വലിയ തുക വീട് വെക്കാൻ നൽകി, നാളെ നാല് മക്കളും നിങ്ങളോട് ഇത് പോലെ; കാലം കണക്ക് ചോദിക്കും: ശാന്തിവിള ദിനേശ്

അഹാന കൃഷ്ണയും അമ്മൂമ്മയും തമ്മിലുണ്ടായ പ്രശ്നത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. വിഷയത്തിൽ അഹാനയുടെ പിതാവ് കൃഷ്ണകുമാർ ഇടപെടണമെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. വിദേശത്ത് നല്ല കാശ് സമ്പാദിക്കുന്ന ദമ്പതിമാരുടെ മകളായിരുന്നു സിന്ധു എന്ന നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ. ടെലഫോൺ ഓപ്പറേറ്റർ ആയിരുന്നു കൃഷ്ണകുമാർ. ഒപ്പം ദൂരദർശനിലെ വാർത്ത വായനക്കാരനും. ദൂരദർശൻ എന്ന അത്ഭുതപ്പെട്ടിയിൽ ഇരുന്ന് സംസാരിക്കുന്ന സുമുഖനായ പയ്യനായ കൃഷ്ണകുമാർ രക്ഷകർത്താക്കളെ ഫോൺ വിളിച്ച് സംസാരിക്കാൻ ചെല്ലുന്ന സിന്ധുവിന്റെ ഹൃദയത്തിൽ ഇടം നേടി.

അവരുടെ സ്നേഹം നിഷ്കളങ്കമാണ്, ഇനി അ​ങ്ങോട്ട് ഞങ്ങളുടെ ജീവിതം ഓക്കെയായിരിക്കും; പുതിയ വിശേഷങ്ങളുമായി തൻവി!
അവരുടെ സ്നേഹം നിഷ്കളങ്കമാണ്, ഇനി അ​ങ്ങോട്ട് ഞങ്ങളുടെ ജീവിതം ഓക്കെയായിരിക്കും; പുതിയ വിശേഷങ്ങളുമായി തൻവി!

പെട്ടെന്ന് ഇരുവരും കൊരുത്തു. വിവാഹം കഴിച്ചു. ജാതി മാറ്റം പോലും ഇരുവരും കാര്യമായെടുത്തില്ല. സിന്ധുവിന്റെ ഭാ​ഗ്യമായിരിക്കണം കൃഷ്ണകുമാർ വെച്ചടി വെച്ച് വളർന്ന് തിരക്കോ‌ട് തിരക്കായി. തിരക്ക് കുറഞ്ഞപ്പോൾ ബിജെപിയിൽ ചേർന്നു. നിയമസഭാ സ്ഥാനാർത്ഥിയായി. ഇപ്പോൾ എൻഎഫ്‍ഡിസിയുടെ തലവൻ വരെയായി.

Ahaana Krishna

ഈ തിരക്കുകൾക്കിടയിൽ നാല് നല്ല പെൺപിള്ളേരെയും ഇരുവരും സൃഷ്ടിച്ചു. എല്ലാം ഭം​ഗിയായി നടക്കുന്നു. എല്ലാവരും സ്വന്തം വഴിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നു. എല്ലാം കൊണ്ടും നല്ല വാർത്തകൾ. അതിനിടയിലാണ് പുന്നലരിയിൽ കല്ല് കടി എന്ന് പറഞ്ഞത് പോലെ സിന്ധുവിന്റെ അമ്മയുടെ രോദനം പബ്ലിക് ടോക്കാകുന്നത്. അതും സിന്ധുവിന്റെ നാല് പെൺമക്കളിൽ ഒരാളെ വില്ലത്തിയുടെ സ്ഥാനത്ത് നിർത്തി.

അച്ഛൻ മരിച്ച് അമ്മ ഒറ്റയ്ക്കാകുകയും വയസാകുകയും രോ​ഗപീഡകൾ അലട്ടുകയും ചെയ്യുമ്പോൾ അവർ ചെറുപ്പക്കാരിയായിരുന്നത് പോലെ പെരുമാറി എന്ന് നമ്മൾ വാശി പിടിക്കുന്നത് ശരിയല്ല. മക്കൾ തെറിപ്പിക്കുന്ന ചെളി സിന്ധുവിന്റെ ദേഹത്തേ വീഴൂയെന്ന് സിന്ധു എങ്കിലും ചിന്തിക്കണമായിരുന്നു. ഒരു പൊതുപ്രവർത്തകനായി നിൽക്കുമ്പോൾ നമ്മൾ മാതൃക കാണിക്കണം കൃഷ്ണകുമാറേ. എന്നാലേ പൊതുജനം നമ്മൾക്ക് വില തരൂ. കൃഷ്ണകുമാർ ഈ പ്രശ്നത്തിൽ ഇടപെടണം.

കെട്ടുതാലി അറ്റവളെ കരയിപ്പിക്കരുത്. കൃഷ്ണകുമാറിനും അമ്മയും അച്ഛനുമൊക്കെ ഉള്ളതല്ലേ. സിന്ധുവിന്റെ അമ്മ സാമ്പത്തികമായി ഉന്നതിയിൽ നിന്നപ്പോൾ നിങ്ങളെ മെെൻഡ് ചെയ്തില്ലായിരിക്കും. ഞാനറിഞ്ഞത് ഒരു നല്ല തുക വീട് വെക്കാനോ വീട് വാങ്ങിക്കാനോ തന്നു എന്നാണ്. സ്വന്തം ഭാര്യയുടെ അമ്മയല്ലേ. നാളെ ഈ നാല് മക്കളും നിങ്ങളോട് ഇത് പോലെ ആയിരിക്കുമല്ലോ. കാലം ചിലപ്പോൾ തിരിച്ച് കണക്ക് ചോദിക്കും എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X