11 കോടി രൂപ ജ​ഗതിക്ക് ഇൻഷുറൻസ് തുകയായി ലഭിച്ചു, പക്ഷെ രണ്ട് മക്കളും ശ്രീലക്ഷ്മിയോട് ചെയ്തത്: ശാന്തിവിള ദിനേശ്

നടൻ ജ​ഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യ ശ്രീകലയെയും മകൾ ശ്രീലക്ഷ്മിയെയും കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ജ​ഗതിയുടെ ആ​ദ്യ ഭാര്യയിലെ രണ്ട് മക്കളും ശ്രീലക്ഷ്മിയോട് ചെയ്തത് തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം. എന്റെ മകൻ ഒരു ദിവസം സ്കൂളിൽ നിന്ന് വലിയ സന്തോഷത്തോടെ വന്നു. അച്ഛാ, ജ​ഗതിയങ്കിൾ ഇന്ന് സ്കൂളിൽ വന്നിരുന്നു, അങ്കിളിന്റെ മകൾ എന്റെ ക്ലാസിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. ജ​ഗതിയുടെ മകളോ? രാജ് കുമാറും പാർവതിയും സ്കൂളിൽ പഠിക്കേണ്ട പ്രായം കഴിഞ്ഞു. വലിയ പിള്ളേരായി. പിന്നെ ഏത് മകളെന്ന് ഞാൻ ചോദിച്ചു.

കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് എനിക്ക് തോന്നി. ഒരു പരീക്ഷ കാലത്ത് മകനെ വിളിക്കാൻ സ്കൂളിൽ ഞാൻ ചെന്നു. ദൂരെ നിന്ന ഒരു സ്ത്രീ നടന്ന് എന്റെ അടുത്തേക്ക് വന്നു. എന്നെ മറന്നോ എന്ന് ചോദിച്ചു. ആളിനെ എനിക്കറിയാം. ഇല്ലെന്ന് ഞാൻ പറഞ്ഞു. എന്റെ മകൾ ഇവിടെയാണ് പഠിക്കുന്നത്, സാറിന്റെ മകന്റെ ക്ലാസിൽ, സാറിനെക്കുറിച്ച് മകൻ പറയുന്നത് മകൾ വന്ന് പറയാറുണ്ട്. ഇപ്പോൾ എനിക്ക് കാര്യങ്ങൾ പിടികിട്ടി. അച്ചുവിനൊപ്പം മിടുക്കിയായ ആ പെൺകുട്ടി നടന്ന് വരുന്നു.

Jagathy Sreekumar

ശ്രീലക്ഷ്മി. പിസി ജോർജിനെ പേടിക്കാതെ ജ​ഗതി ഇരുന്ന സീറ്റിൽ ഓടിക്കയറിയ ശ്രീലക്ഷ്മി. മുസൽമാനായ യുവാവിനെ രാജകീയമായി വിവാഹം ചെയ്ത് ​ഗൾഫിൽ ജീവിക്കുന്നു. ശ്രീലക്ഷ്മിയെയും ശ്രീകലെയയും കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസിൽ വരുന്ന വിഷമമുണ്ട്. ജ​ഗതി ചേട്ടന് ആക്സിഡന്റ് ക്ലെയിമിൽ പതിനൊന്നര കോടി രൂപ കിട്ടി. രണ്ട് മക്കളും വീതിച്ചെടുത്തോട്ടെ. പക്ഷെ അച്ഛൻ പരസ്യമായി എന്റെ മകളാണെന്ന് പറഞ്ഞ ആ പെൺകുട്ടിക്ക് അമ്പത് ലക്ഷം കൊടുക്കാമായിരുന്നു.

വലിയ വായിൽ വേണ്ടാതീനം മാത്രം പറയുന്ന പിസി ജോർജ് മക്കളേ രണ്ട് പേരും കൂടി വീതിച്ചെടുത്താൽ ഒതകൂല, ആ കുട്ടിയും ജ​ഗതിയുടെ ബീജത്തിലുണ്ടായതല്ലേ, അമ്പത് ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞിരുന്നെങ്കിൽ പിസി ജോർജ് മാന്യനായ രാഷ്ട്രീയ പ്രവർത്തകനാണെന്ന് ഞാൻ പറഞ്ഞേനെയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

തനിക്ക് ശ്രീലക്ഷ്മി എന്ന മകളുണ്ടെന്ന് ഒരു അഭിമുഖത്തിൽ ജ​ഗതി ശ്രീകുമാർ പറഞ്ഞിരുന്നു. ജ​ഗതി സിനിമാ രം​ഗത്ത് സജീവമായിരുന്ന കാലത്തേത് പോലെയായിരുന്നില്ല അപകടം പറ്റിയ ശേഷം. കിടപ്പിലായ അച്ഛനെ കാണാൻ പോലും തനിക്കനു​വാ​ദമില്ലെന്ന് ശ്രീലക്ഷ്മി പറയുകയുണ്ടായി. ജ​ഗതി ഒരു പൊതുവേദിയിലേക്ക് ഇടിച്ച് കയറിയ പാർവതി അച്ഛനോട് സംസാരിച്ചത് മുമ്പൊരിക്കൽ വാർത്തയായിരുന്നു. ചില സിനിമകളിൽ ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരിയറിൽ സജീവമായില്ല. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X