മരിച്ച് പോവണമെങ്കില്‍ ആയുസ് തീര്‍ന്നിരിക്കണം! വീട്ടിനകത്തായാലും മതി! മരണത്തെക്കുറിച്ച് സന്തോഷ് നായര്‍ പറഞ്ഞത്

സന്തോഷ് കെ നായരുടെ അപകട മരണത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും, സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഭയമില്ലാത്തതിനെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിരുന്നു. മൂവി വേള്‍ഡ് മീഡിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുകയാണ് ഇപ്പോള്‍. മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലെ ആ വാക്കുകള്‍.

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് പരിക്ക്
നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് പരിക്ക്

ഓമനിക്കാന്‍ ഓര്‍മ്മ വെക്കാന്‍ എന്ന ചിത്രത്തിനിടെ സംഭവിച്ചതാണ്. 1983 ലായിരുന്നു. അന്ന് ഫൈറ്റിനിടെ വീണപ്പോള്‍ സ്ലിപ്പായതാണ്. അവിടെ വെച്ചൊരാള്‍ സെറ്റാക്കി തന്നത് അതുപോലെയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് അതൊന്ന് ഷെയ്ക്കായി ഇളകിയത്. ഇത്രയും കൊല്ലം ഇതുവെച്ച് തന്നെയാണ് ചെയ്തത്. ഓടാന്‍ പറഞ്ഞാല്‍ ഓടും. ചാടാന്‍ പറഞ്ഞാല്‍ ചാടും. ഇളകിയാല്‍ പിടിച്ചിടും. എല്ലാം ഇത് വെച്ച് തന്നെയാണ് ചെയ്യുന്നത്. നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ നോ പറയില്ല. ഞങ്ങളുടെ ടൈമില്‍ വന്നവരെല്ലാം ഇങ്ങനെയാണ്. കൈ പൊള്ളിയാല്‍ അയ്യോ എന്ന് വെക്കാം, റൂമില്‍ ചെന്ന് മാത്രം.

Santhosh K Nayar viral video
Photo Credit: Santhosh K Nayar / Facebook

നമ്മളെ വിളിക്കുന്നു, ഇത്ര രൂപ വേണമെന്ന് പറയുന്നു. അത് അവര്‍ തരാമെന്ന് പറയുന്നു. പിന്നെ അവര്‍ ചോദിക്കുന്ന പ്രൊഡക്ട്, അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്നത് കൊടുക്കുക എന്നുള്ളത് എന്‍െ ഉത്തരവാദിത്തമാണ്. ഫൈറ്റ് ചെയ്യുന്ന എല്ലാവര്‍ക്കും കൈക്കും കാലിനും പരിക്കൊക്കെയുണ്ടാവും. സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ അയ്യോ, ഇവിടെങ്ങനെ ചാടും എന്ന് ഹാജ ചോദിച്ചിരുന്നു. ചാടുന്നവരൊക്കെയുണ്ട്. കാണിച്ച് തരാമെന്ന് ജോഷിയേട്ടന്‍ പറഞ്ഞു. കൈയ്യില്‍ തോക്കൊക്കെയുണ്ട്. ഒരാളെയും കൊണ്ട് വേണം വെള്ളത്തില്‍ ചാടാന്‍. എടാ, ഇത് ചെയ്തൂടേ എന്ന് ചോദിച്ചപ്പോള്‍ ചെയ്യാം എന്നായിരുന്നു എന്റെ മറുപടി. നിങ്ങളെന്തോന്ന് കാണിക്കുന്നതെന്നായിരുന്നു ഹാജയുടെ ചോദ്യം. വെള്ളത്തിലല്ലേ ചാടുന്നതെന്നായിരുന്നു എന്റെ മറുപടി.

എല്ലാം തൃഷയുടെ ഐശ്വര്യം, എക്സ്ട്രാ മാരിറ്റൽ അഫയർ സുപ്രീമസി, എല്ലാവരും അറി‍ഞ്ഞുകൊണ്ടായിരുന്നോ?; വിമർശനം
എല്ലാം തൃഷയുടെ ഐശ്വര്യം, എക്സ്ട്രാ മാരിറ്റൽ അഫയർ സുപ്രീമസി, എല്ലാവരും അറി‍ഞ്ഞുകൊണ്ടായിരുന്നോ?; വിമർശനം

കാലിന്റെ വേദന വന്ന നിമിഷത്തെ ഞാന്‍ ഇതുവരെ പഴിച്ചിട്ടില്ല. അതൊക്കെ കൊണ്ടല്ലേ ഇവിടെ വരെ എത്തിയത്. ആ വേദനയ്ക്ക് ഇന്നൊരു സുഖമുണ്ട്. ഷൂട്ടിംഗ് എളുപ്പമാണെന്നാണ് പുറമെയുള്ളവര്‍ പറയുക. എന്റെ സുഹൃത്തുക്കള്‍ പോലും ഒരു പ്രാവശ്യമേ ലൊക്കേഷനിലേക്ക് വന്നിട്ടുള്ളൂ. കുറച്ചുനേരം നിന്നിട്ട് അവര്‍ പോയ്ക്കളയും. വീണ്ടും ടേക്ക് എടുക്കുന്നതൊക്കെ അവര്‍ക്ക് ബോറിംഗാണ്. നമ്മള്‍ അത് എന്‍ജോയ് ചെയ്യുകയാണ്. ഫൈറ്റിലാണെങ്കില്‍ അഞ്ചോ പത്തോ, പ്രാവശ്യം വീഴേണ്ടിയൊക്കെ വരും. ഇന്നാണെങ്കില്‍ അപ്പുറത്തൊരാളുണ്ടെങ്കില്‍ എറേസ് ചെയ്യാമെന്ന് പറയും. അന്നങ്ങനെയല്ല, റീടേക്കേയുള്ളൂ.

കടലിലൊക്കെ ചാടുന്നത് കാണുമ്പോള്‍ എടാ, നിനക്ക് നീന്തലറിയില്ലല്ലോ, നീയിതെങ്ങനെ കടലിലൊക്കെ ചാടുന്നു എന്ന് വിജയരാഘവന്‍ എന്നോട് ചോദിക്കാറുണ്ട്. വെള്ളത്തില്‍ വീണാല്‍ എടുത്ത് വെളിയിലിടില്ലേ, പിന്നെന്താണ് എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്. ഞാന്‍ മരിച്ച് പോവണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിനിപ്പോള്‍ ഞാന്‍ വീട്ടിനകത്ത് ഇരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാലും പോരേ.

സമയം അവസാനിക്കണമെങ്കില്‍ അതായാലും പോരേ. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്‌തോണ്ടിരിക്കുമ്പോള്‍ ആയാലെന്താ പ്രശ്‌നം. നോ എന്നൊരു കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ല. ഒരാള്‍ വന്ന് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നോ പറയാറില്ല. എന്നെക്കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്തുകൊടുക്കാം. നോ പറയില്ല. അതുകൊണ്ടാണ് ഇത് ചെയ്തൂടേയെന്ന് ചോദിക്കുമ്പോള്‍ ചെയ്യാം എന്ന് മറുപടി കൊടുക്കുന്നത് എന്നുമായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

Read more about: santhosh nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X