പാതിരാത്രി മതിൽ ചാടുന്ന മലയാളത്തിന്റെ മഹാനടൻ, ആ നടിയുടെ വീടാണതെന്ന് ഞാനറിഞ്ഞു: ശാന്തിവിള ദിനേശ്

നടൻ ജ​ഗതി ശ്രീകുമാറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ​ദിനേശ്. ഒരു സിനിമാ സെറ്റിൽ നിന്നും താൻ നേരിൽ കണ്ട കാര്യമാണ് ശാന്തിവിള ​ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്ന് ജ​ഗതി ചേട്ടൻ വീട്ടിലേക്ക് വിളിച്ചു. ഷൂട്ട് കഴിയാൻ രണ്ട് മണിയാകും, ഇന്ന് സ്റ്റുഡിയോയിൽ മയങ്ങിക്കോളാം എന്ന് പറഞ്ഞു. ഞാൻ ഞെട്ടി. ഒമ്പതരക്ക് ഷൂട്ടിം​ഗ് കഴിയുമെന്ന് പറഞ്ഞതാണ്.

ഒമ്പതര കഴിയുന്നതിന് മുമ്പേ ഷൂട്ടിം​ഗ് തീർന്നു. സംവിധായകനും ഞാനും ജ​ഗതിയും പ്രൊഡക്ഷൻ മാനേജറും കാറിൽ കയറി. കാർ കരിമംവഴി വിടാൻ ഡ്രെെവറോട് ജ​ഗതി പറഞ്ഞു. വണ്ടി ഇട​ഗ്രാമത്തിലേക്ക് എത്താൻ പോകുകയാണ്. ഇട​ഗ്രാമത്തിൽ നിന്ന് വലത്തോട്ട് തിരിയെന്ന് ജ​ഗതി ചേട്ടൻ. അരകത്ത് കോവിൽ റോഡിലേക്ക്. പാതിരാത്രി ഇങ്ങേരെന്തിന് അരകത്ത് കോവിലിൽ പോകുന്നു എന്ന് ചോദിച്ചാലോ എന്നെനിക്ക് തോന്നി. പക്ഷെ ഞാൻ ചോദിച്ചില്ല. മനസിൽ ഒതുക്കി.

Jagathy Sreekumar

കരുമം സ്കൂളിന്റെ അടുത്തെത്തിയപ്പോൾ കരിമം മോഹനന്റെ വീടാണതെന്ന് ജ​ഗതി ചേട്ടനോട് ഞാൻ പറഞ്ഞു. ആണോ അവിടാണ് എനിക്ക് പോകേണ്ടതെന്ന് ജ​ഗതി ചേട്ടൻ. ഡ്രെെവർ അനിയാ അവിടെ പോയി തിരിച്ച് കൊണ്ട് വാ എന്നും ജ​ഗതി ചേട്ടൻ പറഞ്ഞു. പുറകിലേക്ക് ഞാൻ വെറുതെ നോക്കിയപ്പോൾ മലയാളത്തിലെ മഹാനടൻ കരിമം മോഹനന്റെ വീടിന്റെ എതിർവശത്തുള്ള വീടിന്റെ ആവശ്യത്തിലധികം പൊക്കമുള്ള മതിൽ ചാടിക്കയറുകയാണ്. പാതിരാത്രി. കാർ തിരിച്ച് അദ്ദേഹം ഇറങ്ങിയിടത്ത് നിർത്തി.

വേതാളം ഇരിക്കുന്നത് പോലെ സുസ്മേര വതനനായി കുടുംബ വക പോലെ ജ​ഗതി ചേട്ടൻ ആ വീടിന്റെ മുകളിൽ ഇരിക്കുന്നു. കണ്ടവന്റെ വീടിന് മതിലിൽ പാതിരാത്രി കയറിയിരിക്കാൻ ഇങ്ങേർക്ക് വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ ആലോചിച്ചു. ആരെങ്കിലും കണ്ടാൽ അടിയുറപ്പാണ്. സംവിധായകൻ അനിയനോട് ദിനേശിന് കാര്യങ്ങൾ വെടിപ്പായി പറഞ്ഞ് കൊ‌ടുക്ക്, രാവിലെ ഞാൻ ഇവിടെ നിന്ന് പോയിക്കോളാം എന്ന് പറഞ്ഞ് ജ​ഗതി ചേട്ടൻ കാലെടുത്ത് അപ്പുറത്തിട്ട് മതിലിനപ്പുറത്തേക്ക് ഒറ്റ ചാട്ടം. ‌എനിക്കപ്പോൾ ഒന്നും മനസിലായില്ല. ‌

ശ്രീകല എന്ന നടിയെ അറിയാമോയെന്ന് കാവടിയാട്ടത്തിന്റെ സംവിധായകൻ എന്നോട് ചോ​ദിച്ചു. അവരുടെ വീടാണത്, അവർക്ക് ജ​ഗതി വാങ്ങിക്കൊടുത്ത വീടാണ്, അവരിപ്പോൾ ജ​ഗതിയുടെ രണ്ടാം ഭാര്യയാണെന്നും പറഞ്ഞു. അപ്പോഴാണ് തനിക്ക് കാര്യങ്ങൾ മനസിലായതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X