അയാൾക്ക് കുടുംബമാണ് വലുതെങ്കിൽ മൂന്ന് കോടി രൂപ കൊണ്ടുവരണം, എന്നെ അയാൾ ഉപദ്രവിച്ചു; റസൂലിനെ കുറിച്ച് സജ്ന!

സജ്ന നൂർ-റസൂൽ പൂക്കുട്ടി വിവാദവുമായി ബന്ധപ്പെട്ട് സജ്നയുടെ ഓഡിയോ പുറത്തുവിട്ട് മുൻ ബി​ഗ് ​ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. റസൂൽ പൂക്കുട്ടി തന്നെ ചതിച്ചുവെന്നും ഉപദ്രവിച്ചുവെന്നും സുഹൃത്തുക്കളായ ദിയയോടും ആൻ മരിയയോടും സജ്ന പരാതി പറയുന്നത് പുറത്ത് വന്ന ഓഡിയോയിൽ കേൾക്കാം. കുടുംബത്തോടൊപ്പം ജീവിക്കാനാണ് റസൂൽ ആ​ഗ്രഹിക്കുന്നതെങ്കിൽ മൂന്ന് കോടി രൂപ തന്ന് റസൂൽ തന്നെ സെറ്റിൽ ചെയ്താൽ മാത്രമെ സമ്മതിക്കൂവെന്നും സജ്ന നൂർ പുറത്ത് വന്ന ഓഡിയോയിൽ പറയുന്നുണ്ട്.

നിനക്ക് പേടിയോ! ഭാവം മാറിയല്ലോ! ഇനി പിന്നോട്ടില്ല! ദിയ സനയെ പരസ്യമായി വെല്ലുവിളിച്ച് സജ്‌ന
നിനക്ക് പേടിയോ! ഭാവം മാറിയല്ലോ! ഇനി പിന്നോട്ടില്ല! ദിയ സനയെ പരസ്യമായി വെല്ലുവിളിച്ച് സജ്‌ന

ഓഡിയോയിൽ സജ്ന പറയുന്നത് ഇങ്ങനെയാണ്... എന്നെ അയാൾ ഉപദ്രവിച്ചു. പറ്റുമെങ്കിൽ അവിടെയുള്ള മീഡിയക്കാരെ നീ അറേഞ്ച് ചെയ്യൂ. ഇയാളെ വലിച്ചങ്ങ് കീറണം. എന്റെ ലക്ഷ്യം അതാണ്.

Sajna Noor Rasool Pookutty

എന്തൊക്കെ സാധനങ്ങൾ എന്റെ കയ്യിലുണ്ടെന്ന് അറിയാമല്ലോ. അയാൾ നമ്മൾ വിചാരിച്ചത് പോലൊരു ആളല്ല അന്നമ്മ. പ്രായമുള്ള ആൾക്കാരെ പോലും വിട്ടിട്ടില്ല. എല്ലാ തെളിവും ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. എത്രയെന്ന് കരുതി എത്ര പെണ്ണുങ്ങളെയാണ് ഞാൻ വിളിച്ച് പറയേണ്ടത്?. ഇത്രയും കാലം അയാളുടെ മൊബൈൽ ഞാൻ എടുത്ത് നോക്കിയിരുന്നില്ല‍. ഇന്നാണ് എടുത്ത് നോക്കിയത്. എന്റെ ചങ്ക് പൊട്ടുകയാണ്.

അയാൾക്ക് അയാളുടെ കുടുംബമാണ് വേണ്ടതെങ്കിൽ മൂന്ന് കോടി രൂപ അയാൾ ഇന്ന് ഇവിടെ കൊണ്ടുവരണം. എനിക്ക് പൈസ മതി. എനിക്ക് ഇനി ഇയാൾ വേണ്ട. എന്റെ കുഞ്ഞുങ്ങളുമായി ഹാപ്പിയായി ജീവിക്കണം. ദൈവമായിട്ടാണ് ഞാൻ എല്ലാം കണ്ടത്. എനിക്ക് എന്ത് നഷ്ടം വന്നാലും കുഴപ്പമില്ല. ലോകം മുഴുവൻ അറിയണം ഇയാൾ എന്താണെന്ന്.

