ലാലേട്ടനെ വിളിച്ചുവരുത്തി പഞ്ഞിക്കിട്ടു! ആന്റണി ഉറങ്ങുമ്പോഴായിരിക്കും കഥ പറഞ്ഞത്! പാട്രിയറ്റിനെക്കുറിച്ച് സരിത
കഴിഞ്ഞ ദിവസമായിരുന്നു പാട്രിയറ്റ് തിയേറ്റുകളിലേക്കെത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. അമിത പ്രതീക്ഷയുമായി ചിത്രം കാണാന്‍ പോയാല്‍ നിരാശപ്പെടേണ്ടി വരുമെന്നായിരുന്നു വിലയിരുത്തലുകള്‍. അത്തരത്തിലൊരു അനുഭവമാണ് അഭിനേത്രിയായ സരിത ബാലകൃഷ്ണനും പങ്കുവെച്ചത്.എനിക്ക് എന്തൊരു ആവേശമായിരുന്നു. വർഷങ്ങൾക്ക് ശേഷം രണ്ട് സിംഹങ്ങൾ ഒരേ മടയിൽ എന്ന് കരുതിപ്പോയ എന്നോട് ഞാൻ തന്നെ മാപ്പ് ചോദിക്കുന്നു. ഇത് അമിത പ്രതീക്ഷയുമായി പോയ ഒരു ഫാൻ ഗേൾ അഭിപ്രായം ആയി കാണണേ. സിനിമ കൊള്ളാം, പക്ഷെ എന്തൊക്കെയോ.
മഹേഷ് നാരായണൻ എന്ന "ടെക്നിക്കൽ മേസ്തിരി " നമുക്ക് നൽകിയ ആ വിസ്മയം കണ്ടിറങ്ങിയപ്പോൾ നെഞ്ചിൽ കയറി കൂടിയ ആ നൊമ്പരം ഇപ്പോഴും മാറിയിട്ടില്ല. പടം തുടങ്ങി. ആദ്യം കുറെ 'ഹാഷ് പൂഷ്' ടെക്നിക്കൽ സംഭവങ്ങൾ കണ്ടു. ആരെങ്കിലും വന്ന് എന്തുവാ ഈ കാണിക്കുന്നതെന്ന് ചോദിച്ചാൽ പോലും കഥ പറഞ്ഞു കൊടുക്കാൻ പറ്റില്ലാത്ത അവസ്ഥ. സിനിമയിലേക്ക് ഒന്ന് തിരിച്ചു വരാൻ എനിക്കൊരു 15 മിനിറ്റ് വേണ്ടി വന്നു.

ദൈവമേ, ആ മമ്മൂക്കയുടെ സ്‌ക്രീൻ പ്രസൻസ്. ആ മനുഷ്യനെ കാണുമ്പോൾ എന്റെ ബിപി ഒന്ന് കൂടി. ഒരു സിംഹം നടന്നു വരുന്നത് പോലത്തെ അപ്പിയറൻസ്. അതോടെ പടം ഒന്ന് ഉഷാറായി. ഇന്റർവെൽ വരെ പടം പിന്നെ ഹൈ വോൾട്ടേജിൽ ആണ്. ഇന്റർവെൽ കഴിഞ്ഞതും പിന്നെ പറയണ്ട. പടത്തിനു എന്തോ വയ്യാത്ത അവസ്ഥയായി. മാസ്സ് പടം കാണാൻ പോയ ഞാൻ. രണ്ടു ലെജന്റ്‌സിനെ കിട്ടിയിട്ടും, ബഡ്ജറ്റ് ഒക്കെ ആവശ്യത്തിന് ഉണ്ടായിട്ടും, മഹേഷിന് അത് ഉപയോഗിക്കാൻ പറ്റാത്തത് 'മഹേഷിന്റെ കടുപ്പമേറിയ പ്രതികാരം' എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്.
