അപമാനത്തിന് പ്രതികാരം ചെയ്യാൻ സംഗീതയക്ക് മുന്നിലുള്ള വഴി; വിവരം പുറത്ത് വന്നാൽ വിജയ് വിയർക്കും? വാദങ്ങളിങ്ങനെ
വിജയും തൃഷയും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് ഏറെക്കാലമായെന്നാണ് സിനിമാ ലോകത്തെ സംസാരം. താരജോഡികളെ ആഘോഷിക്കുന്നവർക്ക് പോലും ഉള്ളിലുള്ള ചോദ്യം ഇപ്പോഴും നിയമപരമായി വിജയുടെ ഭാര്യയായ സംഗീതയെക്കുറിച്ചാണ്. ഡിവോഴ്സിന് ശേഷം തൃഷയ്ക്കൊപ്പം പൊതുവിടങ്ങളിലെത്തുന്നതല്ലേ മാന്യത എന്ന ചോദ്യങ്ങൾ വരുന്നുണ്ട്. പ്രത്യേകിച്ചും വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയാണ്. ഒരു ജനതയെ നയിക്കുന്ന വിജയ്ക്ക് ചില സാമൂഹിക ഉത്തരവാദിത്വങ്ങളുണ്ടെന്നാണ് വിമർശകർ ഉന്നയിക്കുന്ന വാദം.
അതേസമയം ഇതെല്ലാം വിജയുടെ സ്വകാര്യ ജീവിതമല്ലേ എന്ന വാദം പറയുന്നവരുമുണ്ട്. സംഗീതയുടെ ഡിവോഴ്സ് പെറ്റീഷൻ ചൂണ്ടിക്കാട്ടിയാണ് വിജയ്ക്കും തൃഷയ്ക്കും നേരെ വ്യാപക വിമർശനങ്ങൾ വരുന്നത്. സംഗീതയ്ക്ക് ഇപ്പോഴുണ്ടാകുന്ന മാനഹാനിക്ക് അർഹമായ മറുപടി ഇരുവർക്കും നൽകേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളുണ്ട്. സംഗീതയ്ക്ക് പ്രതികാരത്തിനുള്ള വഴിയും ചിലർ ഉപദേശിക്കുന്നു. കോടതി നടപടികൾ പരസ്യമാക്കുക എന്നതാണ് ഇതിലൊന്ന്.

സംഗീത നേരിട്ട വഞ്ചനയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത് ഒരുപക്ഷെ വിജയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചേക്കും. രമ്യമായുള്ള വേർപിരിയൽ അല്ലാത്തതിനാൽ കോടതി നടപടികൾ തീരാൻ വർഷങ്ങൾ എടുത്തേക്കും. ജീവനാംശത്തിൽ തർക്കങ്ങൾ തുടരുന്നു. സംഗീത യുകെ സിറ്റിസൺ കൂടി ആയതിനാൽ കാര്യങ്ങൾ കുറേക്കൂടി സങ്കീർണമാണ്. കോടതി നടപടികൾ പരസ്യമായാൽ വിജയ്ക്കെതിരെ ഇത് രാഷ്ട്രീയ ആയുധം വരെയാകും. വിജയ്ക്കെതിരെയുള്ള തെളിവുകൾ പുറത്ത് വരും. നാണക്കേട് ഭയന്ന് സംഗീത ആവശ്യപ്പെടുന്ന ജീവനാശം നൽകാൻ വിജയ് തയ്യാറാകേണ്ടി വരും എന്നാണ് ഒരു വാദം.
മികച്ച ലോയറെ സംഗീത കൊണ്ട് വരണമെന്നും ഉപദേശങ്ങളുണ്ട്. എന്നാൽ ഇതിന് തടസങ്ങളുണ്ട്. വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. അത്രയും പ്രബലനെതിരെ ശക്തനായ വക്കീലിനെ എത്തിക്കുക ശ്രമകരമാണ്. അതേസമയം സംഗീതയും കുടുംബവും പണവും സ്വാധീനവും ഉള്ളവരാണ്. മാത്രമല്ല കോടതി നടപടികൾ പരസ്യമാക്കണമെന്ന ഒരു പക്ഷത്തിന്റെ മാത്രം ആവശ്യം അംഗീകരിക്കപ്പെടില്ല.
മറ്റൊരു ഉപദേശം തന്റെ ജീവിതത്തെക്കുറിച്ച് സംഗീത ഒരു പുസ്തകം എഴുതുക എന്നതാണ്. പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വിജയ്ക്കും തൃഷയ്ക്കും വലിയ തലവേദനയാകും. അതേസമയം ഇതിന് സംഗീത തയ്യാറല്ല. അർഹമായ ജീവനാംശം നൽകി വിവാഹമോചനം അനുവദിക്കുക എന്നതാണ് സംഗീതയുടെ ആവശ്യം. നീലാങ്കരയിലെ വീട് തനിക്ക് വേണമെന്നും സംഗീത ആവശ്യപ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള വിജയ് എന്തുകൊണ് സംഗീത ആവശ്യപ്പെടുന്ന ജീവനാംശം നൽകുന്നില്ല എന്നാണ് പലരുടെയും ചോദ്യം.
രണ്ട് പതിറ്റാണ്ടിലേറെയായി വിജയുടെ ഭാര്യയാണ് സംഗീത. രണ്ട് മക്കൾ. ഇവർ രണ്ട് പേരും സംഗീതയ്ക്കൊപ്പം. വഞ്ചന എന്ന സംഗീതയുടെ ആരോപണം. ഇവയെല്ലാം മുൻനിർത്തി അർഹമായ ജീവനാംശം സംഗീതയ്ക്ക് നൽകാൻ കോടതി ആവശ്യപ്പെടുമെന്നാണ് സംഗീതയെ അനുകൂലിക്കുന്നവരുടെ വിശ്വാസം. അതേസമയം വിവാഹമോചനം നീട്ടിക്കൊണ്ട് പോകുന്തോറും വിജയ്-തൃഷ വിവാഹം നീളില്ലേയെന്നും ചോദ്യങ്ങൾ വരുന്നു. എന്നാൽ താരവിവാഹം ഉണ്ടാകുമെന്ന് ഇതുവരെ അടുത്ത വൃത്തങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. സിനിമകളുടെ തിരക്കിലാണ് തൃഷ. കറുപ്പ് ആണ് തൃഷയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications
