തന്ത ഞാനായിരുന്നെങ്കിൽ തല്ലിക്കൊന്ന് ജയിലിൽ പോയേനെ; രേണു സുധിക്ക് മറുപടിയുമായി ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസമാണ് വിവാ​ദ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രേണു സുധി രം​ഗത്ത് വന്നത്. തന്നെക്കുറിച്ച് അനാവശ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു രേണുവിന്റെ പ്രതികരണം. ‌ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശ്. തന്നെ വെല്ലുവിളിക്കാൻ രേണു സുധി വളർന്നിട്ടില്ലെന്ന് ശാന്തിവിള ദിനേശ് പരോക്ഷമായി പറഞ്ഞു. താൻ സംസാരിച്ചത് മറ്റൊരു സ്ത്രീയെക്കുറിച്ചാണ്. എന്നാൽ രേണു ഇത് തന്നെക്കുറിച്ചാണെന്ന് പറയുന്നെന്ന് ശാന്തിവിള ദിനേശ് വിമർശിച്ചു.

ഒരു അവതാരക പെണ്ണും ഒരു ഉർവശി നടിയും ​ഗൾഫിൽ കാട്ടിക്കൂട്ടുന്ന വിക്രിയകളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. ഉർവശി നടി ചാടിയിറങ്ങി. ഇത് ഞാനാണ് എന്നാണവർ പറയുന്നത്. അവതാരക കാട്ടിക്കൂട്ടുന്ന ഉടുതുണി പറിച്ചിലിന്റെ കഥ പോലും തന്നെ ഉദ്ദേശിച്ചാണെന്ന് ഉർവശി നടി എന്നെ ശകാരിച്ച് പറയുന്നു. എന്നെ ശാന്തിവിള ദിനേശ് അപ്പൂപ്പ എന്നാണ് വിളിക്കുന്നത്. അത് കഴിഞ്ഞ് കുറേ തെറികളും. അപ്പൂപ്പനാകുന്നത് മോശം കാര്യമാണോ എന്നെനിക്ക് അറിയില്ല.

Renu Sudhi  Santhivila Dinesh

ഞാൻ രണ്ടര വയസുള്ള കുട്ടിയുടെ അപ്പൂപ്പനെന്നോ അച്ഛാച്ചനെന്നോ പറയാവുന്ന ആളാണ് ഞാൻ. ഇതൊന്നും രഹസ്യമല്ല. ഭാ​ഗ്യത്തിന് ഈ പെണ്ണുംപിള്ള എന്റെ അച്ഛാ എന്ന് വിളിച്ചില്ല. ഇതിന്റെ തന്ത ഞാനായിരുന്നെങ്കിൽ ഇതിനെ തല്ലിക്കൊന്ന് ഞാൻ എന്നേ ജയിലിൽ പോയേനെ. അനാവശ്യമായി കഥകളുണ്ടാക്കി പറയാറില്ല. അങ്ങനെ പറയുന്നത് ശരിയുമല്ലെന്ന് വാദിക്കുന്ന ആളാണ് താനെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഞാൻ കണ്ടത് ഇവരുടെ വിഷ്വൽ അല്ല. ഒരു അവതാരക വസ്ത്രം ഊരിയെറിഞ്ഞ് ഡാൻസ് ചെയ്യുന്നതാണ്. എന്നാൽ ഈ പറഞ്ഞത് തന്നെക്കുറിച്ചാണെന്ന് പറഞ്ഞ് ഇവൾ ഏറ്റെടുത്തെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

രേണു സുധി പറഞ്ഞത്

സിനിമാക്കാരെ ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കുറേ ആയല്ലോ താൻ എന്നെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണം ഇല്ലേ. എന്നെ തെെക്കിളവി എന്ന് വിളിക്കാൻ താനാരാണ്. എ‌ടോ, എനിക്ക് 34 വയസേയുളളൂ. തെെക്കിളവി എന്ന് വിളിക്കാൻ നാണമാകുന്നില്ലേ അപ്പൂപ്പ താങ്കൾക്ക്. താൻ പറഞ്ഞല്ലോ ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ തനിക്കാെരാൾ അയച്ച് തന്നെന്ന്. താൻ ധെെര്യമുണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടൂ എന്നായിരുന്നു ദേഷ്യത്തോടെയുള്ള രേണു സുധിയുടെ വാക്കുകൾ.

2023 ലാണ് രേണുവിന്റെ ഭർത്താവ് കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ ജനപ്രിയനായ കൊല്ലം സുധിയുടെ മരണം മലയാളികളെ ഏറെ വിഷമിപ്പിച്ചു. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷമാണ് രേണുവിനെ സജീവമായി മീഡിയകൾക്ക് മുമ്പിൽ കാണാൻ തുടങ്ങിയത്. പിന്നീട് രേണു സജീവ ചർച്ചയായി മാറി. ഫോട്ടോഷൂട്ടുകളും ആൽബം സോങ്സും ഇന്റർവ്യൂകളുമെല്ലാമായി രേണു ലെെം ലെെറ്റിൽ സജീവ സാന്നിധ്യമായി മാറി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X