പൂർണതയ്ക്ക് പങ്കാളി വേണമെന്ന് ശോഭിത, അതിന് പങ്കാളിയെ തേടരുതെന്ന് സമാന്ത; ചർച്ചയായി വാക്കുകൾ
കരിയറിലും ജീവിതത്തിലും സമാന്തയ്ക്ക് ഇത് സന്തോഷങ്ങളുടെ നാളുകളാണ്. ഗർഭിണിയാണ് സമാന്ത. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് നടിയും ഭർത്താവായ രാജ് നിധിമൊരുവും. ഇതിനിടെ ഇവരുടെ പുതിയ സിനിമയായ മാ ഇണ്ടി ഭംഗംരം ഹിറ്റായി. അമ്മയാകുന്നതിനാൽ സിനിമാ രംഗത്ത് നിന്നും കുറച്ച് നാളത്തേക്ക് ഇടവേളയെടുക്കുകയാണ് സമാന്ത. നടിയുടെ ജീവിതത്തിലുണ്ടായ വീഴ്ച ആരാധകർക്കറിയാവുന്നതാണ്. നാഗ ചെെതന്യയുമായുള്ള വിവാഹവും വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് എന്നിവയെല്ലാം നടിയെ മാനസികമായും ശാരീരികമായും തളർത്തി.
ഇതിനിടെ നാഗ ചെെതന്യ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. നടി ശോഭിത ധുലിപാലയാണ് ഇന്ന് നാഗ ചെെതന്യയുടെ ജീവിത പങ്കാളി. കഴിഞ്ഞ ദിവസം മാ ഇണ്ടി ഭംഗരയുടെ പ്രൊമോഷൻ ചടങ്ങിനിടെ സമാന്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറും റിലേഷൻഷിപ്പും നമ്മുടെ കയ്യിലാണ്. പക്ഷെ ചില സമയത്ത് റിലേഷൻഷിപ്പ് സങ്കീർണമാണ്. എപ്പോഴും നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. ഒരു റിലേഷൻഷിപ്പ് വർക്ക് ചെയ്യാൻ രണ്ട് പേരും തയ്യാറാകണം. ഞാൻ മനസിലാക്കിയത് ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളിൽ ആത്മവിശ്വാസം വേണം. ഒരു വ്യക്തിയെന്ന നിലയിൽ പൂർണത വേണം. അത് വളരെ പ്രധാനമാണ്. അപ്പോൾ നിങ്ങൾക്ക് ശരിയായ വ്യക്തിയെ കണ്ടെത്താം.

എന്നാൽ മറ്റൊരാൾ നമ്മളെ പൂർണയാക്കുമെന്ന് കരുതി കാത്തിരിക്കുന്നത് തെറ്റാണെന്നാണ് സമാന്ത പറഞ്ഞത്. ഈ പരാമർശം തന്റെ വിവാഹ സമയത്ത് ശോഭിത ധുലിപാല പറഞ്ഞ വാക്കുകളുമായി നെറ്റിസൺസ് താരതമ്യം ചെയ്തു. ഒരു വ്യക്തി പൂർണമാകുന്നില്ല. മറ്റൊരാൾ വന്ന് ആ വിടവ് നികത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ നമ്മളായി പൂർണ്ണരാണ്. എന്നിട്ടും അവന്റെ അസാന്നിധ്യത്തിൽ ഞാൻ പൂർണയായിരിക്കില്ല എന്നാണ് ശോഭിത ധുലിപാല പറഞ്ഞത്.
രണ്ട് അഭിപ്രായങ്ങളും അതിന്റേതായ രീതിയിൽ ശരിയാണെന്ന് അഭിപ്രായങ്ങളുണ്ട്. നാഗ ചെെതന്യയുമായുള്ള വിവാഹത്തിന് ശേഷം ശോഭിതയ്ക്ക് വലിയ സെെബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഇതിനെതിരെ നാഗ ചെെതന്യ പ്രതികരിച്ചു. ശോഭിത കാരണമല്ല സമാന്തയുമായി പിരിയേണ്ടി വന്നതെന്ന് ചെെതന്യ വ്യക്തമാക്കി.
വളരെ ഓർഗാനിക്കായാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മനോഹരമായി. സോഷ്യൽ മീഡിയ ചാറ്റുകളിലൂടെയായിരുന്നു അത്. ഞങ്ങളുടെ സൗഹൃദം തുടങ്ങി. അവിടെ നിന്നുമാണ് ഞങ്ങളുടെ റിലേഷൻഷിപ്പുണ്ടാകുന്നത്. എന്റെ കഴിഞ്ഞ കാലവുമായി ഒരു ബന്ധവും അവൾക്കില്ലെന്നും നാഗ ചെെതന്യ വ്യക്തമാക്കി.
മുൻ ഭാര്യ സമാന്തയെക്കുറിച്ചും നാഗ ചെെതന്യ അന്ന് സംസാരിച്ചു. വ്യക്തിപരമായ കാരണങ്ങൾ പിരിയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ തന്നെ ക്രിമിനലിനെ പോലെയാണ് ചില ഫാൻസ് കാണുന്നത്. ഞാൻ വീണ്ടും പ്രണയം കണ്ടെത്തി. വളരെ സന്തോഷവാനാണ്. എന്റെ ജീവിതത്തിൽ മാത്രമല്ല ഇങ്ങനെയുണ്ടായത്. പിന്നെ എന്തിനാണ് തന്നെ കുറ്റവാളിയെ പോലെ കാണുന്നതെന്നും നാഗ ചെെതന്യ ചോദിച്ചു.


Click it and Unblock the Notifications

