ഇത് നടക്കില്ല, വീട്ടിലിരിക്കൂയെന്ന് ബിജുവേട്ടൻ, വിവാഹ ശേഷം അഭിനയിക്കാൻ പോയപ്പോൾ നടന്നത്: സംയുക്ത വർമ

അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് നടി സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷമാണ് സിനിമാ രം​ഗത്ത് നിന്നും സംയുക്ത മാറി നിന്നത്. കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു ഈ തീരുമാനം. കരിയറിലെ തുടക്ക കാലത്തും പിന്നീടും ബിജു മേനോൻ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് സംയുക്ത വർമയിപ്പോൾ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ആ നടിമാരെ വേണ്ടാത്തതിന് അവർക്ക് കാരണങ്ങൾ, അതിനാൽ പ്രിവിലേജ് ആർട്ടിസ്റ്റ് ആണെന്നതിൽ അഹങ്കരിക്കുന്നു: ഷീലു
ആ നടിമാരെ വേണ്ടാത്തതിന് അവർക്ക് കാരണങ്ങൾ, അതിനാൽ പ്രിവിലേജ് ആർട്ടിസ്റ്റ് ആണെന്നതിൽ അഹങ്കരിക്കുന്നു: ഷീലു

ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ ചില സീനുകൾ വന്നാൽ ഇതെനിക്ക് ചെയ്യാൻ പറ്റില്ല എന്ന് ഞാൻ പറയുമായിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പ് പോലുമില്ല. ബിജുവേട്ടൻ അങ്ങനെ പെട്ടെന്ന് ഫ്രണ്ട്സ് ആകാത്ത വ്യക്തിയാണ്. ഒരിക്കൽ ബിജുവേട്ടൻ എന്നോട് പറഞ്ഞത് സംയുക്ത, സിനിമ എന്നത് വലിയൊരു ഇൻ‍ഡസ്ട്രിയാണ്. ഇത്രയും ആളുകൾ സംയുക്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്, ഇത്രയും ആൾക്കാർ മഴ നനഞ്ഞാണ് നിൽക്കുന്നത്, ഞാനും മഴ നനഞ്ഞാണ് നിൽക്കുന്നത്. അതിനി‌ടയിൽ എനിക്ക് മഴ നനയാൻ പറ്റില്ല, ഈ വേഷം ഇടാൻ പറ്റില്ല എന്ന് പറയുമ്പോൾ എനിക്ക് വളരെ ചീപ്പായി തോന്നുന്നു എന്ന് ബിജുവേട്ടൻ പറഞ്ഞു.

Samyuktha Varma

ഇതൊരു പ്രൊഫഷനാണ്. ഇതിലേക്ക് വരുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ ഈ പ്രൊഫഷൻ ചെയ്യണം. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരുന്നോളൂ എന്നും പറഞ്ഞു. അത് കഴിഞ്ഞ് മകൻ ദക്ഷ് പിറന്ന ശേഷം ഒരു പരസ്യത്തിൽ അഭിനയിക്കാൻ പോയി. ചെന്നപ്പോൾ തൊട്ട് ഞാൻ കരയാൻ തുടങ്ങി. ദക്ഷിനെ കാണണം എന്ന് പറഞ്ഞ്. ചിന്നൂ, ഇത് നടക്കില്ല, മോനെ കാണണം, വീട്ടിൽ പോകണം എന്നാണെങ്കിൽ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ വീട്ടിൽ ഇരിക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുക എന്ന് ബിജുവേട്ടൻ പറഞ്ഞു.

വളരെ മോശമായ കാര്യം! മാറ്റാന്‍ ശ്രമിക്കുകയാണ്! തന്റെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് മഞ്ജു
വളരെ മോശമായ കാര്യം! മാറ്റാന്‍ ശ്രമിക്കുകയാണ്! തന്റെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് മഞ്ജു

ബിജുവേട്ടൻ വളരെ പ്രൊഫഷണലായ ആളാണ്. അതെനിക്ക് മനസിൽ ഫീൽ ചെയ്ത കാര്യമാണ്. കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ ചെയ്യാറില്ല. നന്നായിട്ട് നോക്കിയിട്ട് മതി, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് എപ്പോഴും പറയും. പ്രൊഫഷനും കുടുംബവും സ്ത്രീകൾ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കാര്യമാണ്. എന്റെ കല്യാണത്തിന് മുമ്പേ ഞാനത് പറഞ്ഞിട്ടുണ്ട്.

പക്ഷെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അതാണ്. സ്ത്രീകൾക്ക് കൂടുതൽ ആത്മാർത്ഥത കാണിക്കാനുള്ള ത്വര ഉണ്ട്. ജോലിക്ക് പോകുമ്പോഴും തിരിച്ച് വീട്ടിൽ വന്നാലും എല്ലാ ഉത്തരവാദിത്വങ്ങളും നമ്മൾ തന്നെ എടുക്കും. സഹായിക്കാൻ ആൾക്കാരുണ്ടെങ്കിലും നമുക്കൊരു ത്വര വരും. നമ്മൾ തന്നെ ചെയ്യാനുള്ള ചിന്ത. അതെനിക്ക് നല്ലത് പോലെയുണ്ട്. ഒന്നുകിൽ പ്രൊഫഷൻ അല്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ എന്ന് ആദ്യമേ താൻ തീരുമാനിച്ചിരുന്നെന്നും സംയുക്ത വർമ പറഞ്ഞു.

ഈ വ്യക്തി എന്റെ ജീവിത പങ്കാളിയാകുമെന്ന് കുറേക്കാലത്തേക്ക് ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷെ മെെസൂർ എന്ന സ്ഥലത്തിനോട് എനിക്ക് ബന്ധമുണ്ട്. എന്റെ അച്ഛനും അമ്മയും അവിടെയായിരുന്നു. അഞ്ച് വയസ് വരെ ഞാൻ മെെസൂരാണ് പഠിച്ചത്. ചോറൂണും നട കിടത്തലും ചാമുണ്ഡേശ്വരി ദേവിയുടെ അടുത്തായിരുന്നു. പിന്നെ ഒരുപാട് വർഷം കഴിഞ്ഞ് ഞാൻ സിനിമ ചെയ്തതും എന്റെ ജീവിത പങ്കാളിയെ കണ്ടതും മെെസൂരിലാണ്. അതിനാൽ ആ സ്ഥലത്തോട് പ്രത്യേക കണക്ഷനുണ്ടെന്നും സംയുക്ത വർമ പറയുന്നു.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X