അവളില്ലാതെ എനിക്കെവിടെയും പോകാനാവില്ല, മക്കള്‍ നീതി പുലര്‍ത്തിയില്ലെങ്കിൽ പ്രയാസമില്ല; സുനിതയില്ലാതെ യാത്ര!
മലയാള സിനിമയുടെ ചിരിമുഖം... പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിം കുമാര്‍ വിട വാങ്ങുന്നത്. നമ്മൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കലാകാരനെ നഷ്ടമാകുമ്പോൾ ജീവനും ജീവിതവുമായ നല്ലപാതിയെ നഷ്ടപ്പെട്ടതിന്റെ മരവിപ്പിലാണ് താരത്തിന്റെ ഭാര്യ സുനിത. സലിം കുമാർ എവിടെ പോയാലും താങ്ങും തണലും പേഴ്സണൽ മാനേജറുടെ റോളിൽ അടക്കം സുനിത ഒപ്പമുണ്ടാകും.
ഭാര്യയെ കുറിച്ച് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരങ്ങളും നടൻ പാഴാക്കാറുണ്ടായിരുന്നില്ല. ഭാര്യ കഴിഞ്ഞ് മാത്രമെ മറ്റാരും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നുള്ളു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹം നടക്കുന്ന സമയത്ത് സലിം കുമാർ സിനിമയിലേക്ക് അരങ്ങേറിയിട്ടേയുള്ളു.

മോശം സമയത്തും നല്ല കാലത്തും ഭാര്യ ധൈര്യമായി ഒപ്പമുണ്ടായിരുന്നുവെന്നതാണ് എന്നും സലിം കുമാറിന് സന്തോഷം പകർന്നിരുന്നത്. തന്റെ ധൈര്യം തന്നെ ഭാര്യയാണെന്നാണ് ഒരിക്കൽ നടൻ പറഞ്ഞത്. ആദ്യമെ അവളെ അറിയാമായിരുന്നു... മാനസികമായി അടുത്തുവെന്ന് തോന്നിയപ്പോഴാണ് ഇഷ്ടം പറഞ്ഞത്. അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും എതിര്‍പ്പുകളൊന്നും ഉണ്ടായില്ല.
വിവാഹം കഴിഞ്ഞാല്‍ പിന്നെ എനിക്ക് അവളും അവള്‍ക്ക് ഞാനും മാത്രമാണ്. വേറെ ആരുമില്ല. എനിക്ക് അമ്മയില്ല എന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം പങ്കുവെയ്ക്കുന്നത് അവളോടാണ്. തിരിച്ച് അവള്‍ എന്നോടും. എല്ലാവര്‍ക്കും അച്ഛനും അമ്മയും കൂടപിറപ്പുകളുമൊക്കെയുണ്ടാവും. പക്ഷെ വയ്യാത്ത ഒരു അവസ്ഥയില്‍ ആരും വരില്ല. നമ്മുടെ പങ്കാളി മാത്രമെ ഉണ്ടാവൂ.
അങ്ങനെയൊക്കെയായ ഒരാളെ കണ്ടെത്തി വേണം വിവാഹം ചെയ്യാൻ. ഞാനതില്‍ വിജയിച്ചു. വിവാഹ ജീവിതത്തില്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എന്റെ മക്കള്‍ എന്നോട് നീതി പുലര്‍ത്തിയില്ലെങ്കിലൊന്നും ഒരു പ്രയാസുമില്ല. നീതി പുലര്‍ത്തേണ്ട ആള്‍ ഭാര്യയാണ്. അവളങ്ങനെയാണ്. വയ്യാണ്ടാണെങ്കിലും ചില ഷൂട്ടിങുകള്‍ക്ക് നിര്‍ബന്ധിച്ച് എന്നെ കൊണ്ടുപോകും. അവള്‍ എന്നെ കൊണ്ടുപോയി ഒരുക്കി അവിടെ ഇരുത്തും. അവര്‍ കാശ് തരും.
ഞാനവളുടെ അടുത്ത് കൊടുക്കും. എനിക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിച്ച് തരും. ഞാന്‍ അത് കഴിക്കും. അതിലൊരു സുഖമുണ്ട്. ജീവിതത്തിലെ എല്ലാ അവസ്ഥകളും ഇപ്പോള്‍ ഞാന്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റപ്രശ്‌നമേയുള്ളൂ... അവളില്ലാതെ എനിക്കിപ്പോള്‍ എവിടെയും പോകാന്‍ കഴിയില്ല. എന്റെ ഒരു ദിവസം ചാര്‍ട്ട് ചെയ്യുന്നത് അവളിലൂടെയാണ്. അവളെന്റെ ധൈര്യമായി മാറിക്കഴിഞ്ഞു.

അടുത്തിടെ ഖത്തറില്‍ ഒരു പരിപാടിയ്ക്ക് വിളിച്ചു. ആദ്യം അവര്‍ ഒരു ടിക്കറ്റാണ് എടുത്തത്. പിന്നെ അവള്‍ക്കും ചേര്‍ത്തെടുത്തു. തിരക്കിട്ട് ഞാന്‍ സിനിമകള്‍ ചെയ്യുന്ന കാലത്ത് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിലൊന്നും അവള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. അവളെല്ലാം മനസിലാക്കും. കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനം തന്നത് സുനിതയാണ് എന്നാണ് ഒരിക്കൽ നടൻ പറഞ്ഞത്.
ഇപ്പോഴിതാ പ്രിയ ഭാര്യയില്ലാതെ അവസാന യാത്രയ്ക്ക് ഒരുങ്ങുകാണ് സലിം കുമാർ. കരഞ്ഞ് തളർന്ന് പ്രിയ ഭർത്താവിന് അരികിൽ ഒരു തുള്ളി വെള്ളം ഇറക്കാതെ സുനിത ഇരിക്കുന്നത് കാണുമ്പോൾ എല്ലാവരുടേയും നെഞ്ചൊന്ന് പിടയും. എന്താണെന്നറിയില്ല മറ്റുള്ളവർ പോയതിനേക്കാൽ കൂടുതൽ സങ്കടം തോന്നുന്നു എന്നാണ് നടന്റെ പൊതുദർശന ചടങ്ങിന്റ വീഡിയോ വൈറലായപ്പോൾ ഏറെയും പേർ കുറിച്ചത്.
വെറും അമ്പത്തിയാറ് വയസ് മാത്രമെ പ്രായമുള്ളു. ഈ പോക്ക് അൽപം നേരത്തെയായിപ്പോയി എന്നാണ് അദ്ദേഹത്തിലെ കലാകാരനെ സ്നേഹിക്കുന്നവർ കുറിച്ചത്. ലിവർ സിറോസിസ് വന്നശേഷം ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നതിനെ കുറിച്ച് നടൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications


