പാവത്താനാണെന്ന് കരുതുന്ന ഇന്ദ്രൻസിന്റെ കുബുദ്ധി, കൗശലം ആലോചിച്ച് നോക്കൂ; അനുഭവം പറഞ്ഞ് ശാന്തിവിള ദിനേശ്
താൻ സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔത എന്ന സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ഈ ചിത്രത്തിൽ അഭിനയിച്ച ജഗതി ശ്രീകുമാർ ഇന്ദ്രൻസ് എന്നിവർക്കെതിരെയാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. സംസാരിച്ചത്. ഞാൻ ആസ്വദിച്ച് ഒരു ദിവസം പോലും ചിത്രീകരിച്ച സിനിമയല്ല ബംഗ്ലാവിൽ ഔത. അത്ഭുതദ്വീപ് എന്ന സിനിമയുടെ ക്ലെെമാക്സ് ഷൂട്ടിംഗിന് നാല് ദിവസത്തേക്ക് ജഗതിയെ വിട്ടുകൊടുക്കാൻ ആ സിനിമയുടെ സംവിധായകൻ എന്നോട് കെഞ്ചി.
കർണാടകയിലെ കടലിലാണ് സെറ്റ്. കടലിൽ സെറ്റിട്ട കപ്പലൊക്കെ തിര കൊണ്ട് പോയി മോനേ എന്ന് എന്നോട് പറഞ്ഞു. നാല് ദിവസം വിട്ട് തന്നാൽ എന്റെ ഈ പടം തീരും എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. ജഗതി അതിൽ കളിച്ച കളി അതിനേക്കാൾ രസമാണ്. ഞാൻ സംവിധായകനോട് സംസാരിക്കുമ്പോൾ ഞാൻ ഇവിടത്തുകാരനല്ല എന്നത് പോലെ പൊട്ടനെ പോലെ ഇരിക്കുകയാണ് ജഗതി. ജഗതി പറഞ്ഞാണ് എന്നെ വിളിപ്പിക്കുന്നത്. ദിനേശേ, നിന്റെ റിസ്കിൽ നീ വിടുന്നു, ഞാൻ നിന്നോട് ഡേറ്റ് ചോദിച്ചിട്ടില്ല എന്ന് ജഗതി കൂളായി എന്നോട് പറഞ്ഞു. ജഗതി പോകുമെന്ന് അറിഞ്ഞപ്പോൾ ഞാനും പോകുമെന്നായി ഇന്ദ്രൻസ്. അയാൾ വാശി പിടിച്ചു. ജഗതിയും ഞാനും കോമ്പിനേഷനാണ് അമ്പിളി ചേട്ടൻ പോയാൽ ഞാനും പോകുമെന്ന് പറഞ്ഞു.

നിങ്ങളിതുവരെ പറഞ്ഞില്ലല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അമ്പിളി ചേട്ടൻ പോകുന്നുണ്ടെങ്കിലല്ലേ ഞാൻ പോകേണ്ടൂ എന്ന് ഇന്ദ്രൻസ് മറുപടി നൽകി. കൗശലം ആലോചിച്ച് നോക്കൂ. മലയാള സിനിമാ ലോകം മുഴുവൻ പാവത്താനാണെന്ന് കരുതുന്ന ഇന്ദ്രൻസിന്റെ കുബുദ്ധി. സംവിധായകനും ഇക്കാര്യം മറച്ച് വെച്ചു. ഇത് പോലെ പഠിച്ച കള്ളനെ താൻ കണ്ടില്ലെന്നും ശാന്തിവിള ദിനേശ് ഓർത്തു. നാല് ദിവസത്തേക്ക് ജഗതിയെയും ഇന്ദ്രൻസിനെയും വിട്ടു. എന്നാൽ പറഞ്ഞ ദിവസത്തിനുള്ളിൽ അവർ തിരിച്ചെത്തിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications















