ജ്യോതിക അന്ന് ​ഗർഭിണി, ഡാൻസും റൊമാൻസും ചെയ്തശേഷം സൂര്യയ്ക്കൊപ്പം ബേബി ക്ലോത്ത്സ് വാങ്ങാൻ പോകും; സമീറ റെഡ്ഡി

പ്രണയം, വിരഹം, അതിജീവനം എന്നിങ്ങനെ ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളുടെ ഏറ്റവും മികച്ച അവതരണം അഭിനയം സംവിധാനം എല്ലാം പ്രേക്ഷകർ കണ്ടത് വാരണമായിരം എന്ന സൂര്യയുടെ സിനിമയിലൂടെയാണ്. സിനിമയ്ക്കപ്പുറം ജീവിതം വരച്ചുകാട്ടിയ കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പലരെയും ജീവിക്കാൻ പഠിപ്പിച്ച സിനിമ കൂടിയാണ് ​ഗൗതം വാസുദേവ് മേനോന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നായ വാരണമായിരം.

സിനിമയിൽ മൂന്ന് നായികമാരുണ്ടെങ്കിലും സിനിമ കണ്ട് തീരുമ്പോൾ പ്രേക്ഷകരുടെ മനസിൽ കുടിയേറുന്നത് സമീറ റെഡ്ഡി അവതരിപ്പിച്ച മേഘ്നയാണ്. സിനിമ റിലീസ് ചെയ്ത് ഇരുപത് വർഷം പിന്നിടുമ്പോൾ ഷൂട്ടിങ് ഓർമകൾ പങ്കിടുകയാണ് താരം. വാരണമായിരം സിനിമയും മേഘ്ന എന്ന കഥാപാത്രവുമാണ് ഇത്രയും കാലത്തെ സിനിമാ ജീവിതത്തിന് ഇടയിൽ എനിക്കൊപ്പം നിലനിന്നിട്ടുള്ളത്.

Sameera Reddy

ആ സിനിമ എനിക്ക് എത്രത്തോളം സ്പെഷ്യലാണെന്ന് വാക്കുകളിൽ വിവരിക്കാനാവില്ല. ഞാൻ എന്നെ തന്നെ അവതരിപ്പിക്കുന്നത് പോലെയാണ് ആ റോൾ ചെയ്തപ്പോൾ തോന്നിയത്. മേഘ്നയെപ്പോലെയാണ് ഞാൻ സംസാരിക്കുന്നതും നടക്കുന്നതും. അത് ചെയ്യൂ ഇത് ചെയ്യൂവെന്ന്​ ​ആ റോൾ ചെയ്യുന്ന സമയത്ത് ​ഗൗതം എനിക്ക് നിർ​​ദേശം തന്നതുമില്ല. വാരണമായിരം ഇറങ്ങിയിട്ട് ഇരുപത് വർഷം പിന്നിടുന്നു.

ഞാൻ ഇന്ന് ഒരു ഭാര്യയും അമ്മയുമാണ്. ഇപ്പോഴും എനിക്ക് ആ സിനിമയുടെ പേരിൽ ആളുകളുടെ സ്നേഹം ലഭിക്കുന്നു. ട്രൂ ലവ് എന്നാൽ ഇതാണ്. എന്റെ സഹോദരിയുടെ പേര് മേഘ്ന എന്നാണ്. വാരണമായിരം സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് നല്ല നിമിഷങ്ങൾ ഓർക്കാനായി ലഭിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്ക്കോയിൽ ഷൂട്ട് നടക്കുമ്പോൾ ജ്യോതിക ദിയയെ ​ഗർഭിണിയായിരുന്നു.

