ഭാര്യ ലേഖയോട് പരാതി പറയാൻ പേടി, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും അവർ; എംജി ശ്രീകുമാറിനെതിരെ ശാന്തിവിള
ഗായകൻ എംജി ശ്രീകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. താൻ അടുത്തിടെ ഗായകനെതിരെയുള്ള വിവരം പുറത്ത് വിട്ടതിന് പിന്നിൽ രാജീവ് കുടപ്പനക്കുന്ന് എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണെന്ന് എംജി ശ്രീകുമാർ കരുതുന്നെന്നും അത് തെറ്റാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.
പത്ത് മുപ്പത് വർഷം എംജി ശ്രീകുമാറിന് രാജീവ് കുടപ്പനക്കുന്ന് വേണമായിരുന്നു. ഇപ്പോൾ ഇരുവരും ബന്ധ ശത്രുക്കളായി. അടുത്തിടെ രാജീവിനെ ഞാൻ കണ്ടു. കണ്ടപാടേ എന്നോട് അയാൾ സങ്കടക്കെട്ട് അഴിച്ചു. എംജി ശ്രീകുമാറിനെക്കുറിച്ച് പറയാനും പറയാൻ പാടില്ലാത്തതുമായ രഹസ്യങ്ങളെല്ലാം പറഞ്ഞ് തരുന്നത് രാജീവ് ആണെന്ന് പറഞ്ഞ് എംജി ശ്രീകുമാറിന്റെ ഏതോ എർത്ത് രാജീവിനെ വിളിച്ച് ഭീഷണിപ്പെടുത്തി. അതിന് ഞാനെന്ത് വേണമെന്ന് തിരിച്ച് ഞാൻ ചോദിച്ചു.

രാജീവ് കുടപ്പനക്കുന്ന് അല്ല എംജി ശ്രീകുമാറിനെക്കുറിച്ചുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞത്. നീ ശ്രീകുമാറിന്റെ ഭാര്യ ലേഖയെ വിളിച്ച് പരാതി പറ എന്ന് ഞാൻ രാജീവിനോട് പറഞ്ഞു. പൊന്നണ്ണാ, ചേച്ചിയുടെ കെെവശം രണ്ട് തോക്കുണ്ട്. ഒന്ന് എന്നെ കാച്ചാനും ഒന്ന് ശ്രീകുമാരൻ ചേട്ടനെ കാച്ചാനുമാണ് എന്നാണ് അവർ പറയുന്നത്. അവർ വല്ലതും പറഞ്ഞാൽ പ്രവർത്തിക്കുന്ന ആളാണ് അണ്ണാ എന്ന് രാജീവ് മറുപടി നൽകി. ഇതിൽ നിന്നും രാജീവ് എത്ര പാവമാണെന്ന് മനസിലാക്കാം. ഇത് പോലുള്ള പാവങ്ങളെ വല്ലവരെയും കൊണ്ട് പേടിപ്പിക്കുന്നത് മഹാ പാപമാണ് ശ്രീകുമാറേ എന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ശാന്തിവിള ദിനേശ് ഉന്നയിച്ച ആരോപണം.
ഇക്കഴിഞ്ഞ ക്രിസ്തുമസിന് തിരുവനന്തപുരം എൽഎംഎസ് കോംബൗണ്ടിൽ ക്രിസ്തുമസ് ആഘോഷം വെച്ചു. അതിനായി ഫണ്ട് സ്വരൂപിക്കാനുള്ള കൂപ്പണുകളും ടിക്കറ്റും കൊടുത്തു. അഞ്ചോ ഏഴോ ദിവസമോ ആണ് പ്രോഗ്രാം നടത്തിയത്. ഒരു ദിവസം എംജി ശ്രീകുമാറിന്റെ ഗാനമേളയായിരുന്നു. അഞ്ച് ലക്ഷം രൂപ പ്രതിഫലമായി വേണമെന്ന് അദ്ദേഹം പറയുകയും ഒരു തർക്കവുമില്ലാതെ അവർ അഞ്ച് ലക്ഷം രൂപ പ്രതിഫലം തരാമെന്ന് ഏൽക്കുകയും ചെയ്തു. ഒരു ലക്ഷം രൂപ അഡ്വാൻസും കൊടുത്തു. പ്രോഗ്രാം ദിവസം ശ്രീകുമാർ വന്നപ്പോൾ മോശമല്ലാത്ത ആൾക്കൂട്ടമുണ്ട്.
എന്നാൽ എനിക്ക് ഒരു ലക്ഷം കൂടി വേണമെന്നായി ഗായകൻ. സംഘാടകർ സ്പോൺസറെ വിളിച്ചപ്പോൾ അയാൾ പറഞ്ഞത് ചോദിച്ച അഞ്ച് ലക്ഷം നിങ്ങൾക്ക് തന്നു, ഇനി പത്ത് പെെസ ഞാൻ തരില്ല എന്ന് അദ്ദേഹം തീർത്തും പറഞ്ഞു. ശ്രീകുമാറുമായി തർക്കമായി. ശ്രീകുമാർ പാടാതെ അഡ്വാൻസ് വാങ്ങിച്ച തുക മടക്കി കൊടുക്കാതെ തിരിച്ച് പോയി. സംഘാടകനായ ഒരു പാവം ഫാദർ വളരെ വിഷമത്തോടെ എന്നെ വിളിച്ചു.
ശ്രീകുമാർ കാണിച്ചത് ശുദ്ധ ചെറ്റത്തരമാണ്. അഡ്വാൻസ് വാങ്ങിയ ഒരു ലക്ഷമെങ്കിലും തിരിച്ച് കൊടുക്കണമെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications
















