പിന്നെ കൃഷ്ണകുമാറിന്റെ സ്വഭാവം മാറി, അവരൊക്കെ വലിയ ആളുകളായി; എന്റെ നല്ല സുഹൃത്തായിരുന്നു: ശാന്തിവിള ദിനേശ്
നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ പേര് തയ്യാറാക്കുമ്പോൾ വട്ടിയൂർക്കാവിലടക്കം കൃഷ്ണകുമാറിന്റെ പേര് പൊന്തി വന്നു. എന്നാൽ അവസാനം കൃഷ്ണകുമാറിന് സീറ്റില്ല എന്ന നിലയായി. പകരം കരമന ജയൻ വന്നു. എന്തുകൊണ്ട് കൃഷ്ണകുമാറിനെ ഒഴിവാക്കിയെന്ന് ഞാൻ പല വട്ടം ആലോചിച്ചു. കൃഷ്ണകുമാർ എന്റെ നല്ല സുഹൃത്തായിരുന്നു. രാഷ്‌ട്രീയത്തിൽ പോയ ശേഷമാണ് ഞാൻ വിട്ടത്. കാരണം മൊത്തത്തിൽ അയാളുടെ സ്വഭാവം മാറി. പിന്നെ എന്നെ ഇങ്ങോട്ട് വന്ന് ദിനേശേ എന്ന് വിളിച്ചാലും നമ്മൾ ഒരു ഗ്യാപ്പിടും. കാരണം അവരൊക്കെ വലിയ ആളുകളായി. വലിയ ആളുകളുമായി ഞാനങ്ങനെ ചങ്ങാത്തം കൂടാറില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മെട്രോമാൻ ഇ ശ്രീധരനെയും അൽഫോൻസ് കണ്ണന്താനം എന്ന ഐപിഎസുകാരനെയും ഭീമൻ രഘുവിനെയും ഒഴിവാക്കിയത് പോലെ കൃഷ്ണകുമാറിനെയും ഒഴിവാക്കിയതാണെന്ന് ഞാൻ കരുതി. പക്ഷെ അല്ല. കൃഷ്ണകുമാറിന് ചിന്തിക്കാൻ പറ്റാത്ത ഒരു നല്ല പോസ്റ്റിലേക്ക് കേന്ദ്ര നേതൃത്വം അയാളെ എത്തിച്ചു. എൻഎഫ്ഡിസിയുടെ പാർട്ട് ടെെം നോൺ ഒഫീഷ്യൽ ഡയറക്ടറായി അടുത്ത മൂന്ന് വർഷത്തേക്ക് കൃഷ്ണകുമാറിനെ നിയമിച്ചു. ഭാഗ്യം തേടി ബിജെപിയിലേക്ക് ആളുകൾ ഒഴുകുന്നത് ചുമ്മാതല്ല എന്ന് തോന്നുന്നു. ഇങ്ങനെയൊന്തെങ്കിലുമൊക്കെ കൊത്തുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.



Click it and Unblock the Notifications















