'ദിലീപിനെ പൂട്ടാൻ വലിയ തുകകൾ സംഭാവന, അതിജീവിത പിച്ചക്കാരിയാണോ?, പിരിവ് പുട്ട് അടിക്കാനല്ലാതെ പിന്നെ എന്തിന്?'
ഇക്കഴിഞ്ഞ ഏപ്രിലിലാണ് നടിയെ ആക്രമിച്ച കേസിന്റെ നിയമപോരാട്ടത്തിന് ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചത്. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് എന്ന പേരിലാണ് പ്രമുഖര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്. കെ അജിത, ദീദി ദാമോദരന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജോസഫ് ടി മാത്യു ഉള്‍പ്പെടെയുള്ളവരാണ് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്. നടിക്ക് മാനസീകവും സാമ്പത്തികവും നിയമപരവുമായ പിന്തുണ ഉറപ്പാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
ഇപ്പോഴിതാ ട്രസ്റ്റ് രൂപീകരിച്ചവർക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. നടിയുടെ പേര് പറഞ്ഞ് ഇക്കൂട്ടർ ലോകം മുഴുവൻ പൈസ പിരിക്കുന്നത് പുട്ട് അടിക്കാനല്ലാതെ പിന്നെ എന്തിനാണെന്ന് സംവിധായകൻ ശാന്തിവിളി ദിനേശ് ചോദിക്കുന്നു. ദിനേശിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

മറ്റൊരു തട്ടിപ്പിന് വേണ്ടിയുള്ള പിരിവിന് ചിലർ ഇറങ്ങിയിട്ടുണ്ട്. എംടിയുടെ ആദ്യ ഭാര്യയുടെ ഇല്ലാകഥ എഴുതി കൊച്ചുപുസ്തകം പോലെ ചൂടപ്പം പോലെ വിറ്റ് കാശ് അടിച്ച രണ്ട് പെണ്ണുമ്പിള്ളമാരും വിപ്ലവ റിട്ടേർ സിംഹിണിയും ശബ്ദം വിൽക്കുന്നവളുമൊക്കെ കൂടി നടിയെ ആക്രമിച്ച കേസിന്റെ വിധി ശരിയായില്ല. അതിനാൽ ഡൽഹിയിൽ നിന്നും ഒരു വനിത പുലിയെ ഇറക്കി വിധി പുനപരിശോധിപ്പിച്ച് ദിലീപിനെ അകത്താക്കാനായി ഒരു ട്രസ്റ്റ് തന്നെ അങ്ങ് രൂപീകരിച്ചു.
കേട്ടപ്പോൾ സംഗതി കൊള്ളാമല്ലോയെന്ന് തോന്നി. നടക്കട്ടേ പാക്കലാം എന്ന് വിചാരിച്ചു. എന്റെ ഒരു ചേച്ചി എന്ന് വിളിക്കാവുന്ന ഒരാൾ എന്നെ വിളിച്ചിട്ട് അതിജീവിതയ്ക്കായി കേസ് നടത്താൻ ഒരു ട്രസ്റ്റ് രൂപം കൊണ്ടത് അറിഞ്ഞോയെന്ന് ചോദിച്ചു. അതിജീവിത പിച്ചക്കാരിയാണോ? എന്ന് ഞാൻ തിരിച്ചും ചോദിച്ചു.
വിപ്ലവ നായികയുടെ മകൾ ആ ചേച്ചിയെ വിളിച്ച് ട്രസ്റ്റിലേക്ക് കുറച്ച് പണം ഇടണമെന്ന് പറഞ്ഞു. ഒരു പാവപ്പെട്ടവൾക്ക് നിയമസഹായത്തിനോ മരുന്നിനോ ആഹാരത്തിനോ വീട് വെയ്ക്കാനോ പതിനായിരം ചോദിക്ക് തരാമെന്ന് ചേച്ചി ഉത്തരം പറഞ്ഞു. കോടിശ്വരിയായ നടി, ഭർത്താവ് ശതകോടീശ്വരനായ ബിജെപി എംഎൽഎയുടെ മകൻ.
അവർക്ക് കേസ് നടത്താൻ നിങ്ങൾ എന്തിനാണ് കാശ് പിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ വിപ്ലവ സിംഹിണിയുടെ മോള് ഫോൺ കട്ടാക്കി. പിന്നാലെ വിപ്ലവ സിംഹിണി തന്നെ ആ ചേച്ചിയെ വിളിച്ചു. ആയിരം രൂപയെങ്കിലും ഇടാൻ ആവശ്യപ്പെട്ടു. പത്ത് പൈസ ഇതിനായി തരില്ലെന്ന് പറഞ്ഞ് എനിക്ക് പരിചയമുള്ള ആ ചേച്ചി ഫോൺ വെച്ചു. എംടിക്ക് എതിരെ പരദൂഷണം എഴുതിയത് രണ്ടുപേർ ചേർന്നാണ്.

അതിൽ തെറി എഴുതി വെച്ചവൾ വിപ്ലവ സിംഹിണിയുടെ മകളുമായി ചേർന്ന് തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണത്രെ മഹാപിരിവിന്. വലിയ വലിയ പെണ്ണുങ്ങൾ ചോദിക്കാതെ വലിയ തുകകൾ ഇട്ട് തരുന്നുണ്ട് ദിലീപിനെ പൂട്ടാൻ എന്നാണ് കാശ് ചോദിച്ച് ചെല്ലുമ്പോൾ ഇവർ പറയുന്നത്. നാണമുണ്ടോയെന്നാണ് എനിക്ക് ഇവരോട് ചോദിക്കാനുള്ളത്.
ഒരു കോടതി വിശദമായി 1800 പേജിൽ പ്രമാഥമായ ഒരു കേസിന്റെ വിധി പറഞ്ഞിരിക്കുന്നു. ആറെണ്ണത്തിനെ ശിക്ഷിച്ച് അകത്തിട്ടു. പബ്ലിക്ക് ഡൊമൈനിൽ വിധി പ്രസ്താവം മുഴുവൻ കിടപ്പുണ്ട്. ഏഴ് മുതലുള്ളവരെ ശിക്ഷിക്കാൻ ഒരു തെളിവും വന്നിട്ടില്ലെന്ന് വിസ്തരിച്ച് പറയുന്നുണ്ട്. പുതിയൊരു പബ്ലിക്ക് പ്രോസിക്യൂട്ടർ വരട്ടെ, വേറൊരു ജഡ്ജി കേസ് കേൾക്കട്ടെ.
പുതിയത് വല്ലതും ചൊരണ്ടി കൊണ്ട് കൊടുക്കൂ ദിലീപിന് എതിരെ എന്നാണ് എനിക്ക് ആ കേസിനെ കുറിച്ച് പറയാനുള്ളത്. അതെല്ലാം അന്വേഷിക്കട്ടെ. നടിയുടെ പേര് പറഞ്ഞ് ലോകം മുഴുവൻ പൈസ പിരിക്കുന്നത് എന്തിനാണ്?. പുട്ട് അടിക്കാനല്ലാതെ എന്തിനാണ് എന്നാണ് ഞാൻ ചോദിക്കുന്നത്? എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications


