അമ്മയോടാണ് ആദ്യം പറഞ്ഞത്! ചാരുലതയെ കൂടെക്കൂട്ടിയത് 24ാം വയസില്‍! പ്രണയ വിവാഹത്തെക്കുറിച്ച് സഞ്ജു സാംസണ്‍
ട്വന്റി ട്വന്റി ലോകകപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സഞ്ജു സാംസണായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നിര്‍ണായക പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. തന്റെ പാഷന്‍ മനസിലാക്കി കൂടെ നിന്ന് പിന്തുണച്ച ഭാര്യ ചാരുലതയ്ക്ക് നന്ദി പറഞ്ഞുള്ള സഞ്ജുവിന്റെ കുറിപ്പ് വൈറലായിരുന്നു. പുറമെയുള്ളവര്‍ എന്നെ എങ്ങനെ വിലയിരുത്തിയാലും, റിയല്‍ ക്യാരക്ടര്‍ മനസിലാക്കി കൂടെ നിന്നതിനും, പൊരുതി മുന്നേറാന്‍ പ്രേരിപ്പിച്ചതിനും നന്ദിയെന്നായിരുന്നു സഞ്ജു കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെ നില്‍ക്കുന്ന ചാരുവിനെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം വാചാലനാവാറുണ്ട് അദ്ദേഹം.
വിവാഹ ശേഷമാണ് ജീവിതം കൂടുതല്‍ ആസ്വദിച്ച് തുടങ്ങിയതെന്ന് നേരത്തെ സഞ്ജു തുറന്ന് പറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു സഞ്ജുവും ചാരുലതയും വിവാഹിതരായത്. 24ാം വയസിലായിരുന്നു അത്. ഇത്ര നേരത്തെ വിവാഹം എന്ന ചോദ്യം ഒത്തിരി പ്രാവശ്യം നേരിട്ടിട്ടുണ്ട് സഞ്ജു. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറഞ്ഞുള്ള സഞ്ജുവിന്റെയും ചാരുലതയുടെയും വീഡിയോകളും, പോസ്റ്റുകളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സഞ്ജുവിന് സഞ്ജുവിന്റേതായ രീതിയുണ്ട്. പിണങ്ങിയാല്‍ എനിക്ക് പെട്ടെന്ന് തീര്‍ക്കണം. അതുകൊണ്ട് ഞാന്‍ ഇനീഷ്യേറ്റീവ് എടുക്കുമെന്നായിരുന്നു ചാരുലത പറഞ്ഞത്. പ്രണയം മുന്നേറുന്ന സമയത്ത് തന്നെ മാര്യേജ് പ്ലാനുണ്ടായിരുന്നു. അധികം വൈകാതെ കല്യാണം എന്നായിരുന്നു തീരുമാനം.

സഞ്ജു കളിക്കാന്‍ പോവുന്നത് കൊണ്ട് ഒന്നിച്ച് സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ല. അതുകൊണ്ട് കുറേ മിസ്അണ്ടര്‍സ്റ്റാന്‍ഡിംഗുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ വിവാഹിതരായേക്കാം എന്ന് തീരുമാനിച്ചത്. പ്രായം ഞങ്ങള്‍ക്ക് പ്രശ്‌നമായിരുന്നില്ല. ഇത്ര വയസിലേ കല്യാണം കഴിക്കൂ എന്ന പ്ലാനൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു ചാരുലത പറഞ്ഞത്. ഇരുവരും ഒന്നിച്ച് പങ്കെടുത്ത ജെബി ജംഗ്ക്ഷന്‍ വീഡിയോയും കഴിഞ്ഞ ദിവസം മുതല്‍ വൈറലായിരുന്നു.13ാം വയസ് മുതല്‍ കളിക്കാന്‍ പോവുന്നതാണ്. പുറത്തൊക്കെയാണ് പോവുന്നത്. ടീം മാറുമ്പോഴും കൂട്ടുകാര്‍ മാറത്തില്ല. ഒറ്റപ്പെടല്‍ അനുഭവിക്കാറുണ്ട്. ആരും കൂടെയില്ലെന്നൊക്കെ തോന്നാറുണ്ട്. അച്ചീവ് ചെയ്യാനുള്ളത് ഒന്നിച്ച് എന്നായിരുന്നു തീരുമാനിച്ചത്. സപ്പോര്‍ട്ടാണ് കൂടെ വരുന്നത്. അല്ലാതെ തലവേദനയല്ലല്ലോ. എന്റെ കരിയറിലെ കാര്യങ്ങളും നോക്കിയാണ് വിവാഹം തീരുമാനിച്ചത്.
മൂന്ന് വര്‍ഷമായപ്പോഴാണ് പ്രണയം വീട്ടില്‍ പറഞ്ഞതെന്നായിരുന്നു സഞ്ജു പറഞ്ഞത്. ചാരുവിന്റെ വീട്ടിലേക്കൊക്കെ പോവാറുണ്ട്. അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ ബന്ധം മനസിലായിക്കാണും. എന്നാല്‍ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല എന്നായിരുന്നു ചാരുലത പറഞ്ഞത്. അച്ഛനോട് എല്ലാ കാര്യങ്ങളും പറയാറുണ്ട് സഞ്ജു. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ ചാരുവിന്റെ കാര്യം പറയുന്നത്. എനിക്കൊരു ഫ്രണ്ടുണ്ടെന്നാണ് പറഞ്ഞത്. ആദ്യം ഇങ്ങനെയൊരാളുണ്ടെന്ന് പറയണമല്ലോ. അത് പറഞ്ഞു. ഫ്രണ്ടല്ലേ എന്നായിരുന്നു അച്ഛന്‍ ചോദിച്ചത്.
അമ്മയോട് ആദ്യം തന്നെ പറഞ്ഞിരുന്നു. അച്ഛനോട് എപ്പോഴാണ് പറയേണ്ടതെന്നും ചോദിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ടീവായി നില്‍ക്കുന്ന അച്ഛന്‍ ഇക്കാര്യത്തിലും മകനെ പിന്തുണയ്ക്കുകയായിരുന്നു. പുറത്തേക്ക് പോവുമ്പോള്‍ മകന്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് അറിഞ്ഞതോടെ ഇനി വിവാഹം വൈകിപ്പിക്കണ്ടെന്ന് അച്ഛനും പറഞ്ഞിരുന്നു. വിവാഹ ശേഷം എല്ലായിടത്തും ചാരു കൂടെ വരാറുണ്ട്. അധികം മിസിംഗും അനുഭവപ്പെടാറില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications















