'ആ ശാപം ഉറപ്പായും ജയറാം അനുഭവിച്ചിരിക്കാം, ഭാര്യ പാർവതി അങ്ങനെ പറയുമോ? നല്ല കാര്യങ്ങളൊന്നും പറയാനില്ല'
നടൻ ജയറാമിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ജയറാം അമിത വിനയം കാണിക്കുന്നയാളാണെന്നും എന്നാൽ അവസരവാദിയാണെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഞാൻ ഈ മഹാനടനെക്കുറിച്ച് ചുരുക്കം ചില എപ്പിസോഡുകളിൽ പറഞ്ഞ് പോയിട്ടുണ്ട് എന്നല്ലാതെ അയാളെ പറ്റി ഒരു എപ്പിസോഡ് ചെയ്യണമെന്ന് പലരും വിളിച്ച് പറഞ്ഞിട്ടും ഞാൻ ചെയ്തിട്ടില്ല. നല്ല കാര്യങ്ങളൊന്നും ജയറാമിനെക്കുറിച്ച് പറയാനില്ല. പൊളിഞ്ഞ് നിന്ന ജയറാമിനെ വെച്ച് സൂപ്പർഹിറ്റുകൾ തുടർച്ചയായി നൽകിയ രാജസേനനോട് ഇയാൾ കാട്ടിയ പ്രവൃത്തി ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ല.
ആദ്യ സിനിമയിൽ അഭിനയിക്കാൻ അപരന്റെ സെറ്റിൽ ചെന്നിടം മുതൽ സുരേഷ് ഉണ്ണിത്താനുമായി ഉണ്ടാക്കിയെടുത്ത നല്ല സൗഹൃദം ജയറാമിനുണ്ടായിരുന്നു. ഉണ്ണിത്താൻ ജാതകത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയപ്പോൾ ജയറാമായിരുന്നു നായകൻ. രണ്ടാമത്തെ സിനിമ രാധാ മാധവത്തിലും ഇയാളെ തന്നെ നായകനാക്കി. ഉണ്ണിത്താന്റെ മുഖചിത്രം ജയറാമിന്റെ സൂപ്പർഹിറ്റ് സിനിമയാണ്. അങ്ങനെയുള്ള സുരേഷ് ഉണ്ണിത്താന് ജയറാമിനോട് കഥ പറയാൻ ഹോട്ടൽ റിസപ്ഷനിൽ രണ്ടര മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സർ ഉറങ്ങുകയാണെന്ന് പറഞ്ഞു. രണ്ടര മണിക്കൂർ കഴിഞ്ഞ് സുരേഷ് ഉണ്ണിത്താനെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അപരിചിതത്വം കാണിച്ച് കാറിൽ കയറിപ്പോയി ജയറാം.

സുരേഷ് ഉണ്ണിത്താന്റെ മനസിൽ ജ്വലിച്ച ശാപം ഉറപ്പായും ജയറാം അനുഭവിച്ചിരിക്കാം. എത്ര പെട്ടെന്നാണ് നായകനിരയിൽ നിന്നും താഴെ വീണത്. ക്യാമറയ്ക്ക് മുൻപിൽ അല്ല സ്വന്തം ജീവിതത്തിലാണ് ഈ നടന്റെ യഥാർത്ഥ അഭിനയം നടക്കുന്നത്. എന്തൊരു നിഷ്കളങ്കനായ മനുഷ്യനെന്ന് കാണുന്നവർക്ക് തോന്നും. ജന്മം കൊണ്ട് ഇയാൾ പൂണൂൽ ഇട്ടവനാണ്. കാളയെയും കോഴിയെയും തിന്നുന്ന പൂണൂൽ ധാരിയാണ്. ഭാര്യയാണെങ്കിൽ നായര് കുട്ടിയും. മലയാറ്റൂർ രാമകൃഷ്ണന്റെ ജേഷ്ഠന്റെ മകൻ ആണ് ജയറാം.
അമ്മയെ അച്ഛൻ വിവാഹം ചെയ്തത് കേരളത്തിൽ നിന്ന്. പിള്ളേരെ ഉണ്ടാക്കിയത് കേരളത്തിൽ. പഠിപ്പിച്ച് വലുതാക്കി ഉത്സവപറമ്പുകളിൽ മിമിക്രി കളിക്കാൻ പോയത് കേരളത്തിൽ. നടനായതും സംബന്ധം കഴിച്ചതും കേരളത്തിൽ. പക്ഷെ തമിഴന്റെ ക്യാമറ കണ്ടാൽ എന്റെ മാതൃഭാഷ തമിഴാണെന്ന് പറയും. രണ്ട് രൂപയുടെ എളിമ ഇടേണ്ടിടത്ത് രണ്ടായിരം രൂപയുടെ എളിമ ഇടും ജയറാം എന്ന് ഒരു യൂട്യൂബർ പറയുന്നു. നൂറ് ശതമാനം നല്ല നിരീക്ഷണമാണത്.
മോഹൻലാലും ഫഹദും നയൻതാരയും കല്യാണിയും മമ്മൂട്ടിയും വർഷങ്ങളോളം തമിഴ്നാട്ടിൽ ജീവിച്ചവരാണ്. അവരാരും ജയറാമിനെ പോലെ പറയില്ല. പൊണ്ടാട്ടി പറയില്ലല്ലോ. പാർവതി പറയുമോ ഞാൻ തമിഴത്തിയാണെന്ന് തിരുവല്ലക്കാരി നല്ല കുറുപ്പാണെന്നല്ലേ പറയൂ. നക്കാപ്പിച്ച വേഷങ്ങൾക്കായുള്ള ഗിമ്മിക്സാണിതെന്ന് ഞാൻ പറയുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications
