56 എന്നെഴുതിയത് തിരുത്തണം! സലീം കുമാറിന്റെ വാക്ക് കൈവിട്ടുപോയതോ! വൈറലായി വീഡിയോ

സലീം കുമാറിന്റെ അഭിമുഖങ്ങളും, കോമഡി രം​ഗങ്ങളുമൊക്കെ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിക്ക് അസുഖം വന്നതിനെക്കുറിച്ചും, അമൃതയിൽ ചികിത്സയ്ക്ക് പോയതും, അമ്മയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. അന്ന് 45 ആയിരുന്നെങ്കിലും ആശുപത്രി റെക്കോർഡിൽ 56 ആയിരുന്നു ചേർത്തത്. അദ്ദേഹം മരിക്കുമ്പോൾ 56 വയസായിരുന്നു. അന്നത്തെ ആ വാക്ക് കൈവിട്ട് പോയതാണോയെന്നായിരുന്നു ചോദ്യങ്ങളെല്ലാം.

പതിനൊന്നു വർഷം മുൻപ് സലീംകുമാർ ഗുരുതരമായി അസുഖം മൂർച്ഛിച്ചപ്പോൾ അമൃത ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തി. ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ. സിനിമക്കാരും രാഷ്ട്രീയ ക്കാരും ആരും ഉണ്ടായില്ല. അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർ ഷൈൻ പറഞ്ഞു നിങ്ങൾ അമ്മയെ പോയി ഒന്നു കാണൂ എന്ന് . അങ്ങനെ സലീംകുമാർ അമൃതനന്ദമയി ദേവിയെ കാണാൻ പോയി. അമ്മ ചോദിച്ചു മോൻ എന്താണ് ഇപ്പൊ വന്നത് എന്ന്. സലീം കുമാർ വളരെ തമാശ കലർത്തി പറഞ്ഞു "അമ്മേ ഞാൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. എനിക്ക് ഇപ്പോൾ 45വയസ്സേ ഉള്ളൂ പക്ഷെ ഹോസ്പിറ്റലിൽ 56 എന്നാണ് എഴുതിയിരിക്കുന്നത്. അത് ഒന്നു തിരുത്തി തരണം " അമ്മ ചിരിച്ചു കൊണ്ട് സലീം കുമാറിനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.അമൃത ഹോസ്പിറ്റലിൽ ചികിത്സ ഫ്രീ ആക്കി കൊടുത്തു. അത്ഭുതം എന്ന് പറയട്ടെ സലീം കുമാർ മരിക്കുമ്പോൾ പ്രായം 56 എന്നായിരുന്നു കുറിപ്പ്.

Salim Kumar  viral video
Photo Credit: Salim Kumar / Facebook

സലീം കുമാറും ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. അമ്മയെ ഓരോ പ്രാവശ്യം ഞാന്‍ കാണാന്‍ വരുന്നത് എന്റെ ഡീസല്‍ തീരുമ്പോഴാണ്. ഡീസല്‍ തീര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ വരും, ഡീസലടിച്ച് തിരിച്ച് പോവും. മാനസികമായി വല്ലാതെയിരിക്കുന്ന സന്ദര്‍ഭങ്ങളിലും നേരെ അമ്മയുടെ അടുത്തേക്കാണ് വരാറുള്ളത്. നിറഞ്ഞ മനസോടെയും, സന്തോഷത്തോടെയുമാണ് ഇവിടെ നിന്നും പോവുന്നത്. ഞാന്‍ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കുന്നതിന് ഒരേയൊരു കാരണക്കാരിയേയുള്ളൂ. അത് അമ്മയാണ്.

മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനൊരു മാരക രോഗത്തിന് അടിമയായപ്പോള്‍ എന്റെ ബന്ധുക്കള്‍ പോലും എന്നെ കൈയ്യൊഴിഞ്ഞൊരു സമയുണ്ടായിരുന്നു. അന്ന് ഞാന്‍ അമ്മയുമായി അത്ര ബന്ധമില്ലായിരുന്നു. ഡോക്ടര്‍മാരാണ് എന്നോട് അമ്മയെ ചെന്ന് കാണാന്‍ പറയുന്നത്. എന്തെങ്കിലും സഹായത്തിന് വേണ്ടി. ഞാന്‍ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ എനിക്കൊരു ബുദ്ധിമുട്ട്. ഒരു പരിചയവുമില്ലാത്ത ആളോട് എങ്ങനെയാണ് സഹായം ചോദിക്കുന്നത്. എന്തായാലും ചെന്ന് കാണാമെന്ന് തീരുമാനിച്ചു.

അവിടെ ചെന്നപ്പോള്‍ എന്താ മേനേ അവിടെ വന്നതെന്നായിരുന്നു അമ്മ ചോദിച്ചത്. എനിക്ക് 45 വയസേയുള്ളൂ. ഇവിടെ എഴുതിയിരിക്കുന്നത് 59 വയസാണ്. ഇതൊന്ന് മാറ്റിത്തരാമോയെന്നായിരുന്നു ഞാന്‍ ചോദിച്ചത്. ആ സമയത്ത് അമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിക്കുകയായിരുന്നു. ധൈര്യമായിട്ട് ഓപ്പറേഷന് പോയ്‌ക്കോളൂ. എനിക്ക് നിന്നെ വേണം എന്ന് ലോകത്താരെങ്കിലും എന്നോട് പറഞ്ഞത് അമ്മയായിരുന്നു. ഇരുട്ടിലായിരുന്ന എന്നെയും കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മയാണ്. അമ്മയോട് ഞാനും എന്റെ കുടുംബവും എന്നും കടപ്പെട്ടവരായിരിക്കും. എന്റെ മരണം വരെ അമ്മയുടെ മകനായി ജീവിക്കാനാണ് ആഗ്രഹം. ഇപ്പോള്‍ തന്നെ മോനേ, ശ്രദ്ധിക്കണം എന്നാണ് അമ്മ എന്നോട് പറഞ്ഞത്. ഞാന്‍ ശ്രദ്ധിക്കുകയൊന്നുമില്ല. അമ്മയുള്ളിടത്തോളം കാലം എനിക്ക് ശ്രദ്ധിക്കേണ്ട ഒരു കാര്യവുമില്ല എന്നായിരുന്നു സലീം കുമാർ പറഞ്ഞത്.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X