മറ്റൊരു കാര്യത്തിലും ആ സ്ത്രീക്ക് വിരോധമില്ല, മുറിവിൽ ഉപ്പുതേച്ച് അപമാനിച്ചതുപോലെ, വേർപിരിഞ്ഞന്നല്ലേയുള്ളു!
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത് കാണാൻ മുൻനിരയിൽ മാതാപിതാക്കൾക്കൊപ്പം സംഗീതയും മക്കളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരായിരുന്നു ആരാധകരിൽ ഏറെപ്പേരും. എന്നാൽ അന്നേ ദിവസം അവിടെ എത്തിയത് നടി തൃഷയും അമ്മയുമായിരുന്നു. നടന്റെ മാതാപിതാക്കളെ കെട്ടിപിടിച്ച് സന്തോഷം പങ്കിടുന്ന വിജയ് സത്യപ്രതിഞ്ജ ചെല്ലുമ്പോൾ കണ്ണ് നിറയുന്ന തൃഷയുടെ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു. വിവാഹമോചന കേസ് ഇപ്പോഴും കോടതിയിലാണ്.
അക്കാര്യത്തിൽ തീരുമാനമാകാത്തതിനാൽ തൃഷയുടെ വരവ് ഭൂരിഭാഗം വിജയ് ആരാധകരിൽ അസംതൃപ്തിയുണ്ടായി. അതേസമയം വ്യക്തിപരമായ കാര്യങ്ങളിൽ പ്രേക്ഷകർ അഭിപ്രായം പറയുന്നതും ഇടപെടുന്നതും ശരിയല്ലെന്ന രീതിയിൽ ചിലർ പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ വിജയിയുടെ ദാമ്പത്യ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ സംഗീതയുടെ ഭാഗത്ത് നിൽക്കാൻ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഫേസ്ബുക്ക് യൂസറായ നിഷ പിയുടേതാണ് കുറിപ്പ്. തൃഷയെ വിജയ് ചടങ്ങിന് ക്ഷണിച്ചതിലൂടെ സംഗീതയുടേയും മക്കളുടേയും മുറിവിൽ ഉപ്പ് തേക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... സോറി... എല്ലാരും വായിക്കണം എന്നില്ല. പിന്നെയും ഈ വിഷയം കൊണ്ട് വരുവാണോയെന്ന് ചോദിക്കരുത്. ചില്ലറ ചില ക്ലാരിറ്റിക്ക് വേണ്ടിയാണ്.
അല്ലെങ്കിൽ ഞാനൊരു അവിഹിത വിരോധിയാണെന്ന് സമൂഹം കരുതും. ഒരു അവിഹിത വിരോധി എന്നൊരു ടാഗ് കിട്ടി ജീവിച്ചു തീർക്കാൻ എന്റെ മനസാക്ഷി എന്നെ അനുവദിക്കില്ല. തേങ്ങുന്നു... ഒരു മനുഷ്യന് അവരുടെ വൈവാഹിക നില ഉണ്ടായിരുന്നിട്ടും മറ്റൊരു മനുഷ്യനോട് അട്രാക്ഷൻ തോന്നാമെന്ന പോയിന്റ് വരെ ഞാനും നിങ്ങളും ഒരു ഉലക്കമേൽ കിടക്കുന്ന എരുമകളാണ്. അത്രക്ക് ഒരുമ.
പക്ഷെ... എല്ലാം ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് അല്ല. ഇടയിൽ ചില ജീവിതങ്ങളിൽ ചില ഗ്രേ ഏരിയാസുമുണ്ട്. ജനറലൈസേഷൻ ഈസ് നോട്ട് ദ കീ. ഇവിടെ സത്യം എന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ലെന്ന് മുൻകൂർ ജാമ്യം എടുത്ത് കൊണ്ട് തന്നെ പറയട്ടെ. സംഗീതക്കും വിജയിക്കും ഇടയിൽ ഇതുവരെ വിവാഹമോചനം നടന്നിട്ടില്ല. അവർ വേർപിരിഞ്ഞ് കഴിയുന്നുവെന്ന് മാത്രം.
സംഗീതയുടെ വിവാഹമോചന കേസ് വാർത്ത അത്രക്ക് വലിയ ഒരു ഷോക്കായി വരാൻ കാരണം തന്നെ ഇവർ തമ്മിൽ നമ്മൾ കണ്ട് ശീലിച്ച ബോണ്ടായിരുന്നു. കൂടാതെ ആ ഡിവോഴ്സ് പേപ്പറിൽ എഴുതിയിരിക്കുന്ന പബ്ലിക് ഡൊമൈനിൽ കണ്ട കാര്യങ്ങൾ. മറ്റൊരു ബന്ധത്തിൽ പോകുന്നത് കണ്ട് വിലക്കി... പിന്നെയും ഒന്നിച്ച് പോകാൻ ശ്രമിച്ചു. പക്ഷെ ആ മറ്റേ വ്യക്തി പബ്ലിക്കായി തന്നെ ചിത്രങ്ങളും മറ്റുമായി അത് പ്രദർശനം ചെയ്ത് നടക്കുന്നുവെന്നത് വേദനിപ്പിക്കുന്നു എന്നാണ്.

ഭർത്താവിനോട് മറ്റൊന്നിനും വിരോധം ഇല്ലാത്ത തന്റെ സ്നേഹം വീതം വെച്ച് പോകുന്നതിൽ ദുഖിക്കുന്ന. ഒരു സ്ത്രീയെ മാത്രമേ അതിൽ കാണാനൊക്കു. അങ്ങനെ ഇരിക്കുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു വേദിയിൽ അവരെ വേദനിപ്പിച്ച അതേ കാര്യം കൊണ്ട് വന്ന് പ്രദർശിപ്പിക്കുന്നതിനെയാണ് മുഖത്ത് തന്നെ കൊണ്ട് വന്ന് ഉരയ്ക്കുകയെന്ന് പറയുന്നത്.
അമ്മയുടെ വേദനക്കൊപ്പം മക്കൾ പോലും അച്ഛന്റെ വിജയം ആഘോഷിക്കാതെ മാറി നിൽക്കുന്ന വേദിയിൽ ആ മുറിവിൽ ഉപ്പ് തേച്ച് അപമാനിക്കുന്ന പോലെയുള്ള ഈ പ്രദർശനമാണ് സഹിക്കാതെ പോയതെന്ന് മാത്രമെ പറഞ്ഞുള്ളൂ. ആ ബന്ധമോ പ്രണയമോ സ്നേഹമോ ഒന്നും ചോദ്യം ചെയ്യുന്നില്ല.
പക്ഷെ ഇനിയും ലീഗലി വിട്ടു കളഞ്ഞിട്ടില്ലാത്ത ഒരു വിവാഹ ബന്ധത്തിൽ ഭാര്യയെ വേദനിപ്പിച്ച അതേ കാരണം ലോകത്തിന് മുന്നിൽ എടുത്തുകൊണ്ട് വന്നിട്ട് അവരെ അപമാനിക്കുന്നതിനെതിരെയാണ് എന്റെ സദാചാരം. അതിൽ കൂടുതൽ ഒന്നുമില്ല. തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു എന്ന് പണ്ടേ ഷക്കീല ചേച്ചി പറഞ്ഞിട്ടുണ്ട്. അതൊക്കെ നമുക്ക് അറിയാം എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


