ഗര്‍ഭിണിയാണ്! മെറ്റേണിറ്റി ലീവിന് പോവുകയാണ്! കേട്ടതെല്ലാം ശരി തന്നെ! വിശേഷം പരസ്യമാക്കി സമാന്ത

മാസങ്ങള്‍ക്ക് മുന്‍പായിരുന്നു സമാന്തയുടെ വിവാഹം. സംവിധായകനായ രാജ് നിദിമൊരുവും സാമും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അതിന് മുന്‍പ് പ്രചരിച്ചിരുന്നു. യാത്രകളിലും, സിനിമ സംബന്ധിയായ പരിപാടികളിലേക്കുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞപ്പോഴായിരുന്നു സമാന്ത ഈ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. വിവാഹമോചനത്തിന് പിന്നാലെയായി കടുത്ത ഡിപ്രഷനിലായിരുന്നു. ശാരീരികമായും പ്രയാസങ്ങള്‍ നേരിട്ടിരുന്നു. എല്ലാം തകര്‍ന്ന് കഴിയുന്ന സമയത്ത് ആശ്വാസവുമായി രാജ് കൂടെയുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമായിരുന്നു വിവാഹത്തിലേക്കെത്തിയത്.

ഈ മാറ്റത്തിന് കാരണം അദ്ദേഹം! സന്തോഷവും സമാധാനവുമുണ്ട്! രണ്ടാം വിവാഹ ജീവിതത്തെക്കുറിച്ച് സമാന്ത
ഈ മാറ്റത്തിന് കാരണം അദ്ദേഹം! സന്തോഷവും സമാധാനവുമുണ്ട്! രണ്ടാം വിവാഹ ജീവിതത്തെക്കുറിച്ച് സമാന്ത

വിവാഹ ശേഷവും അഭിനയ മേഖലയില്‍ സജീവമായിരുന്നു സമാന്ത. ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഹണിമൂണ്‍ യാത്ര. തിരക്കിനിടയിലും സോഷ്യല്‍മീഡിയയിലൂടെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. അടുത്തിടെ റിലീസ് ചെയ്ത മാ ഇന്റി ബംഗാരം മികച്ച പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. രാജിനൊപ്പമായാണ് സമാന്ത ചടങ്ങില്‍ പങ്കെടുത്തത്. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണോ സാം എന്നായിരുന്നു ചോദ്യങ്ങള്‍. ഗര്‍ഭിണിയെപ്പോലെയുണ്ട് കാണുമ്പോള്‍, ഹാപ്പി ന്യൂസാണല്ലോ, തുടങ്ങി ആരാധകരെല്ലാം ഇതേക്കുറിച്ചായിരുന്നു ചോദിച്ചത്. ഒടുവില്‍ താരം തന്നെ ആ സന്തോഷവാര്‍ത്ത പങ്കുവെക്കുകയായിരുന്നു.

Samantha Ruth Prabhu  shared a happy news
Photo Credit: Samantha Ruth Prabhu / Instagram

നിലവിലെ ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മെറ്റേണിറ്റി ലീവിലേക്ക് പോവുകയാണ്. ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായി വീണ്ടും വരുമെന്നും സമാന്ത പറഞ്ഞിരുന്നു. 2025 ഡിസംബര്‍ ഒന്നിനായിരുന്നു രാജും സമാന്തയും വിവാഹിതരായത്. കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. വിവാഹ ശേഷമായി ഇരുവരും സോഷ്യല്‍മീഡിയയിലൂചെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ജീവിതമാണ് ഇപ്പോഴത്തേത്. അദ്ദേഹം എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷമുള്ള അഭിമുഖങ്ങളും വൈറലായിരുന്നു. ഡിവോഴ്‌സിന് ശേഷമായി വീണ്ടും അഭിനയ മേഖലയിലേക്കും അവര്‍ തിരിച്ചെത്തിയിരുന്നു. മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

ആഗ്രഹിച്ചത് പോലെ 'ഗുല്‍മോഹര്‍'! വീടിന്റെ പേരിനെക്കുറിച്ച് മാളവിക പറഞ്ഞത്? തേജസിനെക്കുറിച്ചും മറുപടി
ആഗ്രഹിച്ചത് പോലെ 'ഗുല്‍മോഹര്‍'! വീടിന്റെ പേരിനെക്കുറിച്ച് മാളവിക പറഞ്ഞത്? തേജസിനെക്കുറിച്ചും മറുപടി

ജീവിതത്തില്‍ സെറ്റിലാവാനും, അമ്മയാവാനുമൊക്കെ താന്‍ ആഗ്രഹിച്ചിരുന്നതായി നേരത്തെ സമാന്ത തുറന്നുപറഞ്ഞിരുന്നു. അതിനുള്ള സമയം ആയിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴും ആ ആഗ്രഹം മനസിലുണ്ട്. അമ്മയാവുന്നത് വളരെ മനോഹരമായ അനുഭവമാണെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. അങ്ങനെയൊരു കാര്യത്തിനായി കാത്തിരിക്കുകയാണ്. പ്രായത്തെക്കുറിച്ച് പറഞ്ഞ് ആളുകള്‍ വിഷമിക്കുന്നതൊക്കെ കണ്ടിട്ടുണ്ട. അമ്മയാവാന്‍ പ്രായമൊരു തടസമല്ലെന്നാണ് മനസിലാക്കുന്നതെന്നായിരുന്നു സമാന്ത അന്ന് പറഞ്ഞത്.

മാ ഇന്റി ബംഗാരം സംവിധായികയും സമാന്തയുടെ വിശേഷത്തെക്കുറിച്ച് വാചാലയായിരുന്നു. ഞങ്ങളുടെ ചിത്രം ഗംഭീരമായി മുന്നേറുകയാണ്. അതിനിടയിലാണ് സമാന്ത ഗര്‍ഭിണിയാവുന്നത്. രണ്ടും സന്തോഷമുള്ള കാര്യം. സിനിമയുടെ വിജയാഘോഷത്തില്‍ അവര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനുള്ള അവരുടെ തീരുമാനം മികച്ചതായിരുന്നു. പരിപാടിയുടെ വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ സമാന്തയുടെ ബേബി ബംപ് ചര്‍ച്ചയായിരുന്നു. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി എന്നായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. താരം തന്നെ അത് സ്ഥിരീകരിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X