ജീവിതം കൈവിട്ടുപോയത് പോലെ! കരച്ചില്‍ അടക്കാന്‍ പറ്റിയില്ല! സംഭവിച്ചതിനെക്കുറിച്ച് മേഘയും സല്‍മാനും
യൂട്യൂബ് ചാനലില്‍ അത്ര ആക്ടീവായിരുന്നില്ല ഇടയ്ക്ക് ഞങ്ങള്‍. നിങ്ങള്‍ക്കെന്താണ് പറ്റിയതെന്ന് ചോദിച്ച് കുറേ മെസേജുകള്‍ വന്നിരുന്നു. യൂട്യൂബ് പോയപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. ഞങ്ങളുടെ വീഡിയോസിനും, ഞങ്ങളെയും കാണാനായി കാത്തിരിക്കുന്നവര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ഈ സ്റ്റോറി കേള്‍ക്കുമ്പോള്‍ ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്നായിരിക്കും നിങ്ങള്‍ കരുതുക. അങ്ങനെയല്ല ട്വിസ്റ്റുണ്ടെന്നായിരുന്നു മേഘ പറഞ്ഞത്.
നോമ്പിന്റെ സമയമായിരുന്നു. എന്റെ വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍. ഞാന്‍ പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു. എന്റെ വീട്ടില്‍ പോയതിനെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്യാനായി സെറ്റാക്കി വെച്ചിരുന്നു. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യാമെന്നായിരുന്നു കരുതിയത്. ഇന്നലെ ഒരു മെയ്ല്‍ വന്നു, കണ്ടന്റ് ക്രിയേഷനെക്കുറിച്ചായിരുന്നു, അതില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. മെറ്റയുടെ പരിപാടിയാണെന്നായിരുന്നു കരുതിയത്. പക്ഷേ, അതൊരുമാതിരി മറ്റേടത്തെ പരിപാടിയായിരുന്നു.

വീഡിയോ സെറ്റാക്കി വെച്ചതല്ലേ, അതങ്ങ് പോസ്റ്റ് ചെയ്യൂയെന്ന് പറഞ്ഞ് പാച്ചുക്ക കിടന്നുറങ്ങുകയായിരുന്നു. എല്ലാത്തില്‍ നിന്നും ലോഗൗട്ടായതായി കാണിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ ഫോണിലും നോക്കിയിരുന്നു. അവസാനമാണ് ഞാന്‍ പാച്ചുക്കയോട് ചാനല്‍ കിട്ടുന്നില്ലെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ അത് പോയെന്ന് മനസിലായി. കംപ്ലീറ്റ് ഉറക്കം പോയി ഞാന്‍ ചാടി എഴുന്നേറ്റു. പോട്ടെ, പാച്ചുക്ക ഇത് കിട്ടിയില്ലെങ്കില്‍ നമ്മള്‍ അടുത്തത് തുടങ്ങും. കരഞ്ഞോണ്ടിരുന്നിട്ടൊന്നും കാര്യമില്ലെന്ന് പറഞ്ഞിരുന്നു. ഒന്നുകില്‍ ഇത് വീണ്ടെടുക്കുക, അല്ലെങ്കില്‍ വേറെ തുടങ്ങുക. ആകെ രണ്ട് ഓപ്ഷനല്ലേയുള്ളൂ.
എന്തോ ഒരു മെയില്‍ വന്നിരുന്നു. പാസ് വേഡ് ചോദിച്ചിട്ടുള്ളൊരു പരിപാടിക്കും നില്‍ക്കരുത്. അങ്ങനെയുള്ള ഒന്നിനും റിപ്ലേ കൊടുക്കരുതെന്ന് ഞാന്‍ പറയാറുണ്ട്. അതിനിടയിലാണ് ഞങ്ങള്‍ക്കും അങ്ങനെയൊരു മെയില്‍ വന്നത്. ഭയങ്കര ഒറിജിനാലിറ്റിയായിരുന്നു. അതില്‍ നാല് ഓപ്ഷനുണ്ടായിരുന്നു. യൂട്യൂബിന്റേതിലായിരുന്നു ഞാന്‍ കയറിയത്. രജിസ്റ്റേഡ് മെയില്‍ ചോദിച്ചപ്പോള്‍ അത് ഞാന്‍ ചോദിച്ചിരുന്നു. അത് കൊടുത്തു. അത് നേരെ ഗൂഗിളിന്റെ പേജിലേക്കാണ് പോയത്. അപ്പോഴും എനിക്ക് ഡൗട്ടടിച്ചില്ല. ഞാന്‍ പാസ് വേഡ് കൊടുത്തു. അത് കറങ്ങി വന്നില്ല. വൈഫെ പ്രശ്‌നമാണെന്നായിരുന്നു ഞാന്‍ കരുതിയത്. കുറേ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ അങ്ങനെ വെച്ച് ഉറങ്ങുകയായിരുന്നു എന്നാണ് സല്‍മാന്‍ പറഞ്ഞത്.
കുറേ സമയം കഴിഞ്ഞപ്പോള്‍ ഇങ്ങനെ നോട്ടിഫിക്കേഷന്‍ വരുന്നുണ്ടായിരുന്നു. നേരത്തെ ലോഗിന്‍ ഡൗണായതിന്റെ നോട്ടിഫിക്കേഷനായിരിക്കുമെന്നായിരുന്നു കരുതിയത്. അത്രയുമാണ് സംഭവിച്ചത്. രാവിലെ എഴുന്നേറ്റപ്പോള്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഒരുപാട് നല്ല വീഡിയോകള്‍ ചെയ്തതാണ്. പലതിന്റെയും ബാക്കപ്പ് ഞങ്ങളുടേതില്‍ ഇല്ല. കുറേ വര്‍ക്കുകളും പെന്‍ഡിംഗാണ്. ഞങ്ങളുടെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് ഇത്. ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തോ നഷ്ടമായ ഫീലായിരുന്നു. അന്ന് വൈകുന്നേരം വരെ അത് റിട്രീവ് ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു.


Click it and Unblock the Notifications