അതിനാൽ തന്നെ ബേബി ക്ലോത്തിങ്സ് വാങ്ങാൻ സൂര്യയ്ക്കൊപ്പം ഞാൻ ഷോപ്പിങിന് പോകുമായിരുന്നു. ഞാൻ ഒരുപാട് നടന്മാർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും നല്ല സൗഹൃദമുള്ളത് സൂര്യയുമായാണ്. ശുദ്ധമായ വ്യക്തിത്വമുള്ളയാളാണ്. ഫാമിലി മാനാണ്. ജ്യോതികയും മക്കളുമാണ് അദ്ദേഹത്തിന് എല്ലാം. റൊമാൻസും ഡാൻസുമെല്ലാം ചെയ്തശേഷം ഒരുമിച്ച് ബേബി ക്ലോത്ത്സ് ഷോപ്പ് ചെയ്യാൻ പോകുന്നത് രസകരമായ ഒന്നാണ്. വളരെ പ്രൊഫഷണലാണ് സൂര്യ.

ഒന്നിനെ കുറിച്ചും ആകുലപ്പെടാതെ സീനിന് ആവശ്യമായത് എന്താണോ അത് ഭം​ഗിയായി ചെയ്യും. വളരെ ഇന്ററസ്റ്റിങ്ങായ മറ്റൊരു കാര്യമുണ്ട്. എന്റെ ഭർത്താവും വാരണമായിരത്തിലെ സൂര്യയെപ്പോലെ ​ഗിറ്റാർ വായിക്കും. വാരണമായരത്തിലെ ഏതെങ്കിലും ഒരു സോങ് ​ഗിറ്റാറിൽ വായിക്കാൻ കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹ​ത്തോട് ഞാൻ പറയുന്നുണ്ട്.

Sameera Reddy

എനിക്കൊപ്പം സൃഷ്ടിക്കാൻ കഴിയുന്ന വൈറൽ മൊമന്റ് അതായിരിക്കും എന്നും ഞാൻ പറയാറുണ്ട്. പക്ഷെ അദ്ദേഹം തയ്യാറല്ലെന്നും മേഘ്ന പറയുന്നു. തമിഴ് സിനിമയിലേക്ക് എന്നാണ് തിരിച്ച് വരുന്നതെന്ന് ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്... അഭിനയം എന്റെ രക്തത്തിലുണ്ട്. പക്ഷെ ഞാൻ ഇപ്പോൾ വളരെ വ്യത്യസ്തമായൊരു ജീവിതമാണ് ജീവിക്കുന്നത്.

നല്ലൊരു കഥ വന്നാൽ അഭിനയിക്കും. ഇപ്പോൾ എനിക്കുള്ള ജീവിതം ഞാൻ ആസ്വദിക്കുന്നുണ്ട്. അത്രത്തോളം വ്യത്യസ്തമായ കഥയും കഥാപാത്രവും ലഭിച്ചാൽ മാത്രമെ ഞാൻ ഇനി തമിഴിൽ സിനിമ ചെയ്യൂ സമീറ പറഞ്ഞു. ഏഴ് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഏഴും സൂപ്പര്‍ഹിറ്റുകള്‍. ഇതില്‍ മുന്‍ദിനം പാര്‍ത്തേനെ എന്ന ഗാനം നായകന്റെ അച്ഛൻ കൃഷ്ണന്റെയും അമ്മ മാലിനിയുടെയും പ്രണയഗാനമാണ്.

മേഘ്‌നയും സൂര്യയും കടന്നുവരുന്ന നെഞ്ചുക്കുള്‍ പെയ്തിടും എന്ന ഗാനം എവര്‍ഗ്രീന്‍ ഹിറ്റായാണ് കണക്കാക്കപ്പെടുന്നു. മേഘ്നയുടെ മരണശേഷമുള്ള സൂര്യയുടെ മനസ് പറയുന്ന ദുഖഗാനമാണ് അവ എന്ന എന്ന ​ഗാനം. സൂര്യ-പ്രിയ പ്രണയം കാണിക്കുന്ന അനല്‍മേലേ എന്ന ഗാനവും ഹിറ്റാണ്.

Read more about: sameera reddy suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X