ജയറാമും ജഗതിയും രാജേന്ദ്രനോട് ചെയ്ത ഉപദ്രവം, മുകേഷിനെ തുലയ്ക്കാൻ സ്വന്തം അളിയനെന്ന് പറഞ്ഞു: ശാന്തിവിള ദിനേശ്
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഇഎ രാജേന്ദ്രനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ സഹ സംവിധായകനായി പ്രവർത്തിച്ച നാളുകളിലെ സംഭവമാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. കാവടിയാട്ടം എന്ന സിനിമയിലെ പ്രധാന വില്ലനായിരുന്നു ഇ രാജേന്ദ്രൻ. ഒരു പ്രത്യേക സ്വഭാവക്കാരൻ. ആരോടും പെട്ടെന്ന് അടുക്കില്ല എന്ന് നമുക്ക് തോന്നും. ജയറാമും സിദ്ദിഖും ജഗതി ശ്രീകുമാറുമാണല്ലോ കാവടിയാട്ടത്തിലെ പ്രധാന വേഷക്കാർ.
അവരോടൊപ്പം അഭിനയിക്കാൻ വന്നപ്പോൾ രാജേന്ദ്രന് ഒന്ന് പതറിയോ എന്നെനിക്ക് സംശയം. അതിനെ ഈ മൂവർ സംഘം മുതലാക്കി എന്നും മനസിലായി. അഭിനയിക്കുമ്പോൾ പരമാവധി കളിയാക്കി രാജേന്ദ്രനെ ഒരു പരുവമാക്കി. മുകേഷിനെ വെച്ച് ഇവർ പല കഥകളും പറയും.
മുകേഷിനെ തുലയ്ക്കാനായി സ്വന്തം അളിയൻ ഇറങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ ആരായാലും ചെയ്യാനിരിക്കുന്നത് പതറിപ്പോകും.

ഫെെറ്റ് സീനെടുക്കുമ്പോൾ ടെെംമിംഗ് ഒട്ടുമില്ലാത്ത ഈ തുടക്കക്കാരനെ ജഗതിയും ജയറാമും ശരിക്കും വെള്ളം കുടിപ്പിച്ചു. ടെെമിംഗ് ശരിയാകുന്നില്ലെന്ന് രാജേന്ദ്രൻ സ്വയം വിമർശിച്ച് കൊണ്ട് നിൽക്കും. ഒന്നാമത് പല്ല് കടിച്ച് സംസാരിക്കുന്നത് പോലെയാണ് രാജേന്ദ്രൻ സംസാരിക്കുക.
ഇവരും തുടക്കകാലത്ത് ഇങ്ങനെയൊക്കെയാണ് വന്നത് നിങ്ങൾ ടെൻഷനാകേണ്ട എന്ന് പറഞ്ഞിട്ടൊന്നും രാജേന്ദ്രന്റെ ടെൻഷൻ മാറിയില്ല. കെെ മുറുക്കി ഇടിക്കുമ്പോൾ ഇവർ മാറിക്കളയും. കെെ ചുമരിൽ ചെന്നിടിച്ച് കെെയുടെ തൊലി പോയി രക്തം വരും. പക്ഷെ അതൊന്നും രാജേന്ദ്രൻ കാര്യമാക്കിയില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications















