ഞങ്ങൾ കണ്ടതാണല്ലോ എന്താണ് മറയ്ക്കാനെന്ന്! നാളെ അള്ളാഹു പറഞ്ഞാൽ ആദ്യം പാട്ട് കേൾക്കുക ഞാൻ: സന ഖാൻ

സിനിമാ രം​ഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുന്ന മുൻന‌ടി സന ഖാൻ ഇന്ന് മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുകയാണ്. ഇസ്ലാം മതവിശ്വാസിയായ തനിക്ക് അഭിനയ രം​ഗത്ത് തുടരാൻ താൽ‌പര്യമില്ലെന്നും ഒരിക്കലും തിരിച്ച് വരില്ലെന്നും സന ഖാൻ വ്യക്തമാക്കിയതാണ്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സന ഖാൻ ഇന്ന്. മാനസികമായി തകർന്ന നാളുകളിലാണ് സന മതവിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുന്നത്.

വോട്ടെണ്ണൽ ദിനം തൃഷയുടെ പിറന്നാൾ, വിജയുടെ സമ്മാനം തമിഴ്നാട് തന്നെ? സിനിമയേക്കാൾ നാടകീയത
വോട്ടെണ്ണൽ ദിനം തൃഷയുടെ പിറന്നാൾ, വിജയുടെ സമ്മാനം തമിഴ്നാട് തന്നെ? സിനിമയേക്കാൾ നാടകീയത

തന്റെ ജീവിതത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ ഹിജാബ് ധരിക്കാൻ തീരുമാനിച്ചപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാഷാ അള്ളാ എന്ന് പറഞ്ഞവരുണ്ട്. എന്നാൽ ചിലർ ഞങ്ങൾ കണ്ടതാണല്ലോ ഇനി എന്താണ് മറയ്ക്കാൻ എന്ന് ചോദിച്ചു. എന്താണവർ അർത്ഥമാക്കുന്നത്? നാളെ ചിലപ്പോൾ ഞാൻ മുഖം പൂർണമായും മറച്ചേക്കും. അതൊരു ജേർണിയാണ്. അള്ളാഹുവിന്റെ സഹായത്തോടെ അത് നടക്കും. കഠിനമാണ് ഈ തീരുമാനം. പക്ഷെ അള്ളാഹുവിനെ അനുസരിക്കുക. അതാണ് താൻ ചെയ്തതെന്നും സന ഖാൻ പറയുന്നു.

Sana Khan

അള്ളാഹു നിങ്ങളുടെ കഴിഞ്ഞ കാലം നോക്കി ജ‍ഡ്ജ് ചെയ്യില്ല. ഇപ്പോൾ നിങ്ങളെന്താണെന്നും ഭാവിയിൽ എങ്ങനെയായിരിക്കണമെന്നും എങ്ങനെ മരിക്കുമെന്നും നോക്കിയാണ്. എനിക്ക് ഇങ്ങനെ മരിക്കണം. എന്തിനാണ് എപ്പോഴും ഹിജാബിനെക്കുറിച്ച് സംസാരിച്ച് അതൊരു വിവാ​ദമാക്കുന്നതെന്ന് പലരും ചോദിക്കും. ഹിജാബ് വലിയ വിഷയമായിരുന്നില്ലെങ്കിൽ ഖുർ ആനിൽ പരാമർശിക്കില്ലായിരുന്നു. അഭിപ്രായങ്ങൾ നോക്കുന്നയാളല്ല താനെന്നും സന ഖാൻ പറയുന്നു.

നീ എന്ത് നേടിയിട്ടാണ് ഇങ്ങനെ? രഘുവരന്റെ ചോദ്യം കേട്ട് സൂര്യ അമ്പരന്നു; അതോടെ നടന് വന്ന മാറ്റം
നീ എന്ത് നേടിയിട്ടാണ് ഇങ്ങനെ? രഘുവരന്റെ ചോദ്യം കേട്ട് സൂര്യ അമ്പരന്നു; അതോടെ നടന് വന്ന മാറ്റം

ഞാൻ ഒരുപാട് മ്യൂസിക്ക് കേൾക്കുമായിരുന്നു. പക്ഷെ ഞാൻ ജീവിതം മാറ്റാൻ തീരുമാനിച്ച സമയത്ത് വീട്ടിൽ നിന്നും ടിവി മാറ്റി. സിനിമകൾ കാണാറില്ല. എന്തെങ്കിലും റീലിൽ വന്നാൽ മ്യൂട്ട് ചെയ്ത് സ്ക്രോൾ ചെയ്യും. ഇതൊരു സ്ട്ര​ഗിൾ ആണ്. നാളെ ഇതെല്ലാം കാണുന്നതും കേൾക്കുന്നതും കുഴപ്പമില്ലെന്ന് അള്ളാഹു പറഞ്ഞാൽ ഞാനായിരിക്കും ആദ്യം കേൾക്കുക. നാളെ അള്ളാഹു സ്ത്രീകൾ തല മറയ്ക്കേണ്ടെന്ന് പറഞ്ഞാൽ ഹിജാബ് ഞാൻ ഉപേക്ഷിക്കും. അള്ളാഹു പറഞ്ഞത് കൊണ്ടാണ് താൻ അനുസരിക്കുന്നതെന്നും സന ഖാൻ പറയുന്നു.

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X