കരഞ്ഞ് കാലുപിടിച്ച് ജിസി മെമ്പറായി, പരസ്യമായി സജിത മഠത്തിലിനെ തെറി വിളിച്ചു; കൃഷ്ണ പ്രസാദ് ചെയ്തത്!

കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ പഞ്ചവടി പാലം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് കൃഷ്ണ പ്രസാദ്. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ വേനല്‍ കിനാവുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഒരിടവേളയ്ക്കുശേഷം വാഴ2 വിലൂടെ വീണ്ടും ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. കുറച്ച് വർഷക്കാലം ചലച്ചിത്ര അക്കാദമിയിൽ ജിസി മെമ്പറായും ഇരുന്നു.

അവരുടെ ലക്ഷ്യം ഞാനാണ്! മാസങ്ങളായി അവിടെ നടക്കുന്നത്! ഒന്നും അറിയുന്നില്ല! പ്രതികരിച്ച് ശ്വേത മേനോന്‍
അവരുടെ ലക്ഷ്യം ഞാനാണ്! മാസങ്ങളായി അവിടെ നടക്കുന്നത്! ഒന്നും അറിയുന്നില്ല! പ്രതികരിച്ച് ശ്വേത മേനോന്‍

ചലച്ചിത്ര അക്കാദമിയിൽ കൃഷ്ണപ്രസാദ് അം​ഗമായതിനെ കുറിച്ചും ശേഷം ചെയ്ത പ്രവൃത്തികളെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എൻഎസ്എസ്സിന്റെ തലവൻ സുകുമാരൻ നായരുടെ സഹായത്തോടെയാണ് കൃഷ്ണ പ്രസാദ് ചലച്ചിത്ര അക്കാദമിയിൽ കയറി പറ്റിയതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

Krishna Prasad Santhivila Dinesh

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വി.ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വലിയൊരു ജനതിരക്ക് സത്യപ്രതിജ്ഞ ചടങ്ങിന് ഉണ്ടായിരുന്നു. കരിനാക്ക് എടുത്ത് വളച്ചതുപോലെ പി.സി വിഷ്ണുനാഥ് സാംസ്കാരിക വകുപ്പ് മന്ത്രിയായി. സി.പി ജോണിന് കിട്ടണമേയെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു.

തനിക്ക് സാംസ്കാരികം കൂടി കിട്ടിയാൽ കൊള്ളാമെന്ന് പറഞ്ഞതുമില്ല. പറഞ്ഞാൽ കൊടുക്കണമെന്നുമില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭ കാലത്ത് തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റുകളിൽ വിഷ്ണുനാഥ് സ്ഥിരമായി പങ്കെടുക്കുമായിരുന്നു. ഒരിക്കൽ കൃഷ്ണ പ്രസാദ് എന്ന നടൻ ​ഗണേശ് കുമാറിനോട് എന്നെ പറ്റി നുണ പറയുമ്പോൾ പി.സി വിഷ്ണുനാഥ് അതുകേട്ട് ചിരിച്ചുകൊണ്ട് നിന്നു.

തിയേറ്ററിൽ മോഹിനിയാട്ടം, ഒടിടിയിൽ ഭരതനാട്യം; പ്രേക്ഷകരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സിന്റെ അപ്രതീക്ഷിത നീക്കം
തിയേറ്ററിൽ മോഹിനിയാട്ടം, ഒടിടിയിൽ ഭരതനാട്യം; പ്രേക്ഷകരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സിന്റെ അപ്രതീക്ഷിത നീക്കം

മസ്ക്കറ്റ് ഹോട്ടലിൽ ഒരു ഡിന്നർ നടക്കുമ്പോഴായിരുന്നു സംഭവം. അന്ന് എൻഎസ്എസ്സിന്റെ തലവൻ സുകുമാരൻ നായരോട് എന്റെ അവസാന ആ​ഗ്രഹമാണെന്നൊക്കെ കരഞ്ഞ് കാലുപിടിച്ച് പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കത്ത് വാങ്ങി കൃഷ്ണ പ്രസാദ് ചലച്ചിത്ര അക്കാദമിയിൽ ജിസി മെമ്പറായി. ഞാൻ പറയുന്നത് കള്ളമാണെന്ന് തോന്നുന്നുവെങ്കിൽ ​ഗണേശിന് കാണുമ്പോൾ ചോദിച്ചോളൂ.

