ആ മൂന്ന് പേരെ വിജയ് കൈവിടില്ലെന്ന് പ്രതീക്ഷിക്കുന്നു, ആ രം​ഗം വേദനിപ്പിച്ചു; അഭ്യർത്ഥനയുമായി സമുദ്രക്കനി!

വിജയ് സർക്കാർ തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് ആഴ്ചകൾ‌ പിന്നിടുന്നു. പ്രകടന പത്രികയിലെ വാ​ഗ്ദാനങ്ങൾ എല്ലാം പാലിക്കപ്പെട്ട് തുടങ്ങി. പുതിയ മാറ്റങ്ങളും ടിവികെ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളും തമിഴ്നാട് മക്കൾക്ക് സമാധാനപരമായ ജീവിതം നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല എംഎൽഎമാരും സദാസമയവും കർമ നിരതമാണ്.

ചതിച്ചില്ലല്ലോ കെട്ടിയില്ലേ, ഒന്നിച്ചത് മുതലെടുക്കാൻ ആയിരുന്നില്ല; ഇന്റസ്ട്രിയിൽ നിന്നും ആരും വന്നില്ലേ?
ചതിച്ചില്ലല്ലോ കെട്ടിയില്ലേ, ഒന്നിച്ചത് മുതലെടുക്കാൻ ആയിരുന്നില്ല; ഇന്റസ്ട്രിയിൽ നിന്നും ആരും വന്നില്ലേ?

ഹിറ്റ് സിനിമകളും ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകളും മാത്രം സൃഷ്ടിച്ച് പരിചയമുള്ള വിജയ് ഭരണാധികാരി എന്ന നിലയിലും പുതു ചരിത്രം വരും വർഷങ്ങളിൽ സൃഷ്ടിക്കുമെന്നാണ് അഭിപ്രായങ്ങൾ. വിജയ് എന്ന മുഖ്യമന്ത്രിക്ക് കേരളത്തിൽ പോലും ആരാധകരുണ്ടെന്നതാണ് മറ്റൊരു വസ്തുത. അതേസമയം അദ്ദേഹത്തിന്റെ വ്യക്തി ജീവിതം ഇപ്പോഴും വിവാദങ്ങളിൽ മുങ്ങിയാാണ് നിൽപ്പ്.

Samuthirakani Vijay Sangeetha

പ്രധാന കാരണം സം​ഗീതയുമായുള്ള വേർപിരിയലും തൃഷയുമായുള്ള അടുപ്പവുമാണ്. ഇനി വിജയിയുമൊത്തുള്ള ​ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നതിനാലാണ് സം​ഗീത വിവാഹമോചന ഹ​ർജി സമർപ്പിച്ചത്. കേസ് കോടതിയുടെ പരി​ഗണനയിലാണ്. ജൂണിലാണ് തുടർനടപടികൾ ഉണ്ടാവുക. ഭൂരിഭാ​ഗം ജനങ്ങൾക്കും സം​ഗീതയും വിജയിയും ഒത്തുതീർപ്പിലെത്തണമെന്ന് തന്നെയാണ് ആ​ഗ്രഹം.

നടൻ സമുദ്രക്കനിയും അത് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. ഒരു പൊതുവേദിയിൽ തന്റെ ആ​ഗ്രഹം സമുദ്രക്കനി പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സം​ഗീതയും മക്കളും പങ്കെടുക്കാതിരുന്നത് തന്നെ വേദനിപ്പിച്ചുവെന്ന് സമുദ്രക്കനി പറയുന്നു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആ മുന്‍ നിരയിലെ സീറ്റില്‍ മൂന്ന് പേര്‍ മിസ്സിങ് ആയിരുന്നു.

സിന്ധു കൃഷ്ണയ്ക്കും വ്യൂസ് കുറയുന്നു, വിവാദങ്ങളിൽ മൗനം; ധെെര്യത്തിന് പിന്നിൽ അഹാനയുടെ വിവാഹമോ?
സിന്ധു കൃഷ്ണയ്ക്കും വ്യൂസ് കുറയുന്നു, വിവാദങ്ങളിൽ മൗനം; ധെെര്യത്തിന് പിന്നിൽ അഹാനയുടെ വിവാഹമോ?

അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്തെന്നാല്‍ നിങ്ങളെ വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് പോലും കൈ കൊടുത്ത് മുന്നോട്ട് വന്ന ആളാണ് നിങ്ങള്‍. അവരുടെ തോളില്‍ കൈയിട്ട് സഹയാത്രികരെ പോലെ ചേര്‍ത്ത് പിടിച്ചു. എല്ലാവരോടും സ്‌നേഹം കാണിച്ച താങ്കള്‍ ആ മൂന്ന് പേരെ കൈവിട്ട് കളയില്ലെന്ന് പ്രതീക്ഷിക്കുന്നു. അത് എന്റെ വിശ്വാസമാണ് തലൈവാ.

ഒരുപാട് ചെറുപ്പക്കാര്‍ നിങ്ങളെ പിന്തുടർന്ന് വന്നുകൊണ്ടിരിയ്ക്കുകയാണ്. അവരെല്ലാവര്‍ക്കും കുടുംബത്തോടും കുടുംബ ജീവിതത്തോടും തന്റെ മക്കളോടും ആത്മബന്ധവും അടുപ്പവും വേണം. അത് നിങ്ങളിലൂടെ ഉണ്ടാക്കി എടുക്കണം എന്നാണ് സമുദ്രക്കനി പറഞ്ഞത്. വീഡിയോ വൈറലായതോടെ കമന്റുകളും കുമിഞ്ഞ് കൂടി. നടന്റെ അതേ ആ​ഗ്രഹമാണ് പ്രേക്ഷകർക്കും എന്നാണ് കമന്റ് ബോക്സ് പരിശോധിച്ചപ്പോൾ മനസിലായത്.

Samuthirakani Vijay Sangeetha

എത്രയൊക്കെ ആയാലും അദ്ദേഹം പറഞ്ഞതില്‍ ഒരു സത്യമുണ്ട്. ഈ ഒരു കാര്യത്തില്‍ മാത്രമാണ് ഞങ്ങള്‍ക്കെല്ലാം നിരാശയെന്നാണ് ആരാധകർ കുറിച്ചത്. സം​ഗീതയും മക്കളും വന്നില്ലെങ്കിലും ചടങ്ങിന്റെ പ്രധാന ആകർഷണമായി തൃഷ എത്തിയിരുന്നു. വിജയിയുടെ മാതാപിതാക്കളോട് സ്നേഹാന്വേഷണങ്ങൾ നടത്തുന്ന നടിയുടെ വീ‍ഡിയോ വൈറലായിരുന്നു.

വിജയ്-തൃഷ ബന്ധത്തെ കുറിച്ച് മുമ്പും സമുദ്രക്കനി സംസാരിച്ചിട്ടുണ്ട്. അന്ന് അത് വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. മാർച്ചിൽ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്ത സംഭവത്തെ കുറിച്ചാണ് അന്ന് സമുദ്രക്കനി സംസാരിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങൾ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കേണ്ടതാണെന്നും എന്തിനാണ് ഇത് പരസ്യമായി പ്രദർശിപ്പിക്കുന്നതെന്നും സമുദ്രക്കനി ചോദിച്ചിരുന്നു.

അച്ഛനെ മനസിൽ നിന്ന് കളഞ്ഞെങ്കിലും ഒരേ രക്തമല്ലേ...; ഒന്നും സംഭവിക്കാത്തത് പോലെ വിജയുടെ മകൻ
അച്ഛനെ മനസിൽ നിന്ന് കളഞ്ഞെങ്കിലും ഒരേ രക്തമല്ലേ...; ഒന്നും സംഭവിക്കാത്തത് പോലെ വിജയുടെ മകൻ

സംവിധായകൻ ബാലയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടിക്കാർ പോലും ഇതിനോട് യോജിക്കുന്നില്ലെന്നും സമുദ്രക്കനി പറഞ്ഞിരുന്നു ഇതാണ് പിന്നീട് വലിയ രീതിയിൽ വൈറലായത്. തന്റെ മനോവിഷമമാണ് അവിടെ പങ്കുവെച്ചതെന്നാണ് പിന്നീട് സമുദ്രക്കനി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. വിജയിയെ സ്നേഹിക്കുന്നവരിൽ ഭൂരിഭാ​ഗം പേർക്കും തൃഷയുടെ കാര്യത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. നടന്റെ മക്കൾ രണ്ടുപേരും സം​ഗീതയ്ക്കൊപ്പമാണ്.

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X