കോക്ടെയിൽ 2 തരംഗമായി! ആദ്യ ഷോകളിൽ തന്നെ റെക്കോർഡ് തിരക്ക്, ബോക്സ് ഓഫീസ് കുതിപ്പിലേക്ക്?
കോക്ടെയിൽ 2 തരംഗമായി! ആദ്യ ഷോകളിൽ തന്നെ റെക്കോർഡ് തിരക്ക്, ബോക്സ് ഓഫീസ് കുതിപ്പിലേക്ക്?

ഇവന്റെ കയ്യിൽ ഉടായിപ്പുണ്ടെന്ന് ഫിറോസ് വരെ പറഞ്ഞതാണ്. അകത്ത് പോയി കിടന്നാലും കുഴപ്പമില്ല. എന്റെ കുഞ്ഞുങ്ങളെ സേഫ് ആക്കിയിട്ടേ ഞാൻ പോകൂ. ഡിവോഴ്സ് ആകാത്തത് പ്രശ്നമായാലും എനിക്ക് വിഷയമില്ല. അയാളുടെ കൂടെ എനിക്കൊരു ജീവിതം ഇനിയില്ല. നിയമപരമായി ഞാൻ പോകുന്നില്ല. മീ‍ഡിയയേയും മറ്റും വിളിച്ച് കൂട്ടി പറയാനാണ് ഞാൻ പോകുന്നത്.

പിരിഞ്ഞ് താമസിക്കുന്നവർ റിലേഷനുണ്ടാകും അതിൽ എന്താണെന്നുമാണ് സജ്ന ചോദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പുറം ലോകം അറിഞ്ഞാൽ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് സുഹൃത്തുക്കൾ ഉപദേശിക്കുന്നുണ്ടെങ്കിലും സജ്ന അതൊന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റസൂലുമായി റിലേഷനിലാണ് സജ്ന നൂർ. അതിനിടയിലാണ് ഫിറോസുമായുള്ള വേർപിരിയൽ സംഭവിക്കുന്നത്.

Sajna Noor Rasool Pookutty

രണ്ട് വിവാ​ഹത്തിൽ നിന്നായി രണ്ട് മക്കൾ സജ്നയ്ക്കുണ്ട്. അവരുടെ സംരക്ഷണവും സജ്ന തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. റസൂലുമായുള്ള ബന്ധത്തിൽ സജ്ന രണ്ട് തവണ ​ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ​ഗർഭിണിയായിരുന്നുവെങ്കിലും പിന്നീട് ആ കുഞ്ഞിനെ സജ്നയ്ക്ക് നഷ്ടപ്പെട്ടു. റസൂലുമായുള്ള ഒരു ഫോൺ സംഭാഷണത്തിനിടെ ഇക്കാര്യങ്ങളെല്ലാം സജ്ന തന്നെ ഒരിക്കൽ പറയുകയും ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ റസൂൽ തനിക്ക് ദൈവതുല്യനാണെന്നാണ് സജ്ന പറഞ്ഞത്. വൃത്തികെട്ട കുഴിയിൽ നിന്ന് എന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്നയാളാണ് റസൂലിക്ക. ‍എനിക്ക് വർക്കില്ലാതിരുന്ന സമയത്ത് എനിക്കും മക്കൾക്കും ചിലവിന് പണം തന്നിട്ടുണ്ട്. അയാൾ എനിക്ക് ദൈവതുല്യൻ.

ഇത് നടക്കില്ല, വീട്ടിലിരിക്കൂയെന്ന് ബിജുവേട്ടൻ, വിവാഹ ശേഷം അഭിനയിക്കാൻ പോയപ്പോൾ നടന്നത്: സംയുക്ത വർമ
ഇത് നടക്കില്ല, വീട്ടിലിരിക്കൂയെന്ന് ബിജുവേട്ടൻ, വിവാഹ ശേഷം അഭിനയിക്കാൻ പോയപ്പോൾ നടന്നത്: സംയുക്ത വർമ

അദ്ദേഹം എന്റെ ആരാണെന്ന് എനിക്ക് പറയാൻ അറിയില്ല. കാമുകനാണോ സഹോദരനാണോ വാപ്പയാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ ദൈവമാണോയെന്നും അറിയില്ല. അത്രത്തോളം എന്നെയും മക്കളേയും അദ്ദേഹം സംരക്ഷിച്ചു. വലിയൊരു മനുഷ്യനാണ് അദ്ദേഹം എന്നാണ് ആ അഭിമുഖത്തിൽ‌ സജ്ന പറഞ്ഞത്.

Read more about: rasool pookutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X