ഫിലിം ഫെസ്റ്റിവലിൽ നിന്നും ഒരു കാറും വാങ്ങി കൃഷ്ണ പ്രസാദ് കറങ്ങാൻ പോകും. അല്ലാതെ സിനിമകൾ കാണാറൊന്നുമില്ല. നല്ല സിനിമയുമായി യാതൊരു ബന്ധവുമില്ലല്ലോ. ഈ ഇരുന്ന അ‍ഞ്ച് വർഷമല്ലാതെ കൃഷ്ണ പ്രസാദിനെ ഫിലിം ഫെസ്റ്റിവലിന് ഞാൻ കണ്ടിട്ടേയില്ല. നിവർ‌ത്തി കേടുകൊണ്ട് അന്ന് അക്കാദമി ഉദ്യോ​ഗസ്ഥയായിരുന്ന സജിത മഠത്തിൽ കൃഷ്ണ പ്രസാദിനോട് ഒരു സജഷൻ പറഞ്ഞു.

Krishna Prasad Santhivila Dinesh

രാവിലെ കൃഷ്ണ പ്രസാദ് കാറെടുത്ത് പൊയ്ക്കോളൂ. എവിടെയാണോ ഇറങ്ങേണ്ടത് അവിടെ ഇറങ്ങിയിട്ട് കാർ മടക്കി അയക്കണം. നിങ്ങളുടെ ആവശ്യങ്ങളും കാര്യങ്ങളും കഴിയുന്നത് എപ്പോഴാണോ അപ്പോൾ വിളിച്ച് പറഞ്ഞാൽ ഞാൻ കാർ അയച്ച് തരാം. ഒരു ന്യായമായ കാര്യാണ് സജിത പറഞ്ഞത്. പക്ഷെ അന്ന് പരസ്യമായി കൃഷ്ണ പ്രസാദ് സജിത മഠത്തിലിനെ പച്ചത്തെറി വിളിച്ചു.

ഞാൻ ജിസി മെമ്പറായത് ഡാഷിന് അല്ല എന്നൊക്കെ പറഞ്ഞ് വിരലൊക്കെ മടക്കി സംസാരിച്ചു. അന്ന് സജിത മഠത്തിൽ പാവമായിരുന്നു. ഡബ്ല്യുസിസിയും ഇല്ല. സജിത വനിത നേതാവുമല്ല. പാവം കരഞ്ഞു അന്ന്. കൃഷ്ണ പ്രസാദുമായുള്ള ബന്ധം ഞാൻ അന്ന് അവസാനിപ്പിച്ചു. പിന്നെ അയാളുടെ മുഖത്ത് നോക്കിയിട്ടേയില്ല. വല്ലിടത്തും വെച്ച് കാണുമ്പോൾ ഇളിച്ചോണ്ട് വരും.

സ്ട്രസ്... മുടി വരെ കൊഴിയുന്നു, പൈസയുണ്ടാക്കണം, ആമമോതിരം വരെ പരീക്ഷിച്ചു, എന്നെ കാണാൻ ആർക്കും താൽപര്യമില്ല!
സ്ട്രസ്... മുടി വരെ കൊഴിയുന്നു, പൈസയുണ്ടാക്കണം, ആമമോതിരം വരെ പരീക്ഷിച്ചു, എന്നെ കാണാൻ ആർക്കും താൽപര്യമില്ല!

ഞാൻ പക്ഷെ മുഖത്ത് നോക്കാറില്ല. അവന് ഒരു സഹോദരിയുണ്ടെങ്കിൽ അവരുടെ മുഖത്ത് നോക്കി ഈ തെറി അവൻ മുതിരുമോ?. ഇപ്രാവശ്യം സുകുമാരൻ നായരുടെ കത്തുമായി അയാൾ വരില്ല. കാരണം ഇപ്പോൾ ബിജെപിയിലാണ്. തരം കണ്ടതുപോലെ ചാടും. തരം പോലെ സംസാരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X