പൃഥ്വിക്ക് ഇടയ്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യം, ലിസ്റ്റിന് അഭിനന്ദനം, ഇതിലും വലിയ മറുപടിയില്ല; ശാന്തിവിള!

പൃഥ്വിരാജിനൊപ്പം അറുപത് പുതുമുഖങ്ങളെ അണിനിരത്തി വിപിൻ ദാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു സന്തോഷ് ട്രോഫി. എന്നാൽ പൃഥ്വിയാകില്ല നായക വേഷം ചെയ്യുക പകരം ജോമോൻ ജ്യോതിർ കേന്ദ്രകഥാപാത്രം ചെയ്യുമെന്ന പ്രഖ്യാപനം അടുത്തിടെയാണ് വന്നത്. ഡേറ്റ് പ്രശ്നം മൂലം പൃഥ്വിരാജിന് ഈ പ്രോജക്ടിൽ ജോയിൻ ചെയ്യാൻ കഴിയാതെ വന്നതിനാലാണ് ജോമോനെ കാസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിനെപോലുള്ള താരങ്ങൾക്ക് ഇടയ്ക്ക് ഇത്തരം ഷോക്ക് ട്രീറ്റ്മെന്റുകൾ ആവശ്യമാണെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ശാന്തിവിള ദിനേശിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പൃഥ്വിരാജിന്റെ തുടക്കകാലത്ത് സിനിമ നിർമ്മിക്കാൻ ഇറങ്ങിയ ആളാണ് ലിസ്റ്റൻ സ്റ്റീഫൻ. ഏതൊക്കെയോ സിനിമകൾ പൃഥ്വിരാജും ലിസ്റ്റനും കൂടി നിർമ്മിക്കുകയും ചെയ്തു.

Prithviraj Sukumaran

പൃഥ്വിരാജ് നിർമ്മിച്ച ചില സിനിമകൾ ലിസ്റ്റിന്റെ കമ്പനിയാണ് വിതരണം നടത്തിയത്. ഇന്ന് പൃഥ്വിരാജ് നടനെന്ന നിലയിൽ ഒരു പാൻ ഇന്ത്യ മുഖമാണ്. സൂപ്പർ ഹിറ്റായ സിനിമകൾ സംവിധാനം ചെയ്ത ഒന്ന് പൊളിഞ്ഞെങ്കിലും രണ്ട് സിനിമകൾ സൂപ്പർ ഹിറ്റാക്കിയ സംവിധായകനുമാണ്. ലിസ്റ്റിൻ നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ മുതലാളിയും സിനിമാ സംഘടനകളുടെ നേതാവുമാണ്.

രണ്ടുപേരും വളർന്നു. ഇവർ രണ്ടുപേരും കൂടി ഒരു പുതിയ സിനിമ നിർമ്മിക്കാൻ പദ്ധതിയിട്ട് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് ഒരു പാർട്ണർ മറ്റൊന്ന് ലിസ്റ്റൻ. സന്തോഷ് ട്രോഫി എന്നായിരുന്നു സിനിമയുടെ പേര്. സംവിധാനം വിപിൻ ദാസ്. ലിസ്റ്റിനും പൃഥ്വിരാജും ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ സ്വാഭാവികമായും പൃഥ്വിരാജ് ആകുമല്ലോ നായകൻ. സന്തോഷ് ട്രോഫിയിലും പൃഥ്വി തന്നെയാണ് നായകൻ.

തിരക്കഥയൊക്കെ പൂർത്തിയാക്കി ചിത്രീകരണം ആരംഭിക്കാൻ റെഡിയായി. പൃഥ്വിരാജിന് ഇപ്പോൾ മലയാളത്തിൽ വലിയ സ്വീകാര്യതയില്ലെങ്കിലും ഒരു പാൻ ഇന്ത്യൻ താരമാണ്. അതിനാൽ തിരക്കുകൾ സ്വാഭാവികം. പല പല കാരണങ്ങൾ പറഞ്ഞ് ചിത്രീകരണം ആരംഭിക്കുന്നത് പൃഥി നീട്ടികൊണ്ടുപോയി. പവൻ വിലയുള്ള സംവിധായകനും തിരക്കുമൊക്കെയുള്ള ആളാണല്ലോ ഇപ്പോൾ വിപിൻ ദാസ്. അകാരണമായി സിനിമാ ചിത്രീകരണം നീണ്ടുപോകുമ്പോൾ നഷ്ടം വിപിന് മാത്രം.