മമ്മൂക്കയും ലാലേട്ടനും കുഞ്ചാക്കോയും ഒന്നിച്ചിരുന്ന് നടത്തുന്ന കാറിലെ സംഭാഷണം. ഓ, അത് കേൾക്കാൻ വേണ്ടി മാത്രം ഈ പടത്തിന് പോകാം. കുഞ്ചാക്കോ വരെ വിചാരിച്ചു കാണും, എന്റെ പഴയ നിറം എന്ന സിനിമയിൽ പോലും ഇത്രയും ക്രിഞ്ച് സീൻ ഉണ്ടായില്ലല്ലോ എന്ന് . രണ്ടു ലെജൻഡുകളെയും ഒന്നിച്ചിരുത്തി നാടകത്തിലെ ഡയലോഗുകൾ കൊടുത്ത് ഡയറക്ടർ എന്തുവാ കാണിക്കാൻ ഉദ്ദേശിച്ചതെന്ന് ദൈവത്തിനറിയാം.ലാലേട്ടനെ കാമിയോ എന്ന് പറഞ്ഞു വിളിച്ചു വരുത്തി പഞ്ഞിക്കിട്ടു എന്ന് വേണമെങ്കിൽ പറയാം. ലാലേട്ടനെ ഇത്രയും വയ്യാതെ ആക്കി വേറൊരു സിനിമയിൽ കണ്ടിട്ടില്ല '.
ഫാൻ ബോയ് ആന്റണി പെരുമ്പാവൂർ ഉറങ്ങി കിടക്കുന്ന സമയം ആവണം മഹേഷ് എന്ന മജീഷൻ കഥ പറഞ്ഞു ലാലേട്ടന്റെ ഡേറ്റ് എടുത്തത്. പടം കണ്ട് ഇറങ്ങിയപ്പോൾ ലാലേട്ടന്റെ ആ മാസ്സ് എവിടെപ്പോയി എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മഹേഷിന്റെ കയ്യിൽ മാത്രമേ ഉണ്ടാവൂ.
കുഞ്ചാക്കോ ബോബൻ ഒരു നിർഗുണൻ. അദ്ദേഹത്തിന്റെ കഥാപാത്രം സിനിമയിൽ ഒരു ആഭരണം മാത്രമായിരുന്നു. ഫഹദിന്റെ കഥാപാത്രം ഇപ്പോഴും 'ട്രാൻസ്' എന്ന സിനിമയുടെ ഊർജ്ജത്തിൽ നിന്നും താഴെ വന്നിട്ടില്ലെന്ന് തോന്നുന്നു. ഹൈപ്പർ ആക്റ്റീവ് ആയി നിലത്തു ഉറച്ചു നിൽക്കാൻ വയ്യാത്ത ക്യാരക്ടർ. നയൻതാര എന്തിനാ ഈ സിനിമയിൽ വന്നതെന്ന് സിനിമ കണ്ടു ഇറങ്ങുന്ന ഓരോരുത്തർക്കും തോന്നിയില്ല എങ്കിൽ ആണ് അത്ഭുതം.
സുഷിന്റെ സംഗീതം ഒരേയൊരു ആശ്വാസം. സുഷിൻ ശ്യാം സ്‌കോർ ചെയ്തു പൊളിച്ചിട്ടുണ്ട്. മഹേഷിന്റെ എഡിറ്റിങ് അടിപൊളി. ടെക്നിക്കലി പടം ഹൈ ആണ്. സബ്ജക്ടും കൊള്ളാം. പക്ഷെ സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോ മനസ്സിലും ഒരു പക്ഷെ "ഇതങ്ങു വിചാരിച്ച പോലെ ശരിയായില്ലല്ലോ" എന്ന് തോന്നൽ തീർച്ചയായും കാണും. ഞാൻ അമിത പ്രതീക്ഷ വച്ചിട്ട് കാണാൻ പോയത് കൊണ്ട് തോന്നിയതാവാം എന്തായാലും പടം വൺ ടൈം വാച്ചാണ്.


Click it and Unblock the Notifications