അഭിനയിക്കാം, പക്ഷേ, ഫോട്ടോ വെക്കരുത് ! കിന്നാരത്തുമ്പിയില്‍ അഭിനയിക്കും മുന്‍പ് സലീം കുമാര്‍ പറഞ്ഞത്?

കോമഡി മാത്രമല്ല സ്വഭാവിക വേഷങ്ങളിലും തിളങ്ങിയ താരമാണ് സലീം കുമാര്‍. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു. അവരത് അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. ഷക്കീല ആദ്യമായിട്ട് വരുന്ന ചിത്രമായിരുന്നു. എന്നെ വിളിച്ചത് എന്റെയൊരു സുഹൃത്താണ്. അന്ന് ഷക്കീലയെയൊന്നും ആര്‍ക്കും അറിയില്ല. ഒരു അവാര്‍ഡ് പടം, നീയൊന്ന് മൂന്നാറിലേക്ക് വരാമോയെന്നായിരുന്നു അവര്‍ ചോദിച്ചത്. ഞാന്‍ ചെയ്തപ്പോള്‍ എന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളൊന്നുമില്ല. ആ പടത്തിലും ഇല്ല. അങ്ങനെ ഈ സിനിമയുമായി അവര്‍ ഒരുപാട് നടന്നു. പ്രൊഡ്യൂസറും, ഡയറക്ടറുമൊക്കെ കുറേ അലഞ്ഞിരുന്നു.

ആരും ഇത് എടുക്കുന്നുണ്ടായിരുന്നില്ല. ഡബ്ബിംഗിനൊക്കെ ഇരുന്നപ്പോള്‍ വല്ലാത്ത അവസ്ഥയാണ്. അപ്പോഴാണ് അവര്‍ ഞങ്ങളൊരു കാര്യം തീരുമാനിച്ചു. ഒരാള്‍ക്കും വേണ്ട, എന്തെങ്കിലും ഇതിനകത്ത് ചെയ്തില്ലെങ്കില്‍ നടക്കില്ലെന്ന് പറഞ്ഞിരുന്നു. നിങ്ങളുടെ താല്‍പര്യം പോലെ ചെയ്‌തോളൂയെന്നായിരുന്നു അവരോട് പറഞ്ഞത്. അല്ലാതെ ആ കാശെടുത്ത് എനിക്ക് കൊടുക്കാന്‍ പറ്റില്ല. പക്ഷേ, എന്ത് ചെയ്താലും നിങ്ങളെനിക്കൊരു വാക്ക് തരണം. എന്റെ ഫോട്ടോ പോസ്റ്ററില്‍ വെക്കരുത്. അവര്‍ വാക്കുപാലിച്ചു. പോസ്റ്ററില്‍ ഫോട്ടോ വെച്ചില്ല.. നല്ല ഉദ്ദേശത്തോടെയായിരുന്നു അവര്‍ പടമെടുത്തത്. ഷക്കീലയുമായി ഒന്നിച്ച് അഭിനയിച്ചില്ല. ഒന്നിച്ച് സീനുകളുമില്ലായിരുന്നു.

Salim Kumar about Kinnara Thumbikal
Photo Credit: Salim Kumar / Facebook

അത്തരത്തിലൊരു പടം ഉണ്ടാക്കാന്‍ കാരണം നമ്മള്‍ മലയാളികള്‍ മാത്രമാണ്. ഈ സംഭവങ്ങള്‍ ഷൂട്ട് ചെയ്തത് രണ്ടാമതായാണ്. ഡയറക്ടര്‍ക്ക് അതറിയില്ല. പ്രൊഡ്യൂസറായിരുന്നു അങ്ങനെ തീരുമാനിച്ചത്. നിങ്ങളെന്ത് ചെയ്താലും എന്റെ തല പോസ്റ്ററില്‍ വരരുതെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. നമ്മള്‍ ഇതൊന്നും കാണാത്ത മലയാളികളല്ലല്ലോ. ഞാന്‍ സിനിമയില്‍ വന്നിട്ട് അധിക കാലമായിരുന്നില്ല അപ്പോള്‍. എന്റെ നാട്ടില്‍ വൃദ്ധന്‍മാര്‍ കൂടുതലും കണ്ടിട്ടുള്ള ചിത്രം കൂടിയാണ് അത്. കല്യാണമൊക്കെ കഴിഞ്ഞിരുന്നുവെങ്കിലും ഭാര്യ അങ്ങനെ സിനിമയ്‌ക്കൊന്നും പോവുമായിരുന്നില്ല. മക്കളും ചെറിയതായിരുന്നു അന്ന്.

തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ രസകരമായൊരു സംഭവമുണ്ടായി. അന്ന് പളനിയിലായിരുന്നു ചിത്രീകരണം. എനിക്ക് അടിച്ച ചായ വേണം രാവിലെ. അതിനായി ഞാന്‍ പുറത്തേക്ക് പോയതായിരുന്നു. തട്ടുകടയില്‍ ചെന്നപ്പോള്‍ അവരെല്ലാം എന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. എന്തോ തെറ്റിദ്ധരിക്കപ്പെട്ട പോലെ. രണ്ടാമത്തെ ദിവസം മൂന്നാല് പേരായിരുന്നു നോക്കിയത്. മൂന്നാമത്തെ ദിവസം കുറേപേരുണ്ടായിരുന്നു. അവരിലൊരാളാണ് നിങ്ങള്‍ അഭിനേതാവാണോ എന്ന് ചോദിച്ചത്. മലയാളത്തില്‍ തന്നെ എന്നെ ആളുകള്‍ക്ക് അധികം അറിയാത്ത കാലമാണ്. പിന്നെ തമിഴ്‌നാട്ടില്‍ എങ്ങനെ എന്നായിരുന്നു എന്റെ ചിന്ത.

നിങ്ങളുടെ പടം ഇവിടെ ഓടുന്നുണ്ട്. അരങ്ങേറ്റവേളൈ, അങ്ങനെ എന്തോ പേരാണ്. ഏയ്, അങ്ങനെയൊരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍, മലയാളത്തില്‍ അത് കിന്നാരത്തുമ്പി. പിറ്റേ ദിവസം കുറേപേരായിരുന്നു. സുരേഷേട്ടനും, ലാലേട്ടനുമൊക്കെ അവിടെയുണ്ടായിരുന്നു. അവരുടെ അടുത്തൊന്നും ആരും ചെല്ലുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് ഞാന്‍ ഓട്ടോയിലൊക്കെ പോവുമ്പോള്‍ അവര്‍ പൈസയൊന്നും വാങ്ങുന്നില്ല. തമിഴ്‌നാട്ടില്‍ അന്ന് അത്രയും ആദരവാണ് കിട്ടിയത് എന്നുമായിരുന്നു ജെബി ജംഗക്ഷനില്‍ വെച്ച് സലീം കുമാര്‍ പറഞ്ഞത്.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X