സന്തോഷ് ട്രോഫിയിൽ മനസ് മുഴുവൻ കിടക്കുമ്പോൾ നെഹ്റു ട്രോഫി വെള്ളംകളിയെ കുറിച്ച് ചിന്തിക്കാൻ ആവില്ലല്ലോ. നിർമ്മാതാവിനും അഭിനേതാവിനും ഉടുപ്പ് മാറും പോലെ മാറാനുമാകും. ഒടുവിൽ വിപിൻ ദാസ് ഒരു തീരുമാനം എടുത്തു. എന്നെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കണം ആരെ വെച്ച് വേണമെങ്കിലും നിങ്ങൾ സംവിധാനിച്ചോ എന്നായി വിപിൻ ദാസ്.

Prithviraj Sukumaran

വാഴ 2 പണം വാരി പടമായി മാറിയ സമയമാണ്. വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് മോഹവില കിട്ടുന്ന സമയം. സംവിധാനം ചെയ്താലും വലിയ വിജയ ചിത്രങ്ങൾ ചെയ്യാനാകും. ബുദ്ധിമാനായ കച്ചവടക്കാരനാണല്ലോ ലിസ്റ്റിൻ. അതുവേണ്ട ഇത്രയും നാൾ ഡേറ്റ് മാറ്റി മാറ്റി പറഞ്ഞ പൃഥ്വിരാജിനെ അങ്ങ് മാറ്റിയാൽ പോരെ വിപിനെ മാറ്റണോയെന്നായി അദ്ദേഹം. ആര് പറയും ഇങ്ങനെ?. കരീന കപൂറിന്റെ കൂടെയൊക്കെ അഭിനയിക്കുന്നതിനിടയിൽ എന്തോന്ന് സന്തോഷ് ട്രോഫിയെന്ന് രാജുവിന് തോന്നിക്കാണും.

പൃഥ്വിരാജിനെ മാറ്റിയാൽ പകരം ആര്?. വിപിൻ ദാസ് തിരക്കഥ എഴുതിയ വാഴയിൽ അഭിനയിച്ച ജോമോനിലേക്ക് ആ തീരുമാനം ചെന്നുനിന്നു. സന്തോഷ് ട്രോഫി തുടങ്ങുന്നതിന് മുമ്പ് ലിസ്റ്റിന് ചുരുങ്ങിയത് കോടി രൂപ ലാഭമായിയെന്ന് ഞാൻ പറയും. കാരണം പൃഥ്വിരാജിന്റെ പ്രതിഫലം ഫുൾ ലാഭമായില്ലേ. സന്തോഷ് ട്രോഫി ഒരു വലിയ വിജയമാകട്ടെ. എനിക്ക് ഇതിൽ അഭിനന്ദിക്കാൻ തോന്നുന്നത് ലിസ്റ്റർ സ്റ്റീഫനെയാണ്.

സുഹൃത്തായിരുന്നിട്ടും പങ്കാളിയായിരുന്നിട്ടും പലതവണ പല കാരണങ്ങളാൽ ഡേറ്റ് മാറ്റിയ സുഹൃത്തിന് ഇതിലും വലിയ മറുപടി കൊടുക്കാനില്ലെന്ന് ഞാൻ പറയും. ഇടയക്ക് ആരെങ്കിലുമൊക്കെ ഇത്തരം ചെറിയ ഷോക്ക് ട്രീറ്റ്മെന്റുകൾ കൊടുക്കുന്നത് നല്ലതാണ്.

മുഖത്ത് ഛായം തേക്കുന്നവന്മാർക്ക് ഇതുപോലുള്ള ട്രീറ്റ്മെന്റുകൾ നൽകണമെന്ന് ഞാൻ പറയും. കാശ് മുടക്കുന്നവന്റെ നട്ടെല്ല് കോട്ടയത്ത് നിന്നും വാങ്ങിയതല്ലെന്ന് ചിലരെങ്കിലും തെളിയിക്കുന്നുണ്ട്. സുരേഷ് കുമാറിനെ പോലെ ചുരുക്കം ചിലരുണ്ട്. ആ പട്ടികയിലേക്ക് ലിസ്റ്റിൻ വരുന്നു എന്നുള്ളത് വലിയ സന്തോഷം നൽകുന്നു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X