാര്യം. ദിയ കേസ് കൊടുത്തതിനെ തുടര്‍ന്ന് പോലീസ് വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതെന്താണ്, ബോറടി മാറ്റാന്‍ ഇങ്ങനെയൊരു പ്രോഗാം തന്നതിന് പൂക്കുട്ടിയോട് നന്ദി പറയുന്നു. ദിയ അത് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി തന്നെ സജ്‌ന അത് തെളിയിക്കണം. ജനങ്ങള്‍ സത്യം അംഗീകരിക്കും, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെയുള്ളത്.


Click it and Unblock the Notifications