തട്ടംമാറ്റാതെ നിയ്യത്ത് ചൊല്ലി മേഘ! സല്‍മാനൊപ്പം നോമ്പ് എടുക്കുന്നു! ശരിക്കും മതം മാറിയോ? വിമര്‍ശനങ്ങള്‍
സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ആവര്‍ത്തിക്കുകയാണ് മേഘ മഹേഷും സല്‍മാനുള്‍ ഫാരിസും. മിഴിരണ്ടിലും പരമ്പരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് നഷ്ടപ്രണയമായിരുന്നുവെങ്കില്‍ ജീവിതത്തില്‍ പ്രണയസാഫല്യമായിരുന്നു. സ്വാതിയും സഞ്ജുവും തമ്മിലുള്ള കെമിസ്ട്രി പോര, ലച്ചുവാണ് മികച്ചത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അവരുടെ ഉള്ളില്‍ അന്നേ പ്രണയമായിരുന്നു. അതെന്തായാലും അഭിനയത്തിലും വരുമല്ലോ. അതേക്കുറിച്ച് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. എന്നാല്‍ പ്രേക്ഷകരോട് പറയാന്‍ പറ്റുമായിരുന്നില്ലെന്നായിരുന്നു സ്വാതി പറഞ്ഞത്. സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുകളേറെയായിരുന്നു. മേഘയുടെ വീട്ടുകാരായിരുന്നു എതിര്‍ത്തത്. ഇതോടെയായിരുന്നു രജിസ്റ്റര്‍ മാര്യേജിലേക്ക് നീങ്ങിയത്.
മതവും, പ്രായവുമൊക്കെയായിരുന്നു പ്രശ്‌നമായി പറഞ്ഞത്. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷം മതം മാറാനൊന്നും പറഞ്ഞിട്ടില്ല. അവളുടേതായ വിശ്വാസത്തില്‍ തന്നെ തുടരും എന്ന് സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമായിരുന്നു ഇരുവരും യൂട്യൂബ് ചാനലില്‍ സജീവമായത്. പ്രണയത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും, അച്ഛനെ കണ്ടതും, അമ്മയെ വിളിച്ചതും, യാത്രകളും, ഷൂട്ടിംഗ് വിശേഷങ്ങളുമൊക്കെയായി ഇരുവരും സജീവമാണ്. പഠനവും അഭിനയവുമായി തിരക്കിലാണ് മേഘ. ഷൂട്ടിംഗ് തിരക്കിലാണെങ്കിലും വ്‌ളോഗ് മുടക്കാറില്ല സല്‍മാന്‍. ഇപ്പോഴിതാ നോമ്പ് കാലത്തെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ കാണിച്ചത്. അസലാമു അലൈക്കും എന്ന് സല്‍മാന്‍ പറഞ്ഞപ്പോള്‍ അലൈക്കും അസലാം എന്നായിരുന്നു മേഘ പറഞ്ഞത്.

നിയ്യത്തൊക്കെ വെച്ചാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്. സല്‍മാന്‍ ചൊല്ലി തന്നത് അതുപോലെ തന്നെ ആവര്‍ത്തിക്കുകയായിരുന്നു മേഘ. എന്റെ കൂടെയായി നോമ്പൊക്കെ എടുക്കുന്നുണ്ട്. നല്ല സപ്പോര്‍ട്ടാണ്. രുചികരമായ ഭക്ഷണങ്ങളൊക്കെയാണ് ഉണ്ടാക്കിത്തരുന്നത്. അതിരാവിലെ മുതല്‍ വൈകുന്നേരത്തെ നോമ്പുതുറ വരെയുള്ള സമയത്തെ കാര്യങ്ങളായിരുന്നു വ്‌ളോഗില്‍ കാണിച്ചത്. അത്താഴത്തിനായി ഓവര്‍നൈറ്റ് ഓട്‌സും, ബ്രോക്കോളി സാന്‍ഡ് വിച്ചും, മുട്ടയുമായിരുന്നു ഇരുവരും കഴിച്ചത്. ഹെല്‍ത്തിയായ ഫുഡാണ് ഉണ്ടാക്കിയത്, അതും നല്ല ടേസ്്്റ്റില്‍. അത്യാവശ്യം ഡയറ്റും, വര്‍ക്കൗട്ട് പ്ലാനുമൊക്കെയുള്ളവര്‍ക്ക് കഴിക്കാവുന്നതാണ് ഇത്. ഫുഡിന് ശേഷമായി പുള്ളിക്കാരി പോയി കിടന്നു. നിസ്‌കാരമൊക്കെ കഴിഞ്ഞ് പുറത്തുപോവുകയായിരുന്നു സല്‍മാന്‍. നാട്ടിലെ ക്രിക്കറ്റ് കളി ശരിക്കും മിസ് ചെയ്യുന്നുണ്ടായിരുന്നു. നോമ്പിന് രാവിലെ ക്രിക്കറ്റ് കളി അത് പൊളിയാണ്, ഇപ്പോള്‍ ഫ്‌ളാറ്റിലെ ടീമിനൊപ്പമാണ് ഞാനും. ഇടയ്ക്ക് ഇവര്‍ ടൂര്‍ണമെന്‍് നടത്താറുണ്ട്.
നോമ്പുതുറയ്ക്കായി പുറത്തുപോയ വിശേഷവും കാണിച്ചിരുന്നു. പര്‍ദ്ദയണിഞ്ഞായിരുന്നു മേഘ പോയത്. ഇടയ്ക്ക് ഡയറ്റൊക്കെ പൊട്ടിച്ച് പുറത്തുനിന്ന് നോമ്പുതുറ നടത്താറുണ്ട്. ആ വിശേഷവും കാണിച്ചിരുന്നു. രണ്ടാളും രണ്ട് മതങ്ങളും ബഹുമാനിക്കുന്നത് കാണിക്കുമ്പോള്‍ ഒരുപാട് സന്തോഷം. പാവം മേഘ, ആദ്യമായിട്ടാണോ നോമ്പ് എടുക്കുന്നത്. അത്രയും ക്ഷീണം അറിയാനുണ്ട്. നോമ്പ് നോറ്റാല്‍ കുറേ നല്ല കാര്യങ്ങളുണ്ട്. അതേക്കുറിച്ച് പറഞ്ഞ് കൊടുക്കണം. നിയ്യത്ത് എന്ന് പറഞ്ഞാല്‍ നാളെ എടുക്കുന്ന നോമ്പിന്റെ പ്രതിജ്ഞ, അതുംകൂടി പറഞ്ഞുകൊടുക്കണം. കുട്ടിയെ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയും ഇതൊക്കെ കാണുന്നുണ്ടല്ലോ. തുടങ്ങി ഇവരെ അനുകൂലിച്ചും, വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങളാണ് വീഡിയോയുടെ താഴെയുള്ളത്.


Click it and Unblock the Notifications











