മാരാര് പണ്ടൊരു ചെണ്ട...വല്ല കാര്യവുമുണ്ടോ? ഈ പയ്യന് അത്രയ്ക്ക് വയസുണ്ടോയെന്നറിയില്ല: ശാന്തിവിള ദിനേശ്
പ്രസവത്തെക്കുറിച്ച് നടത്തിയ അശാസ്ത്രീയ പരാമർശത്തിൽ അഖിൽ മാരാർക്ക് നേരെ വ്യാപക വിമർശനമാണ് വരുന്നത്. അഖിൽ മാരാറിനെ മുമ്പ് പിന്തുണച്ചവർ പോലും ഇപ്പോൾ തള്ളിപ്പറയുന്നു. ഇതിനിടെ വിഷയത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്. അഖിൽ മാരാറിന് ഇത്തരം വിവാദങ്ങളിൽ അകപ്പെടേണ്ട കാര്യമുണ്ടോയെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ ചോദിച്ചു.
ലോകത്തിലെ ഏത് കാര്യത്തെക്കുറിച്ചും ആധികാരികമായ ഉത്തരം ചാനലിന് മുന്നിൽ അഖിൽ മാരാർ വെച്ച് കാച്ചും. ചൊവ്വയിൽ മനുഷ്യർ ഇറങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചാൽ അതിനും അഖിൽ ആധികാരികമായി സംസാരിക്കും. അങ്ങനെ പറഞ്ഞ് പറഞ്ഞ് അമ്മമാരുടെ പ്രസവത്തിൽ വരെ മാരാരുടെ ഉത്തരമുണ്ട്. ഈ പയ്യന് അത്രയ്ക്ക് വയസുണ്ടോ എന്നെനിക്ക് അറിയില്ല.

വീട്ടിൽ സ്വന്തമായി പ്രസവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ആധികാരികമായാണ് സംസാരിക്കുന്നത്. സദുദ്ദേശത്തോടെ പറഞ്ഞതാകാം. പക്ഷെ തള്ള് ഇത്തിരി കൂടിപ്പോയി. പ്രസവിച്ച് പൊക്കിൾ കൊടി മുറിച്ച് രണ്ട് കിലോ അരി ഇടിച്ച് മാവാക്കും എന്ന് വെച്ച് കാച്ചി. പെണ്ണുങ്ങൾ തെറിയോട് തെറി. മാരാർക്ക് വല്ല കാര്യവുമുണ്ടോ. മാരാര് പണ്ടൊരു ചെണ്ട എന്ന പാട്ട് തന്നെയാണ് ഇപ്പോൾ നടക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
പണ്ടൊക്കെ തമാശയായി ആ സ്ത്രീ പ്രസവിച്ച് പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ച് വെച്ചിട്ടുണ്ടെന്ന് പറയുന്നത് കേൾക്കാമായിരുന്നു.
ഇത്ര നിസാരമായി സ്ത്രീകൾ വളരെ എൻജോയ് ചെയ്ത് ചെയ്തിരുന്ന പ്രോസസിനെ ഇവിടത്തെ കുറേ ആശുപത്രികളും രക്ഷകർത്താക്കളും പ്രസവം എന്തോ മാരക രോഗമാണെന്ന് പെൺകുട്ടിയുടെ മനസിൽ ഇട്ട് കൊടുത്ത് ഒമ്പത് മാസം പേടിപ്പിക്കുന്നു. ഇതിന് പ്രസവിക്കാനും പറ്റുന്നില്ല. സിസേറിയനായി ആകെ സങ്കീർണമാക്കുന്നു എന്നാണ് അഖിൽ മാരാർ പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ വ്യാപക വിമർശനമാണ് അഖിലിന് നേരിടേണ്ടി വന്നത്.
തീർത്തും അശാസ്ത്രീയമായ വാദമാണ് അഖിൽ മാരാർ ഉന്നയിച്ചത്. വിമർശനം കടുത്തിട്ടും അഭിപ്രായം മാറ്റാൻ അഖിൽ മാരാർ തയ്യാറായില്ല. കുടുംബം ഇല്ലാതായാൽ നശിക്കുന്നത് നാടാണ്.. വരും തലമുറയുടെ ഭാവിയാണ്. ഇല്ലാതാകുന്ന കുടുംബങ്ങളിലെ കുട്ടികൾ ലഹരി മാഫിയയുടെ പിടിയിൽ ആണ്. വാക്കുകളെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഒരു സ്ത്രീ പ്രസവിക്കുന്നത് വേദനയോടെ ആണെന്ന് എടുത്തു പറയേണ്ട കാര്യം എന്താണ്.
അത് അറിയാത്ത ഒരു വിഡ്ഢിയാണ് ഞാൻ എന്നാണോ നിങ്ങളുടെ ധാരണ.. കുറഞ്ഞ പക്ഷം ഒരാൾ ഒരു വിഷയത്തിൽ എന്താണ് പറഞ്ഞു വെക്കുന്നതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക.. ആനന്ദം എന്നത് കേവലം പ്രസവം എന്ന പ്രോസസിനെ അല്ല മറിച്ചു ഒരു ഗർഭ കാലത്തെയും അമ്മ ആകാൻ പോകുന്ന നിമിഷത്തിന്റെ അഭിമാനത്തെയും ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പറഞ്ഞിട്ട് പോലും മനസിലാക്കുന്നില്ലെന്ന് അഖിൽ മാരാർ പറയുന്നു.


Click it and Unblock the Notifications

