മനസിലുണ്ടായിരുന്നത് ലാറ ദത്തയെ പോലൊരു പെൺകുട്ടി, പ്രപ്പോസ് ചെയ്തതോടെ ​ദേഷ്യം കരച്ചിലായി; സമീറയും അക്ഷയിയും!

തെന്നിന്ത്യൻ പ്രേക്ഷകരോട് സമീറ റെഡ്ഡിയെ കുറിച്ച് സംസാരിക്കാൻ മുഖവുരകളുടെ ആവശ്യമില്ല. വാരണമായിരം അടക്കമുള്ള സിനിമകളിലൂടെ ഒരു സമയത്ത് ചെറുപ്പക്കാരുടെ എല്ലാം ക്രഷായിരുന്നു താരം. സൗന്ദര്യവും കഴിവും ഒരുപോലെ ഒത്തിണങ്ങിയ നടി. സൂര്യ അടക്കം സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും സിനിമകൾ ചെയ്തു. വെറും പതിനൊന്ന് വർഷം മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു സമീറയുടെ സിനിമാ ജീവിതം. കുടുംബവും കുട്ടികളുമായതോടെയാണ് നടി അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.

പെണ്ണ് ബൈക്ക് ഓടിക്കുന്നത് കണ്ട് അതിശയം, പുരുഷ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴാണ് സ്ത്രീക്ക് കംഫർട്ടബിൾ!
പെണ്ണ് ബൈക്ക് ഓടിക്കുന്നത് കണ്ട് അതിശയം, പുരുഷ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴാണ് സ്ത്രീക്ക് കംഫർട്ടബിൾ!

2014ൽ ആയിരുന്നു സമീറ റെഡ്ഡിയുടെ വിവാഹം. സംരംഭകനായ അക്ഷയ് വർധെയാണ് നടിയെ വിവാഹം ചെയ്തത്. ഹാൻസ്, നൈറ എന്നീ രണ്ട് മക്കളോടൊപ്പം ഗോവയിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സമീറ ഡിജിറ്റൽ ക്രിയേറ്ററായി സജീവമാണ്.

Sameera Reddy

മാതൃത്വം, ബോഡി പോസിറ്റിവിറ്റി, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ സമീറ പലപ്പോഴും സംസാരിക്കുകയും പല വീട്ടമ്മമാർക്കും പ്രചോദനമാകുന്ന തരത്തിൽ വീഡിയോ ചെയ്ത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അക്ഷയ് വർധെ തന്റെ കസ്റ്റം മോട്ടോർസൈക്കിൾ ബിസിനസിൽ സജീവമാണ്.

അടുത്തിടെ ഇരുവരും ചേർന്ന് നൽകിയൊരു അഭിമുഖത്തിൽ ആദ്യ കണ്ടുമുട്ടലിനെ കുറിച്ചും ഡേറ്റിങ് കാലഘട്ടത്തെ കുറിച്ചും വൈകാരികമായി മാറിയ പ്രപ്പോസലിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. ആ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഡേറ്റിങ് തുടങ്ങി ഒരു ഘട്ടത്തിൽ എത്തിയപ്പോൾ അക്ഷയിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വരെ തനിക്ക് തോന്നൽ വന്നിരുന്നുവെന്നും സമീറ പറയുന്നു. തേസ് സിനിമയുടെ പ്രമോഷൻ സമയത്താണ് സമീറ ആദ്യമായി അക്ഷയിയെ കണ്ടത്.

ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍
ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍

ഒരു നടിയുമായി ചേർന്ന് പ്രൊമോഷൻ ചെയ്യണമെന്ന് എന്റെ കമ്പനി പറഞ്ഞപ്പോൾ ലാറ ദത്തയെപ്പോലെയുള്ള ഒരാളെയായിരിക്കും കാണാൻ പോകുന്നതെന്നാണ് ഞാൻ കരുതിയത് അക്ഷയ് പറഞ്ഞ് തുടങ്ങി. പക്ഷെ പകരം സമീറയെത്തിയപ്പോൾ അവരെ ശ്രദ്ധിക്കാൻ ഞാൻ കൂട്ടാക്കിയില്ല. എന്റെ ബൈക്കിന്റെ കാര്യത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചു അക്ഷയ് പറഞ്ഞു. എന്നാൽ അക്ഷയ്‌യെ കണ്ട നിമിഷം തന്നെ എനിയ്ക്ക് ഇഷ്ടം തോന്നി.

ഒരു കൗമാരക്കാരിയെപ്പോലെ അക്ഷയ്‌യെ ആകർഷിക്കാൻ ‍ഞാൻ ശ്രമിച്ചുവെന്ന് സമീറയും പറയുന്നു. സമീറ തന്നെയാണ് ആ​ദ്യം നമ്പർ കൈമാറിയതും. അതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. ബോളിവുഡിലെ എന്റെ സുഹൃത്തുക്കൾക്ക് ബൈക്കുകൾ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാൻ തന്നെയാണ് അക്ഷയ്‌ക്ക് എന്റെ ഫോൺ നമ്പർ നൽകിയത്.

Sameera Reddy

അവിടെ നിന്നാണ് പ്രണയം ആരംഭിക്കുന്നത്. മൂന്ന് വർഷമായി ഞങ്ങൾ പ്രണയിക്കുകയാണ് 2013ൽ എന്റെ ജന്മദിനത്തിന് തൊട്ടുമുമ്പ് അക്ഷയ് ഒന്നും പ്ലാൻ ചെയ്യാത്തതിൽ ഞാൻ ദേഷ്യത്തിലായിരുന്നു. എനിക്ക് 36 വയസായി. ഇയാൾക്ക് ഗൗരവമായ ഉദ്ദേശ്യമൊന്നുമില്ലെങ്കിൽ ഞാൻ ഈ ബന്ധം അവസാനിപ്പിക്കും എന്ന് പോലും ഞാൻ കരുതി.

എന്നാൽ എല്ലാം അവസാനിപ്പിച്ച് പോകാൻ ഇരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് കുടുംബാംഗങ്ങളോടൊപ്പം അക്ഷയ് എത്തി പ്രപ്പോസ് ചെയ്തു. ഒരു ബലൂണിൽ കെട്ടിയ മോതിരവുമായി വന്ന് വിവാഹാഭ്യർത്ഥന നടത്തി. ആ നിമിഷം ദേഷ്യം മാറി ഞാൻ കരഞ്ഞുപോയി സമീറ ഓർത്തെടുത്തു. ശേഷം 2014 ജനുവരിയിൽ വീട്ടിന്റെ ടെറസിന് മുകളിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ ലളിതമായ ചടങ്ങിൽ ഇരുവരും വിവാഹിതരായി.

കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?
കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?

സമീറയെപ്പോലെ തന്നെ അക്ഷയിയുടെ അമ്മയും താരത്തിന്റെ പ്രേക്ഷകർക്ക് സുപരിചിതയാണ്. അമ്മായിയമ്മ-മരുമകൾ വൈബ് ഇരുവർക്കും ഇടയിൽ അത്രയും മനോഹരമാണ്. സമീറയുടെ എല്ലാ ആ​ഗ്രഹങ്ങൾക്കും പിന്തുണയാണ് അമ്മായിയമ്മ. ഇരുവരും ഒരുമിച്ച് ചെയ്യുന്ന റീലുകൾ അതിവേ​ഗത്തിൽ വൈറലായി മാറാറുമുണ്ട്.

More from Filmibeat

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X