കോപ്പിയടിക്കുന്ന സുന്ദരൻ, കെട്ടും പറ്റും തീർത്ത് അടുത്ത പെണ്ണിനൊപ്പം; വിവാദ പരാമർശവുമായി ശാന്തിവിള ദിനേശ്

യൂട്യൂബ് ചാനലിലൂടെ സം​​ഗീത സംവിധായകനെതിരെ വിവാ​ദ പ്രസ്താവനയുമായി സംവിധായകൻ ശാന്തിവിള ദിനേശ്. പല സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ശാന്തിവിള ദിനേശ് ആരോപിക്കുന്നു. കണ്ടവൻമാർ കഷ്ടപ്പെട്ട് ട്യൂൺ കൊടുക്കുന്ന പാട്ടുകളൊക്കെ, ഭജനപ്പാട്ടുകൾ പോലും കോപ്പി അടിക്കുന്ന ഒരുത്തൻ. കോപ്പിയടിച്ച് ഇവന് ഭയങ്കര തിരക്കായപ്പോൾ പറയുന്ന കാശാണ് കൊടുക്കുന്നത്. കയ്യിൽ ഇഷ്ടം പോലെ പണം എന്ന് കണ്ടപ്പോൾ നടനെ തള്ളി ഒരു കൊച്ചിന്റെ അമ്മ അങ്ങോട്ട് പോയി പിന്നെ ഇവർ കെട്ടിമറിയുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തു.

മകളെ കാഴ്ചക്കാരിയാക്കി ഇവരൊക്കെ കാണിച്ച കസർത്ത് കാണണം. കോപ്പിയടിക്കുന്ന സുന്ദരാനയതിനാൽ മറ്റൊരുത്തി തലസ്ഥാനത്ത് നിന്നും ചാടി വീണ് അവനെയും കൊണ്ട് പോയി. അനിയത്തിയും ചേട്ടത്തിയും ചോദിച്ച പണം കോപ്പിയടിക്കുന്ന സുന്ദരൻ കൊടുത്തു. കെട്ടും പറ്റും തീർത്തു. അങ്ങനെയൊരു മാന്യതയുണ്ടായി. എത്ര പെണ്ണുങ്ങളായാലും കെട്ടും പറ്റും തീർത്തേ വിടൂ. പത്മനാഭന്റെ മണ്ണിൽ നിന്ന് ചാടിയവളുമായി കെട്ടിമറിയുന്നു.

Santhivila Dinesh

വീ‍ഡിയോ എടുത്ത് പരസ്യമാക്കി. അപ്പോൾ അടുത്ത ഒരെണ്ണം റെഡിയായി നിൽക്കുന്നു. ഒരു ചാക്ക് നോട്ടുമെടുത്ത് കെട്ടും പറ്റും തീർത്ത് തിരുവന്തപുരത്തുകാരിയെ പറഞ്ഞ് വിട്ടു. പണം കിട്ടിയാൽ അവൾക്കും പരാതിയില്ല. അപ്പോൾ അവൻ മൂന്നാമത്തേതിലേക്ക് പോയി, ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ.

ഈ സം​ഗീത സംവിധായകനുമായി ബന്ധമുണ്ടായിരുന്നെന്ന് പറഞ്ഞ സ്ത്രീയെയും ശാന്തിവിള ദിനേശ് അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്. അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ സംവിധായകൻ ശാന്തിവിള ദിനേശ് പലപ്പോഴും വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. സിനിമാ ലോകത്തെ പല വിഷയങ്ങളെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.

ചിലരെക്കുറിച്ച് സംസാരിച്ചത് പൊലീസ് കേസ് വരെ എത്തിയിട്ടുണ്ട്. ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി, നിർമാതാവ് സാന്ദ്ര തോമസ് തുടങ്ങിയവർ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിട്ടുണ്ട്. തന്നെ വിമർശിക്കുന്നവരോട് രൂക്ഷ ഭാഷയിലാണ് ശാന്തിവിള ദിനേശ് സംസാരിക്കാറ്.

ബം​ഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഏക സിനിമ. ഈ സിനിമ പരാജയമായിരുന്നു. നിരവധി സിനിമകളിൽ സഹസംവിധായകനായി ശാന്തിവിള ദിനേശ് പ്രവർത്തിച്ചിട്ടുണ്ട്. ചില സീരിയലുകളും സംവിധാനം ചെയ്തു. കുറേ വർഷങ്ങളായി തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് ശാന്തിവിള ദിനേശ് സാന്നിധ്യം അറിയിക്കാറ്.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X